വിപ്പ് ലംഘനത്തിൽ ജോസഫ് പക്ഷത്തിന് അയോഗ്യത ഉറപ്പായി ; പാലായ്‌ക്കൊപ്പം തൊടുപുഴയും നഷ്ടമായി ; പിളരും തോറും വളരാമെന്ന വിശ്വാസത്തിൽ കേരളാ കോൺഗ്രസിനെ പിളർത്തിയ ജോസഫ് വിഭാഗത്തിന് ഉണ്ടാവുക ഇനി സർവത്ര പ്രതിസന്ധി

വിപ്പ് ലംഘനത്തിൽ ജോസഫ് പക്ഷത്തിന് അയോഗ്യത ഉറപ്പായി ; പാലായ്‌ക്കൊപ്പം തൊടുപുഴയും നഷ്ടമായി ; പിളരും തോറും വളരാമെന്ന വിശ്വാസത്തിൽ കേരളാ കോൺഗ്രസിനെ പിളർത്തിയ ജോസഫ് വിഭാഗത്തിന് ഉണ്ടാവുക ഇനി സർവത്ര പ്രതിസന്ധി

സ്വന്തം ലേഖകൻ

 

തിരുവനന്തപുരം: കേരളാ കോൺഗ്രസിനെപ്പറ്റി കെ.എം.മാണി പറഞ്ഞത് വളരും തോറും പിളരും. പിളരും തോറും വളരുമെന്നായിരുന്നു. ഇത് വിശ്വസിച്ച് തന്നെയാകണം മാണിയുടെ മരണ ശേഷം കേരളാ കോൺഗ്രസ് എമ്മിനെ പിജെ ജോസഫ് പിളർത്തിയതും.

എന്നാൽ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ ഇനിയുണ്ടാകുന്നത് സർവ്വത്ര പ്രതിസന്ധിയാകും എംഎൽഎ മോൻസ് ജോസഫും മുൻ എംപി ഫ്രാൻസിസ് ജോർജ്ജും ചേരി തിരിഞ്ഞ് നേതാക്കളെ ഒപ്പം നിർത്തുന്നത് പിജെ ജോസഫിന് നേരത്തെ തന്നെ തലവേദനയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയും നേരിടേണ്ടി വന്നതും.ഇതോടെ ജോസ് കെ മാണി കൂടുതൽ കരുത്ത് നേടിയിരിക്കുന്നു. പാർട്ടി ചിഹ്നവും പാർട്ടി പേരും മാണിയുടെ മകന് ലഭിക്കുകയും ചെയ്തു. തദ്ദേശത്തിലെ വിജയത്തിലൂടെ ചെണ്ട കൊട്ടി ഇതിന് തോൽപ്പിക്കാമെന്ന പ്രതീക്ഷയും അസ്ഥാനത്താവുകയും ചെയ്തു.

പുതുപ്പള്ളിയിൽ പോലും കോൺഗ്രസിന് ക്ഷീണമുണ്ടായി. പൂഞ്ഞാറിൽ പിസി ജോർജിന്റെ മകന്റെ വിജയം പോലും കരുത്തിന് തെളിവാണ്. അതും മൂന്ന് മുന്നണികളേയും തോൽപ്പിച്ച്. എന്നാൽ പാലായിൽ ജോസഫ് പക്ഷം അടപടലം തോൽക്കുകയായിരുന്നു.ഇത് ജോസഫിന് ഉണ്ടാക്കിയിരിക്കുന്ന തോൽവി അത്ര ചെറുതല്ല.

ചിഹ്നവുമായി ബന്ധപ്പെട്ട കേസിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിധി അനുകൂലമായതോടെ മോൻസ് ജോസഫ് തീർത്തും പ്രതിസന്ധിയിലാവുകയായിരുന്നു. ഒപ്പം തദ്ദേശ തെരഞ്ഞെടുപ്പോടെ ഇടതു പക്ഷം കരുത്തരായിരിക്കുന്നു.

ജോസ് കെ മാണിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടുതൽ അടുക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ജോസ് കെ മാണിയുടെ അയോഗ്യതാ പരാതിയിൽ ജോസഫിനും മോൻസിനും നടപടി നേരിടേണ്ടിയും വരും.