കണക്ക് തീര്‍ക്കും കളം പിടിക്കും; കടുത്ത മത്സരത്തിന് കുട പിടിക്കാന്‍ കടുത്തുരുത്തി

സ്വന്തം ലേഖകന്‍ കോട്ടയം: കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷത്തിന്റെ ഇടത്പക്ഷ പ്രവേശനത്തിന് ശേഷം വരുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ സംസ്ഥാന ശ്രദ്ധ നെടുകയാണ് കടുത്തുരുത്തി മണ്ഡലം. കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലുണ്ടായ പിളര്‍പ്പ് ഏറ്റവുമധികം ബാധിക്കുന്ന മണ്ഡലവും കടുത്തുരുത്തി തന്നെ. പഴയ പാലാ മണ്ഡലത്തിലെ നാല് പഞ്ചായത്തുകള്‍ ഇപ്പോള്‍ കടുത്തുരുത്തിയിലാണ്. മാണിയുടെ തറവാട് ഉള്‍പ്പെടുന്ന മരങ്ങാട്ട്പിള്ളിയും കടുത്തുരുത്തി മണ്ഡലത്തിലാണ് ഉള്‍പ്പെടുന്നത്. 1957 മുതല്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുമാണ് ഇവിടെ വിജയിച്ചിട്ടുള്ളത്. പി സി തോമസ് രണ്ട് തവണ […]

വിപ്പ് ലംഘനത്തിൽ ജോസഫ് പക്ഷത്തിന് അയോഗ്യത ഉറപ്പായി ; പാലായ്‌ക്കൊപ്പം തൊടുപുഴയും നഷ്ടമായി ; പിളരും തോറും വളരാമെന്ന വിശ്വാസത്തിൽ കേരളാ കോൺഗ്രസിനെ പിളർത്തിയ ജോസഫ് വിഭാഗത്തിന് ഉണ്ടാവുക ഇനി സർവത്ര പ്രതിസന്ധി

സ്വന്തം ലേഖകൻ   തിരുവനന്തപുരം: കേരളാ കോൺഗ്രസിനെപ്പറ്റി കെ.എം.മാണി പറഞ്ഞത് വളരും തോറും പിളരും. പിളരും തോറും വളരുമെന്നായിരുന്നു. ഇത് വിശ്വസിച്ച് തന്നെയാകണം മാണിയുടെ മരണ ശേഷം കേരളാ കോൺഗ്രസ് എമ്മിനെ പിജെ ജോസഫ് പിളർത്തിയതും. എന്നാൽ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ ഇനിയുണ്ടാകുന്നത് സർവ്വത്ര പ്രതിസന്ധിയാകും എംഎൽഎ മോൻസ് ജോസഫും മുൻ എംപി ഫ്രാൻസിസ് ജോർജ്ജും ചേരി തിരിഞ്ഞ് നേതാക്കളെ ഒപ്പം നിർത്തുന്നത് പിജെ ജോസഫിന് നേരത്തെ തന്നെ തലവേദനയാണ്. ഇതിനിടെയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയും നേരിടേണ്ടി വന്നതും.ഇതോടെ ജോസ് കെ മാണി […]