മാർക്ക് ദാന വിവാദം ; മോഡറേഷനായി നൽകിയ മാർക്ക് പിൻവലിക്കാൻ തീരുമാനം, അധിക മാർക്ക് നൽകി വിജയിച്ച വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് തിരിച്ചു വാങ്ങും

മാർക്ക് ദാന വിവാദം ; മോഡറേഷനായി നൽകിയ മാർക്ക് പിൻവലിക്കാൻ തീരുമാനം, അധിക മാർക്ക് നൽകി വിജയിച്ച വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് തിരിച്ചു വാങ്ങും

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിവാദമായി മാറിയ എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാനം പിന്‍വലിച്ചു. ഇത് പ്രകാരം അധിക മാര്‍ക്ക് നല്‍കി വിജയിപ്പിച്ച വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് തിരികെ വാങ്ങും. മാര്‍ക്ക് ദാന വിവാദത്തില്‍ ചേര്‍ന്ന അടിയന്തര സിന്‍ഡിക്കേറ്റിലാണ് തീരുമാനം പ്രോ വൈസ് ചാന്‍സലര്‍ അരവിന്ദ് കുമാറിന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന അടിയന്തര സിന്‍ഡിക്കേറ്റാണ് തീരുമാനമെടുത്തത്. മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് വ്യാപക പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ്  അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്നത്.

നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച്‌ സര്‍ക്കാര്‍ അനൗദ്യോഗികമായി സര്‍വകലാശാലയെ നിലപാട് അറിയിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എം.ജി.സര്‍വകലാശാല വൈസ് ചാന്‍സലറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. വിവാദ മാര്‍ക്ക് ദാനത്തില്‍ വിശദീകരണം നല്‍കണമെന്നാണ് ഗവര്‍ണര്‍ വൈസ് ചാന്‍സലറോട് ആവശ്യപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിടെക്ക് അവസാന സെമസ്റ്ററിലെ ഒരു പേപ്പറിന് അഞ്ച് മാര്‍ക്ക് സ്പെഷ്യല്‍ മോഡറേഷന്‍ നല്‍കാനായിരുന്നു വിവാദ തീരുമാനം. സര്‍വ്വകലാശാലയില്‍ നടത്തിയ അദാലത്തില്‍ മന്ത്രി കെ ടി ജലീല്‍ ഇടപെട്ട് വന്‍ മാര്‍ക്ക് ദാനം നടത്തിയെന്നാരോപിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ആദ്യം രംഗത്തെത്തിയത്