play-sharp-fill

മരട് ഫ്‌ളാറ്റ് പൊളിച്ചതിന്റെ കോൺക്രീറ്റ്‌ അവശിഷ്ടങ്ങൾ തിങ്കളാഴ്ച രാത്രി മുതൽ നീക്കിത്തുടങ്ങും

സ്വന്തം ലേഖകൻ കൊച്ചി: മരടിലെ പൊളിച്ച ജെയ്ൻ കോറൽ കോവ്, ഹോളിഫെയ്ത്ത് എച്ച് ടു ഒ എന്നിവയുടെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ തിങ്കളാഴ്ച രാത്രി മുതൽ നീക്കിത്തുടങ്ങും. മരട് പ്രദേശവാസികൾക്ക് പൊടിമൂലമുള്ള ബുദ്ധിമുട്ട് കുറയ്ക്കാനാണ് ഇത് രാത്രിയിൽ തന്നെ നീക്കം ചെയ്യാൻ തീരുമാനമായത്. ആലുവ ആസ്ഥാനമായുള്ള പ്രോംപ്റ്റ് എന്ന സ്ഥാപനം ആലപ്പുഴ ജില്ലയിലെ യാർഡിലേക്കാണ് കോൺക്രീറ്റ് മാലിന്യങ്ങൾ കൊണ്ടുപോവുക.ഇരുമ്പിന്റെ അവശിഷ്ടങ്ങൾ ഫ്‌ളാറ്റ് പൊളിച്ച കമ്പനികളിലൊന്നായ വിജയ് സ്റ്റീൽസ് ഏറ്റെടുക്കും.

മരട് മിഷൻ ; കായലിൽ വീണ അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ളവ ഉടൻ നീക്കം ചെയ്യണം : സുപ്രീംകോടതി

സ്വന്തം ലേഖകൻ കൊച്ചി: മരടിൽ തീരദേശനിയമം ലംഘിച്ച് നിർമിച്ച നാല് ഫ്‌ളാറ്റ് സമുച്ചയങ്ങളും പൊളിച്ചതിന്റെ ഭാഗമായി കായലിൽ വീണ അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ളവ ഉടൻ നീക്കണമെന്ന് സുപ്രീംകോടതി. മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കേണ്ടി വന്നത് വേദനാജനകമെന്നും തീരദേശ നിയമം ലംഘിക്കുന്നവർക്ക് ഇതൊരു പാഠമാകണമെന്നും ജസ്റ്റീസ് അരുൺ മിശ്ര പറഞ്ഞു. നഷ്ട പരിഹാരം സംബന്ധിച്ച് പരാതിയുള്ളവർ അപേക്ഷ നൽകണം. ഇതോടൊപ്പം നാലാഴ്ച്ചയ്ക്കകം കേസിൽ തുടർ ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി അറിയിച്ചു. മരടിൽ തീരദേശപരിപാലനനിയമം ലംഘിച്ച് നിർമിച്ച നാല് ഫ്‌ളാറ്റ് സമുച്ചയങ്ങൾ, ഹോളിഫെയ്ത്ത് എച്ച്ടുഒ, ആൽഫാ സെറീൻ ഇരട്ട ഫ്‌ളാറ്റ് […]

നിലം പൊത്തുന്നത് കമ്പിയും കല്ലുമല്ല, എത്രയോ പേരുടെ സ്വപ്‌നങ്ങളാണ് : മരട് ഫ്‌ളാറ്റുകൾ പൊളിച്ചത് ആസ്വദിച്ചവർക്കെതിരെ ആഞ്ഞടിച്ച് ബാലചന്ദ്ര മേനോൻ

സ്വന്തം ലേഖകൻ കൊച്ചി : മരടിൽ തീരദേശ നിയമം ലംഘിച്ച് പണിത ഫ്‌ളാറ്റുകൾ പൊളിച്ചു നീക്കിയത രാജ്യ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഫ്‌ളാറ്റ് തകർക്കുന്ന കാഴ്ച കാണാൻ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് നിരവധി ആളുകളാണ് ഈ പ്രദേശത്ത് ഒത്തുകൂടിയത്. കൈയടിച്ച് ആർപ്പുവിളിയോടെയാണ് ആളുകൾ ഈ അപൂർവകാഴ്ചയെ വരവേറ്റത്. ഫ്‌ളാറ്റ് തകർക്കുന്നത് കാണാനെത്തിയ ആളുകളുടെ ഈ മനോഭാവത്തെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ബാലചന്ദ്ര മേനോന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം, രണ്ടു […]

മരട് ഫ്‌ളാറ്റുകൾ പൊളിച്ച് പൂർത്തിയാക്കുന്നതിന് പ്രതീക്ഷിച്ച നാശനഷ്ടം പോലും ഉണ്ടായിട്ടില്ല ; സുപ്രീം കോടതി വിധി വിജയകരം : പൊലീസ് കമ്മീഷണർ വിജയ് സാഖറെ

