‘മുങ്ങാം; കൂടെ മുങ്ങാന്‍ ആരേലും ഉണ്ടെങ്കില്‍ ഇപ്പോ മുങ്ങണം’, 2017ല്‍ അനില്‍ എഴുതിയ കുറിപ്പ് കണ്ണീരോടെ പങ്ക് വച്ച് സുഹൃത്തുക്കള്‍; എല്ലാവര്‍ക്കും ഹാപ്പി ക്രിസ്മസ്… ഹാപ്പി ന്യൂ ഇയര്‍, മരിക്കുന്നതിന് ഏതാനും മണിക്കൂര്‍ മുന്‍പ് അനില്‍ പങ്ക് വച്ച ശബ്ദ സന്ദേശം പുറത്ത്

‘മുങ്ങാം; കൂടെ മുങ്ങാന്‍ ആരേലും ഉണ്ടെങ്കില്‍ ഇപ്പോ മുങ്ങണം’, 2017ല്‍ അനില്‍ എഴുതിയ കുറിപ്പ് കണ്ണീരോടെ പങ്ക് വച്ച് സുഹൃത്തുക്കള്‍; എല്ലാവര്‍ക്കും ഹാപ്പി ക്രിസ്മസ്… ഹാപ്പി ന്യൂ ഇയര്‍, മരിക്കുന്നതിന് ഏതാനും മണിക്കൂര്‍ മുന്‍പ് അനില്‍ പങ്ക് വച്ച ശബ്ദ സന്ദേശം പുറത്ത്

Spread the love

സ്വന്തം ലേഖകന്‍

ഇടുക്കി: മരിക്കുന്നതിന് ഏതാനും മണിക്കൂര്‍ മുന്‍പ് അനില്‍ വാട്സാപ്പ് ഗ്രൂപ്പില്‍ അയച്ച ശബ്ദ സന്ദേശം പുറത്ത്. സ്‌കൂള്‍ സഹപാഠികളോടാണ് വോയ്സ് മെസേജിലൂടെ അനില്‍ സംസാരിച്ചത്. ശബ്ദ സന്ദേശത്തില്‍ എല്ലാവരുടേയും പേരെടുത്ത് വിളിച്ചാണ് അനില്‍ ക്രിസ്മസ് ന്യൂഇയര്‍ ആശംസകള്‍ നേര്‍ന്നത്. സ്‌കൂള്‍ കാലം ഓര്‍ത്തെടുത്ത് വൈകാരികമായി സംസാരിച്ച അനിലിന്റെ ശബ്ദ സന്ദേശത്തിന്റെ പൂര്‍ണരൂപം:

 

‘ എന്റെ പ്രിയപ്പെട്ട മച്ചമ്പിമാരേ ഇന്നലെ രാത്രി വെളുപ്പാന്‍കാലം വരെ ഷൂട്ടായിരുന്നു. എല്ലാവര്‍ക്കും ഹാപ്പി ക്രിസ്മസ്…ഹാപ്പി ന്യൂ ഇയര്‍… എന്റെ പൊന്നു ചങ്കുകളെ, എന്റെ ബിനു അവന്‍ ഗള്‍ഫില്‍ എന്തോ ആണ്. എന്റെ സുദീപ്, പേരെടുത്ത് പറഞ്ഞുകഴിഞ്ഞാല്‍ ഒരുപാട് പേരുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാരണം നമ്മുടെ മഞ്ച സ്‌കൂളില്‍ നമ്മള്‍ എല്ലാവര്‍ക്കും പരസ്പരം അറിയാവുന്ന ആള്‍ക്കാരാണ്. നമ്മള്‍ ഒരുമിച്ച് മൂന്ന് വര്‍ഷം… സുദീപിന്റെ ചെരുപ്പെടുത്ത് കളഞ്ഞിട്ട് എന്‍ സി സി സാര്‍… ( പൊട്ടിച്ചിരിക്കുന്നു) എന്തൊക്കെ തമാശകളാണ്.

അന്ന് സുദീപ്… എനിക്ക് തോന്നുന്നു അന്ന് ഇ ഡിവിഷനിലാണ്. ഞാന്‍ സിയിലാണ്. സുദീപ് ഇയിലാണ്.

ഇയൊക്കെ ഉണ്ട് അന്ന്. ഓ… എന്തൊരു കാലഘട്ടമല്ലേ…സിനിമ തീയറ്ററിലേ.. മഞ്ച സ്‌കൂളില്‍ പഠിക്കുമ്പം ഒരു മണിയ്ക്ക് ശേഷം ഒരിക്കലും സ്‌കൂളില്‍ ഇരുന്നിട്ടില്ല.

എപ്പോഴും തീയേറ്ററിലാണ്. കമലഹാസന്റെ പടം, രജനീകാന്തിന്റെ പടം.. എന്റെ പൊന്നു മച്ചമ്പിമാരെ എനിക്ക് ഇടയ്ക്കിടയ്ക്ക് ഗ്രൂപ്പിലൊന്നും വരാന്‍ ഒക്കാത്ത അവസ്ഥയായത് കൊണ്ടാണ്, പിന്നെ ഷൂട്ട് കഴിഞ്ഞ് അടിച്ച് ഫിറ്റായിട്ട് എല്ലാവര്‍ക്കും ഹാപ്പി ക്രസ്മസ്, ഹാപ്പി ന്യൂയര്‍ എന്റെ മച്ചമ്പിമാരെ…

ഗണേഷ്, നമ്മുടെ എച്ച് എസ് മാത്രം ഗ്രൂപ്പില്‍ ഇല്ലെന്ന് തോന്നുന്നു. സുരേഷ് ബാക്കി എല്ലാവര്‍ക്കും ഹാപ്പി ക്രസ്മസ്. ബാലചന്ദ്രന്.. ഞാന്‍ വല്ലപ്പോഴുമൊക്കെ വരാറുളളൂ. എല്ലാവരേയും കാണാറില്ല. എല്ലാവര്‍ക്കും ഹാപ്പി ക്രിസ്മസ്, ഹാപ്പി ന്യൂഇയര്‍…’

2017ല്‍ അനില്‍ ഫേസ് ബുക്കില്‍ പങ്ക് വച്ച വരികളും അറംപറ്റിയത് പോലെയായി, ‘മുങ്ങാം; കൂടെ മുങ്ങാന്‍ ആരേലും ഉണ്ടെങ്കില്‍ ഇപ്പോ മുങ്ങണം’, എന്നായിരുന്നു അനില്‍ ഫേസ് ബുക്കില്‍ കുറിച്ചത്. പുഴയെ സ്‌നേഹിച്ചവനെ ഇനി ഒരിക്കലും തിരിച്ച് നല്‍കാത്ത വിധം പുഴയും സ്‌നേഹിച്ചു. ഓളങ്ങളിലൂടെ മരണത്തിന്റെ ചുഴിയിലേക്ക് പുഴ കൊണ്ട് പോയ അതുല്യകലാകാരന്‍.ഞാന്‍ സ്റ്റീവ് ലോപ്പസ്, കമ്മട്ടിപ്പാടം, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, ഒടുവില്‍ അയ്യപ്പനും കോശിയും… അനില്‍ മലയാള സിനിമയ്ക്ക് നല്‍കിയതും നല്‍കാന്‍ ബാക്കിവച്ചതുമായ വേഷങ്ങള്‍ ഇനി കണ്ണീരോര്‍മ്മ മാത്രം.