മാസ്‌ക് ഉപയോഗിച്ചതിന് ശേഷം അലക്ഷ്യമായി വലിച്ചെറിയരുത്, അത് പത്ത് പേരിലേക്ക് കൊറോണ വൈറസ് പകരാൻ കാരണമാകും : മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് അധികൃതർ

മാസ്‌ക് ഉപയോഗിച്ചതിന് ശേഷം അലക്ഷ്യമായി വലിച്ചെറിയരുത്, അത് പത്ത് പേരിലേക്ക് കൊറോണ വൈറസ് പകരാൻ കാരണമാകും : മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് അധികൃതർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കൊറോണ വൈറസ് പ്രതിരോധത്തിനായി ഉപയോഗിക്കുന്ന മാസ്‌കുകൾ ഉപയോഗിച്ചതിനു ശേഷം അലക്ഷ്യമായി വലിച്ചെറിയുന്നത് വൈറസ് വ്യാപനത്തിന് വഴി തെളിക്കും.

മാസ്‌ക് ഒരാൾ തുറസായ സ്ഥലത്ത് വലിച്ചെറിയുന്നത് വഴി പത്തിലധികം പേരിലേക്ക് രോഗം പകരാൻ കാരണമാകും. അവരിൽ നിന്ന് വീണ്ടും രോഗം പടർന്ന് പോകാനുള്ള സാധ്യതയും ഉണ്ട്. ഈ പശ്ചാത്തലത്തിൽ മാസ്‌ക് അലക്ഷ്യമായി വലിച്ചെറിയുന്നത് ഗുരുതര പ്രശ്‌നങ്ങൾക്ക് ഇടയാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗികളുടെ സ്രവങ്ങളിലൂടെയോ, തുമ്മുമ്പോഴോ, ചുമയ്ക്കുമ്പോഴോ ആണ് സാധാരണ നിലയിൽ രോഗം പകരുന്നത്. ഇതുവഴി രോഗം പകരുന്നത് ചെറുക്കാനുളള മാർഗമാണ് മാസ്‌ക്. എന്നാൽ ഉപയോഗിച്ച ശേഷം ഇത് അലക്ഷ്യമായി വലിച്ചെറിയുന്നത് നിരവധി പേർക്ക് രോഗം പകരാൻ സാദ്ധ്യതയുണ്ട്.

രോഗബാധിതരായി പലരും പലപ്പോളും രോഗലക്ഷണങ്ങൾ കാണിച്ചില്ലെന്ന് വരാം. ഇത് വലിയ രോഗവ്യാപനത്തിനുളള സാദ്ധ്യതക്ക് ഇടയാക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.