സ്വന്തം ലേഖകൻ കൊച്ചി: തീരദേശപരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച മരട് ഫ്‌ളാറ്റുകൾ പൊളിച്ച് പൂർത്തിയാക്കുന്നതിന് പ്രതീക്ഷിച്ച നാശനഷ്ടം പോലും ഉണ്ടായിട്ടില്ല. കെട്ടിടങ്ങൾ തകർക്കാനുള്ള സുപ്രീം കോടതി വിധി വിജയകരമായാണ് ശനിയാഴ്ച പൂർത്തീകരിച്ചതെന്ന് ജില്ലാ കളക്ടർ എസ് സുഹാസും സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെയും. ഫ്‌ളാറ്റ് കെട്ടിടം തകർക്കുന്ന ജോലികൾ കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കിയെന്നും പ്രതീക്ഷിച്ച നാശനഷ്ടം പോലും ഉണ്ടായില്ലെന്നും കമ്മിഷണർ പറഞ്ഞു. ‘എച്ച്2ഒ, ആൽഫ വൺ എന്നിവ തകർത്തപ്പോൾ കായലിനോ, സമീപത്തെ വീടുകൾക്കോ, മറ്റ് നിർമ്മിതികൾക്കോ ഒന്നും യാതൊരു കേടുപാടും സംഭവിച്ചിട്ടില്ല. ആൽഫ […]

തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് വീരൻ : മരട് ഫ്‌ളാറ്റ് പൊളിച്ചതും വേണുഗോപാലിന്റെ വീര്യം..!

സ്വന്തം ലേഖകൻ കൊച്ചി : തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് വീരൻ വേണുഗോപാലിന്റെ വീര്യമാണ് മരട് ഫ്‌ളാറ്റ് പൊളിച്ചതിന്റെ പിന്നിലും. മരടിൽ ഫ്‌ളാറ്റുകൾ പൊളിക്കുമ്പോൾ സുരക്ഷ ഉറപ്പാക്കിയത്് എക്‌സ്‌പ്ലോസിവ്‌സ് സേഫ്റ്റി ഓർഗനൈസേഷന്റെ ഡെപ്യൂട്ടി ചീഫ് കൺട്രോളറായ ഡോ.ആർ.വേണുഗോപാലാണ്. തൃശൂർ പൂരവുമായി ബന്ധപ്പെട്ട് കോടതികളിൽ തുടർച്ചയായി കേസ് വരികയും അപകടങ്ങൾ ചൂണ്ടിക്കാട്ടി വെടിക്കെട്ട് റദ്ദാക്കണമെന്നു പലരും വാദിക്കുകയും ചെയ്തപ്പോൾ രക്ഷകനായി എത്തിയത് വേണുഗോപാലാണ്. 16 വർഷമായി പൂരം വെടിക്കെട്ടിനു അന്തിമാനുമതി നൽകുന്നത് ഇദ്ദേഹമാണ്. പൂരം വെടിക്കെട്ടിന്റെ ശക്തി കുറയ്ക്കുകയും എല്ലാം സുരക്ഷാ മേഖലയിലേക്ക് എത്തിക്കുകയും ചെയ്യാൻ വേണുഗോപാൽ […]

മണ്ണടിഞ്ഞ് മരട് ഫ്‌ളാറ്റുകൾ

സ്വന്തം ലേഖകൻ കൊച്ചി : എല്ലാ ആശങ്കകളെയും കാറ്റിൽ പറത്തി രാജ്യം ഏറെ ഉറ്റുനോക്കിയിരുന്ന മരട് ഫ്‌ളാറ്റുകളിൽ എച്ച്ടുഒ ഫ്‌ളാറ്റ് പൂർണ്ണമായും കോൺക്രീറ്റ് കൂമ്പാരമായി മാറി. തീരദേശ പരിപാലന നിയമം ലംഘിച്ച് മരടിൽ കെട്ടിപ്പൊക്കിയ അഞ്ച് ഫ്‌ളാറ്റുകളിൽ ആദ്യത്തെ ഫ്‌ളാറ്റുകളിൽ ഒന്ന് നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ചു നീക്കി. മരട് നഗരസഭയ്ക്ക് സമീപമുള്ള ഹോളിഫെയ്ത്ത് ഫ്‌ളാറ്റാണ് ആദ്യം പൊളിച്ചത്. അഞ്ച് മിനിട്ടിന് ശേഷം ആൽഫയിൽ അടുത്ത സ്‌ഫോടനം നടക്കും. ഞായാറാഴ്ച ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം ഫ്‌ളാറ്റുകളും പൊളിക്കും. ശനിയാഴ്ച രാവിലെ എട്ട് മുതൽ […]

മരട് ഫ്‌ളാറ്റ് ; ഫ്‌ളാറ്റുടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടി ക്രമങ്ങൾ ലളിതമാക്കി

  സ്വന്തം ലേഖിക കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് പൊളിക്കുന്ന മരടിലെ ഫ്‌ളാറ്റുടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കി. നഷ്ടപരിഹാരത്തിന് അപേക്ഷ നൽകുന്നതോടൊപ്പം സത്യവാങ്മൂലം നൽകണമെന്ന നിബന്ധന സമതി തൽക്കാലം ഒഴിവാക്കി. ഫ്‌ളാറ്റുടമകൾക്കുള്ള നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ സമിതിയുടെ യോഗത്തിലായിരുന്നു തീരുമാനം. യഥാർത്ഥ വില വ്യക്തമാക്കി ഫ്‌ളാറ്റുടമകൾ സമർപ്പിച്ച 19 പ്രമാണങ്ങൾ അടങ്ങുന്ന റിപ്പോർട്ട് നഗരസഭ സെക്രട്ടറി സമിതിയ്ക്ക് മുൻപാകെ ഹാജരാക്കി. നാല് ഫ്‌ളാറ്റ് നിർമ്മാതാക്കൾക്കും സമിതി ഇന്ന് നോട്ടീസ് നൽകി. ഈ മാസം 17 […]