ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എം.ജി സർവകലാശാലയിൽ : സുരക്ഷയ്ക്കായി ദളിത് വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത് നീക്കി ; ഗവർണർക്ക് കെഎസ്‌യുവിന്റെ കരിങ്കൊടി

സ്വന്തം ലേഖകൻ കോട്ടയം: സർവകലാശാലകളുടെ സ്വയംഭരണത്തിൽ രാഷ്ട്രീയക്കാർ ഇടപെടുന്നതാണ് കേരളത്തിലെ സർവകലാശാലകളുടെ അവമതിപ്പിനു കാരണമെന്ന് ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ. മാർക്ക് ദാന വിവാദവുമായി ബന്ധപ്പെട്ടാണ് വെള്ളിയാഴ്ച ഗവർണർ സർവകലാശാലയിലെത്തിയത്. വൈസ് ചാൻസിലർമാർ ചട്ടവും നിയമവും അനുസരിച്ച് മാത്രം പ്രവർത്തിച്ചാൽ മതിയെന്ന് ഗവർണർ പറഞ്ഞു. അതേസമയം ചാൻസലർ എന്ന നിലയിൽ സർവകലശാലകളുടെ സ്വയംഭരണം നിലനിർത്താൻ ഏതറ്റം വരെയും പോകുമെന്നും ഗവർണർ പറഞ്ഞു. ഗവർണറുടെ സുരക്ഷയ്ക്കായി സ്റ്റൈഫന്റ് ലഭിക്കാത്തതിന് ഗവർണർക്ക് നിവേദനം നൽകാനെത്തിയ ദളിത് ഗവേഷണ വിദ്യാർത്ഥിനിയെ ഗവർണർ എത്തും മുൻപ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. […]

പരീക്ഷയിൽ തോറ്റാലും പാഠ്യേതര പ്രവർത്തനങ്ങളിൽ പങ്കെടുത്തില്ലെങ്കിലും ഗ്രേസ് മാർക്കുകൾ നൽകും ; മഹാത്മാ ഗാന്ധി സർവകലാശാലയിലെ കൂടുതൽ മാർക്ക് തട്ടിപ്പുകൾ പുറത്ത്

  സ്വന്തം ലേഖകൻ കോട്ടയം: മാർക്ക് ദാനം മാത്രമല്ല, ഗ്രേസ് മാർക്കിലും തട്ടിപ്പ്. പരീക്ഷയിൽ തോറ്റാൽ പാഠ്യേതര പ്രവർത്തനങ്ങളിൽ പങ്കെടുത്തില്ലെങ്കിലും ഗ്രേസ് മാർക്കുകൾ നൽകും.മഹാത്മാഗാന്ധി മഹാത്മാ ഗാന്ധി സർവകലാശാലയിലെ കൂടുതൽ മാർക്ക് തട്ടിപ്പുകൾ പുറത്ത് വരുന്നു .അർഹതയില്ലാത്ത നിരവധി പേരാണ് അനധികൃത ഗ്രേസ് മാർക്ക് നേടിയിരിക്കുന്നത്. ബിരുദ കോഴ്‌സുകൾക്ക് പെർഫോമൻസ് ഇയർ നിബന്ധന ഒഴിവാക്കിയതോടെ നിരവധി വിദ്യാർത്ഥികൾ അനധികൃതമായി ഗ്രേസ് മാർക്ക് നേടി. യൂണിയൻ നേതാവിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ ബിരുദാനന്തര കോഴ്‌സിനും ഗ്രേസ് മാർക്കിൽ ഇളവ് നൽകാനൊരുങ്ങുകയാണ് സർവ്വകലാശാല. എൻഎസ്എസ്, സ്‌പോർട്‌സ്, എൻസിസി, മറ്റ് […]

മാർക്ക് ദാന വിവാദം ; മോഡറേഷനായി നൽകിയ മാർക്ക് പിൻവലിക്കാൻ തീരുമാനം, അധിക മാർക്ക് നൽകി വിജയിച്ച വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് തിരിച്ചു വാങ്ങും

  സ്വന്തം ലേഖകൻ തിരുവനന്തപുരം: വിവാദമായി മാറിയ എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാനം പിന്‍വലിച്ചു. ഇത് പ്രകാരം അധിക മാര്‍ക്ക് നല്‍കി വിജയിപ്പിച്ച വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് തിരികെ വാങ്ങും. മാര്‍ക്ക് ദാന വിവാദത്തില്‍ ചേര്‍ന്ന അടിയന്തര സിന്‍ഡിക്കേറ്റിലാണ് തീരുമാനം പ്രോ വൈസ് ചാന്‍സലര്‍ അരവിന്ദ് കുമാറിന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന അടിയന്തര സിന്‍ഡിക്കേറ്റാണ് തീരുമാനമെടുത്തത്. മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് വ്യാപക പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ്  അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്നത്. നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച്‌ സര്‍ക്കാര്‍ അനൗദ്യോഗികമായി സര്‍വകലാശാലയെ നിലപാട് അറിയിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് […]