play-sharp-fill
പ്രതിഫലം പ്രതീക്ഷിക്കുന്നില്ല, നാളേയ്ക്കുള്ള കരുതൽ മാത്രം ; സ്വന്തമായി മാസ്‌കുകൾ നിർമ്മിച്ച് വിതരണം ചെയ്ത് അധ്യാപകൻ ; സംഭവം തിരൂരിൽ

പ്രതിഫലം പ്രതീക്ഷിക്കുന്നില്ല, നാളേയ്ക്കുള്ള കരുതൽ മാത്രം ; സ്വന്തമായി മാസ്‌കുകൾ നിർമ്മിച്ച് വിതരണം ചെയ്ത് അധ്യാപകൻ ; സംഭവം തിരൂരിൽ

സ്വന്തം ലേഖകൻ

തിരൂർ: കൊറോണ ഭീഷണിയിൽ രാജ്യം മുഴുവൻ വലയുകയാണ്. ആ സമയത്താണ് തിരൂരിൽ ജനങ്ങൾക്കുവേണ്ടി സ്വന്തമായി മാസ്‌കുകൾ നിർമ്മിച്ച് വിതരണം ചെയ്യുകയാണ് അധ്യാപകൻ. താനാളൂർ സ്വദേശിയായ അബ്ദുൽ നാസർ എന്ന അധ്യാപകനാണ് സ്വന്തമായി നിർമ്മിച്ച മാസ്‌കുകൾ പൊതുനിരത്തിലിറങ്ങി അത്യാവശ്യ യാത്രക്കാർക്ക് നൽകുകയും ചെയ്യുന്ന അധ്യാപകൻ മാതൃകയാവുകയാണ്.


വീട്ടിൽനിന്നാണ് അധ്യാപകൻ സ്വന്തമായി മാസ്‌കുകൾ നിർമ്മിക്കുന്നത്. ശേഷം ഇത് ദിവസവും ആളുകൾക്ക് സൗജന്യമായി നൽകിവരികെയാണ്. അബ്ദുൽ നാസർ ഇതിനകം ആയിരത്തോളം മാസ്‌കുകളാണ് ഇത്തരത്തിൽ നിർമ്മിച്ച് നൽകിയത്. പൊതുനിരത്തിലിറങ്ങി അത്യാവശ്യ യാത്രക്കാർക്കാണ് ഇപ്പോൾ മാസ്‌കുകൾ നൽകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരൂരിലെ പൊലീസുകാരും വിവിധ സർക്കാർ ജീവനക്കാരും ഇപ്പോൾ ഉപയോഗിക്കുന്നത് അബ്ദുൽ നാസർ നിർമിച്ച മാസ്‌കുകളാണ്. വളാഞ്ചേരി ഇരിമ്പിളിയം ഹയർസെക്കണ്ടറി സ്‌കൂളിലെ അറബിക് അധ്യാപകനാണ് അബ്ദുൽ നാസർ.