play-sharp-fill

മാസ്‌ക് ഉപയോഗിച്ചതിന് ശേഷം അലക്ഷ്യമായി വലിച്ചെറിയരുത്, അത് പത്ത് പേരിലേക്ക് കൊറോണ വൈറസ് പകരാൻ കാരണമാകും : മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് അധികൃതർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണ വൈറസ് പ്രതിരോധത്തിനായി ഉപയോഗിക്കുന്ന മാസ്‌കുകൾ ഉപയോഗിച്ചതിനു ശേഷം അലക്ഷ്യമായി വലിച്ചെറിയുന്നത് വൈറസ് വ്യാപനത്തിന് വഴി തെളിക്കും. മാസ്‌ക് ഒരാൾ തുറസായ സ്ഥലത്ത് വലിച്ചെറിയുന്നത് വഴി പത്തിലധികം പേരിലേക്ക് രോഗം പകരാൻ കാരണമാകും. അവരിൽ നിന്ന് വീണ്ടും രോഗം പടർന്ന് പോകാനുള്ള സാധ്യതയും ഉണ്ട്. ഈ പശ്ചാത്തലത്തിൽ മാസ്‌ക് അലക്ഷ്യമായി വലിച്ചെറിയുന്നത് ഗുരുതര പ്രശ്‌നങ്ങൾക്ക് ഇടയാക്കും. രോഗികളുടെ സ്രവങ്ങളിലൂടെയോ, തുമ്മുമ്പോഴോ, ചുമയ്ക്കുമ്പോഴോ ആണ് സാധാരണ നിലയിൽ രോഗം പകരുന്നത്. ഇതുവഴി രോഗം പകരുന്നത് ചെറുക്കാനുളള മാർഗമാണ് മാസ്‌ക്. എന്നാൽ ഉപയോഗിച്ച […]

പ്രതിഫലം പ്രതീക്ഷിക്കുന്നില്ല, നാളേയ്ക്കുള്ള കരുതൽ മാത്രം ; സ്വന്തമായി മാസ്‌കുകൾ നിർമ്മിച്ച് വിതരണം ചെയ്ത് അധ്യാപകൻ ; സംഭവം തിരൂരിൽ

സ്വന്തം ലേഖകൻ തിരൂർ: കൊറോണ ഭീഷണിയിൽ രാജ്യം മുഴുവൻ വലയുകയാണ്. ആ സമയത്താണ് തിരൂരിൽ ജനങ്ങൾക്കുവേണ്ടി സ്വന്തമായി മാസ്‌കുകൾ നിർമ്മിച്ച് വിതരണം ചെയ്യുകയാണ് അധ്യാപകൻ. താനാളൂർ സ്വദേശിയായ അബ്ദുൽ നാസർ എന്ന അധ്യാപകനാണ് സ്വന്തമായി നിർമ്മിച്ച മാസ്‌കുകൾ പൊതുനിരത്തിലിറങ്ങി അത്യാവശ്യ യാത്രക്കാർക്ക് നൽകുകയും ചെയ്യുന്ന അധ്യാപകൻ മാതൃകയാവുകയാണ്. വീട്ടിൽനിന്നാണ് അധ്യാപകൻ സ്വന്തമായി മാസ്‌കുകൾ നിർമ്മിക്കുന്നത്. ശേഷം ഇത് ദിവസവും ആളുകൾക്ക് സൗജന്യമായി നൽകിവരികെയാണ്. അബ്ദുൽ നാസർ ഇതിനകം ആയിരത്തോളം മാസ്‌കുകളാണ് ഇത്തരത്തിൽ നിർമ്മിച്ച് നൽകിയത്. പൊതുനിരത്തിലിറങ്ങി അത്യാവശ്യ യാത്രക്കാർക്കാണ് ഇപ്പോൾ മാസ്‌കുകൾ നൽകുന്നത്. തിരൂരിലെ […]