നിർഭയ കേസ് ; വധശിക്ഷയ്ക്ക് ദിവസങ്ങൾ മാത്രം , തിരുത്തൽ ഹർജിയുമായി പ്രതി വിനയ് ശർമ്മ സുപ്രീം കോടതിയിൽ

നിർഭയ കേസ് ; വധശിക്ഷയ്ക്ക് ദിവസങ്ങൾ മാത്രം , തിരുത്തൽ ഹർജിയുമായി പ്രതി വിനയ് ശർമ്മ സുപ്രീം കോടതിയിൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തിരുത്തൽ ഹർജിയുമായി പ്രതി വിനയ് ശർമ്മ. വധശിക്ഷ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിലാണ് ഹർജി സമർപ്പിച്ചത്.

കേസിലെ വിനയ് കുമാർ ശർമ ഉൾപ്പെടെയുള്ള നാലുപ്രതികൾക്കുള്ള മരണ വാറന്റ് ഡൽഹി അഡീഷണൽ സെഷൻസ് കോടതി ജനുവരി ഏഴിന് പുറപ്പെടുവിച്ചിരുന്നു. മുകേഷ്, അക്ഷയ് കുമാർ സിങ്, പവൻ ഗുപ്ത എന്നിവരാണ് കേസിലെ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മറ്റു പ്രതികൾ. ജനുവരി 22ന് രാവിലെ ഏഴുമണിക്ക് തിഹാർ ജയിലിൽ തൂക്കിലേറ്റാനാണ് മരണ വാറന്റിലെ നിർദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2012 ഡിസംബർ 16 രാത്രിയിലാണ് ഫിസിയോ തെറാപ്പിസ്റ്റ് വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയായതും ക്രൂരമായി ആക്രമിക്കപ്പെട്ടതും. സുഹൃത്തിനൊപ്പം ദ്വാരകയിലെ മഹാവീർ എൻക്ലേവിലേക്കു ബസിൽ പോകുന്നതിന് ഇടയിലാണ് പെൺകുട്ടി ആക്രമിക്കപ്പെട്ടത്.

പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ആറുപേരാണ് നിർഭയകേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഒന്നാം പ്രതി രാം സിങ്ങിനെ 2013 മാർച്ച് പതിനൊന്നിന് തിഹാർ ജയിലിൽ മരിച്ചനിലയിൽ കണ്ടെത്തി. പ്രായപൂർത്തിയാകാത്ത പ്രതിയെ ജൂവനൈൽ നിയമപ്രകാരം മൂന്നുവർഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. ഇയാൾ ശിക്ഷാ കാലാവധി പൂർത്തിയാക്കി പുറത്തിറങ്ങി.