എന്റെ മകളുടെ മരണം രാഷ്ട്രീയലാഭത്തിന് വേണ്ടി ഉപയോഗിക്കുകയാണ് : ആശാദേവി

എന്റെ മകളുടെ മരണം രാഷ്ട്രീയലാഭത്തിന് വേണ്ടി ഉപയോഗിക്കുകയാണ് : ആശാദേവി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: നിർഭയ കേസ് രാഷ്ട്രീയലാഭത്തിനു വേണ്ടി ഉപയോഗിക്കുകയാണെന്ന ഗുരുതര ആരോപണവുമായി നിർഭയയുടെ അമ്മ ആശാദേവി രംഗത്തെത്തി.പ്രതികൾക്ക് വധശിക്ഷ വൈകുന്ന പശ്ചാത്തലത്തിലാണ് ആശാദേവിയുടെ ഇത്തരമൊരു പ്രതികരണം.

എന്റെ മകളെ ആക്രമിച്ചവർക്ക് ആയിരക്കണക്കിന് സൗകര്യങ്ങൾ നൽകുന്നു. പക്ഷെ ഞങ്ങൾക്ക് യാതൊരു അവകാശവുമില്ലേ? ഇതുവരെ ഞാൻ രാഷ്ട്രീയം സംസാരിച്ചിട്ടില്ല. എന്നാൽ, ഇന്ന് ഞാൻ പറയാൻ ആഗ്രഹിക്കുകയാണ്, 2012ൽ ആരൊക്കെയാണോ പ്രതിഷേധവുമായി തെരുവിലിറങ്ങിയത് ഇന്ന് അതേ ആളുകൾ എന്റെ മകളുടെ മരണം രാഷ്ട്രീയലാഭത്തിനു വേണ്ടി ഉപയോഗിക്കുകയാണ്’- ആശാദേവി കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആം ആദ്മി പാർട്ടി വേഗത്തിൽ പ്രവർത്തിച്ചിരുന്നെങ്കിൽ ഇപ്പോൾ നിർഭയ കേസിലെ തൂക്കിലേറ്റിക്കഴിയുമായിരുന്നുവെന്ന് കഴിഞ്ഞദിവസം കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ജാവദേക്കർക്ക് മറുപടിയുമായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും രംഗത്തെത്തി. ഡൽഹിയുടെ ക്രമസമാധാന ചുമതല രണ്ടുദിവസത്തേക്ക് കേന്ദ്രം തങ്ങൾക്കു കൈമാറുകയാണെങ്കിൽ വധശിക്ഷ ഉടൻ നടപ്പാക്കുമെന്നായിരുന്നു സിസോദിയയുടെ മറുപടി.

Tags :