മാന്നാർ മത്തായിയിലെ എൽദോയും കിരീടത്തിലെ ഹൈദ്രോസും ; ചിരിയുടെ ‘മുതലാളി’ അരങ്ങൊഴിഞ്ഞിട്ട് 11വർഷങ്ങൾ ; ഓർമപ്പൂക്കൾ അർപ്പിച്ച് മോഹൻലാലും മമ്മൂട്ടിയും

തേർഡ് ഐ ബ്യൂറോ   മലയാളത്തിന്റെ പ്രിയ നടൻ കൊച്ചിൻ ഹനീഫ ഓർമയായിട്ട് 11 വര്‍ഷങ്ങൾ പിന്നിടുന്നു. നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ മേഖലകളില്‍ തന്റേതായ സ്ഥാനം ഉണ്ടാക്കാന്‍ സലീം മുഹമ്മദ് ഘൗഷ് എന്ന കൊച്ചിന്‍ ഹനീഫക്ക് ചുരുക്കം ചില വർഷങ്ങൾ കൊണ്ടുതന്നെ സാധിച്ചു. 70- ല്‍ ‘അഷ്ടവക്രന്‍’ എന്ന ചിത്രത്തിലൂടെയാണ് കൊച്ചിൻ ഹനീഫ സിനിമാജീവിതം ആരംഭിച്ചത്. തുടക്ക കാലത്ത് വില്ലന്‍ വേഷങ്ങളിലൂടെയായിരുന്നു തിളങ്ങിയിരുന്നത്. പിന്നീട് തമിഴില്‍ സംവിധായകനും തിരക്കഥാകൃത്തുമായി. ഒരു ഇടവേള കഴിഞ്ഞ് ഹാസ്യ വേഷങ്ങളിലൂടെ കൊച്ചിന്‍ ഹനീഫ മലയാളത്തിലേയ്ക്ക് തിരികെ വന്നു. […]

ഇനി തിരികെ വരില്ല, ഒരു കവിത കൂടി എഴുതാന്‍; എസ്എഫ്‌ഐയിലെ വിപ്ലവ നായകന്‍, സന്ന്യാസി, വിഷ വൈദ്യന്‍, അഭിഭാഷകന്‍, കള്ളുഷാപ്പിലെ കവി തുടങ്ങിയ നിരവധി വേഷങ്ങള്‍ കെട്ടിയ ജീവിതം; വിപ്ലവത്തിന്റെ ചോരവീണ മണ്ണില്‍ അനില്‍ പനച്ചൂരാന്‍ ഓര്‍മ്മയാകുമ്പോള്‍…

തേര്‍ഡ് ഐ ബ്യൂറോ ‘ചോരവീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരം, ചേതനയില്‍ നൂറ് നൂറ് പൂക്കളായ് പൊലിക്കവേ നോക്കുവിന്‍ സഖാക്കളെ നമ്മള്‍ വന്ന വീഥിയില്‍ ആയിരങ്ങള്‍ ചോരകൊണ്ടെഴുതിവച്ച വാക്കുകള്‍ ‘ (അറബിക്കഥ) വിപ്ലവ ഭൂമിയായ ആലപ്പുഴ ജില്ലയിലെ കായംകുളത്ത് ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടില്‍ 1965 നവംബര്‍ 20നാണ് അനില്‍ പനച്ചൂരാന്റെ ജനനം. അച്ഛന്‍ ഉദയഭാനു, അമ്മ ദ്രൗപതി. ശ്രീനാരായണഗുരു വിദ്യ അഭ്യസിക്കാനെത്തിയ തറവാട്ടിലെ ഇളംതലമുറക്കാരനാണ് അദ്ദേഹം. ഇടതുപക്ഷ അനുഭാവമുള്ള കുടുംബത്തില്‍ പിറന്ന അദ്ദേഹതതിന്റെ വഴിയും കമ്മ്യൂണിസം തന്നെയായിരുന്നു. നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം.കോളേജില്‍ പഠിക്കുമ്പോള്‍ എസ്.എഫ്.ഐ.പ്രവര്‍ത്തകനായാണ് […]

‘മുങ്ങാം; കൂടെ മുങ്ങാന്‍ ആരേലും ഉണ്ടെങ്കില്‍ ഇപ്പോ മുങ്ങണം’, 2017ല്‍ അനില്‍ എഴുതിയ കുറിപ്പ് കണ്ണീരോടെ പങ്ക് വച്ച് സുഹൃത്തുക്കള്‍; എല്ലാവര്‍ക്കും ഹാപ്പി ക്രിസ്മസ്… ഹാപ്പി ന്യൂ ഇയര്‍, മരിക്കുന്നതിന് ഏതാനും മണിക്കൂര്‍ മുന്‍പ് അനില്‍ പങ്ക് വച്ച ശബ്ദ സന്ദേശം പുറത്ത്

സ്വന്തം ലേഖകന്‍ ഇടുക്കി: മരിക്കുന്നതിന് ഏതാനും മണിക്കൂര്‍ മുന്‍പ് അനില്‍ വാട്സാപ്പ് ഗ്രൂപ്പില്‍ അയച്ച ശബ്ദ സന്ദേശം പുറത്ത്. സ്‌കൂള്‍ സഹപാഠികളോടാണ് വോയ്സ് മെസേജിലൂടെ അനില്‍ സംസാരിച്ചത്. ശബ്ദ സന്ദേശത്തില്‍ എല്ലാവരുടേയും പേരെടുത്ത് വിളിച്ചാണ് അനില്‍ ക്രിസ്മസ് ന്യൂഇയര്‍ ആശംസകള്‍ നേര്‍ന്നത്. സ്‌കൂള്‍ കാലം ഓര്‍ത്തെടുത്ത് വൈകാരികമായി സംസാരിച്ച അനിലിന്റെ ശബ്ദ സന്ദേശത്തിന്റെ പൂര്‍ണരൂപം:   ‘ എന്റെ പ്രിയപ്പെട്ട മച്ചമ്പിമാരേ ഇന്നലെ രാത്രി വെളുപ്പാന്‍കാലം വരെ ഷൂട്ടായിരുന്നു. എല്ലാവര്‍ക്കും ഹാപ്പി ക്രിസ്മസ്…ഹാപ്പി ന്യൂ ഇയര്‍… എന്റെ പൊന്നു ചങ്കുകളെ, എന്റെ ബിനു അവന്‍ […]