play-sharp-fill

റിമ കല്ലിങ്കലിന്റെ മാമാങ്കം ഡാന്‍സ് സ്‌കൂളും സ്റ്റുഡിയോയും പൂട്ടുന്നു; വൈറലായി ഫേസ് ബുക്ക് പോസ്റ്റ്

സ്വന്തം ലേഖകന്‍ കൊച്ചി: റിമ കല്ലിങ്കലിന്റെ ഉടമസ്ഥതയിലുള്ള മാമാങ്കം ഡാന്‍സ് സ്റ്റുഡിയോ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്നാണ് ആറ് വര്‍ഷത്തിന് മുന്‍പ് തുടങ്ങിയ മാമാങ്കം പൂട്ടുന്നത്. സ്റ്റുഡിയോ പ്രവര്‍ത്തനം അവസാനിപ്പിച്ചാലും സ്റ്റേജിലും സ്‌ക്രീനിലും മാമാങ്കം പ്രവര്‍ത്തനം തുടരുമെന്നും റിമ വ്യക്തമാക്കി. ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം; ‘കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ മാമാങ്കം സ്റ്റുഡിയോസും ഡാന്‍സ് ക്ലാസ് ഡിപാര്‍ട്മെന്റും അടച്ചുപൂട്ടാന്‍ ഞാന്‍ തീരുമാനിച്ചു. സ്നേഹത്തിന്റെ പുറത്ത് കെട്ടിയുയര്‍ത്തിയതായിരുന്നു ഈ സ്ഥാപനം. നിരവധി ഓര്‍മകളുണ്ട് ഇവിടെ. ഹൈ എനര്‍ജി ഡാന്‍സ് ക്ലാസുകള്‍, ഡാന്‍സ് റിഹേഴ്സലുകള്‍, ഫിലിം […]

മാമാങ്കത്തിന്റെ വേൾഡ് വൈഡ് കളക്ഷൻ എത്രയാണെന്ന് അറിയാതെ നഷ്ടത്തിന്റെ പിറകെ പോകുന്നവരോട് പുച്ഛം മാത്രം : സൈബർ ആക്രമണങ്ങൾക്കെതിരെ ആഞ്ഞടിച്ച് വേണു കുന്നപ്പിള്ളി രംഗത്ത്

സ്വന്തം ലേഖകൻ കൊച്ചി : മാമാങ്കത്തിന്റെ വേർഡ് വൈൽഡ് കളക്ഷൻ എത്രയാണെന്ന് അറിയാതെ നഷ്ടത്തിന്റെ പിറകെ പോകുന്നവരോട് പുച്ഛം മാത്രം. കഴിഞ്ഞ വർഷം റിലീസായ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാമാങ്കത്തിനെതിരെ നടന്ന സൈബർ ആക്രമങ്ങൾക്കെതിരെ ആഞ്ഞടിച്ച് മാമാങ്കത്തിന്റെ നിർമ്മാതാവ് േേവണു കുന്നപ്പിള്ളി രംഗത്ത്. ആരാധകരും പ്രേക്ഷകരും ഒരേപോലെ കാത്തിരുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദൻ, മാസ്റ്റർ അച്യുതൻ, പ്രാചി ടെഹ്ലാൻ തുടങ്ങിയവരും സിനിമയിൽ തിളങ്ങിയിരുന്നു. റിലീസ് സമയത്ത് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചിത്രത്തിന് സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു. എന്നാൽ വിമർശനങ്ങളെയെല്ലാം […]

മാമാങ്കം ഇന്റർനെറ്റിൽ പ്രചരിപ്പിക്കുന്നവരും സിനിമ ഡൗൺലോഡ് ചെയ്തവരും കുടുങ്ങും ; കടുത്ത നടപടിയുമായി പൊലീസ്

  സ്വന്തം ലേഖകൻ കൊച്ചി: മാമാങ്കം ഇന്റർനെറ്റിൽ പ്രചരിപ്പിക്കുന്നവരും സിനികം ഡൗൺലോഡ് ചെയ്തവരും കുടുങ്ങും. കടുത്ത നടപടിയുമായി പൊലീസ്. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ ആന്റണി ജോസഫ് നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് സിനിമക്കെതിരായ നീക്കം അണിയറ പ്രവർത്തകരുടെ ശ്രദ്ധിയിൽപ്പെട്ടിരുന്നത്. അർദ്ധരാത്രി തന്നെയാണ് പരാതി നൽകിയിരുന്നത്. ഡാർക്ക് നെറ്റ്വർക്ക്‌സ് ഉപയോഗിച്ച് ഗോവിന്ദ് എന്ന പ്രൊഫൈൽ നെയിം ഉള്ളയാളാണ് ടെലഗ്രാമിൽ വീഡിയോ അപ് ലോഡ് ചെയ്തിരിക്കുന്നതെന്ന് പൊലീസ് തന്നെ കണ്ടെത്തിയിട്ടുണ്ട്. ഇയാളെ പ്രധാന പ്രതിയാക്കിയാണ് കേസ് […]

മാമാങ്കത്തെ നശിപ്പിക്കാൻ പലരും ശ്രമിക്കുന്നുണ്ടെങ്കിലും ഞങ്ങളതിനെ പുച്ഛത്തോടെ തള്ളിക്കളയുന്നു, കൂലിയെഴുത്തുകാർ അവരുടെ ജോലി തുടരട്ടെ ; വൈറലായി വേണു കുന്നപ്പിള്ളിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

  സ്വന്തം ലേഖകൻ കൊച്ചി : മാമാങ്കത്തെ നശിപ്പിക്കാൻ പലരും ശ്രമിക്കുന്നുണ്ടെങ്കിലും ഞങ്ങളതിനെ പുച്ഛത്തോടെ തള്ളിക്കളയുന്നു. വൈറലായി മാമാങ്കത്തിന്റെ നിർമ്മാതാവ് വേണു കുന്നപ്പിള്ളിയുടെ കുറിപ്പ് . മാമാങ്കം കലക്ഷൻ ഇപ്പോൾതന്നെ ഏകദേശം 23 കോടിക്ക് മുകളിലാണ്. … അദ്ഭുതങ്ങൾ നിറഞ്ഞതും, മലയാളികൾക്ക് വളരെ പുതുമയുള്ളതുമായ ഈ ദൃശ്യ വിസ്മയ സിനിമയെ നശിപ്പിക്കാൻ പലരും ശ്രമിക്കുന്നുണ്ടെങ്കിലും, ഞങ്ങളതിനെ പുച്ഛത്തോടെ തള്ളിക്കളയുന്നു…’ എന്നാണ് നിർമാതാവ് ഫെയ്‌സ് ബുക്കിൽ കുറിച്ചത്. വേണു കുന്നപ്പളളിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം മാമാങ്ക വിശേഷങ്ങൾ…ഇന്നലെ ആ സുദിനമായിരുന്നു .. മാമാങ്കം എന്ന […]

മാമാങ്കത്തെ വിമർശിച്ചോളൂ, എന്നാൽ അത് വ്യക്തിഹത്യയിലേക്ക് പോവരുത് ; ഉണ്ണിമുകുന്ദൻ

  സ്വന്തം ലേഖകൻ കൊച്ചി : മാമാങ്കം തീയറ്ററിലെത്തിയതിന് പിന്നാലെ അഭിപ്രായപ്രകടനങ്ങളോട് പ്രതികരിച്ച് ഉണ്ണി മുകുന്ദൻ. കാണുന്ന സിനിമകളെ വിമർശിക്കാനുള്ള അവകാശം പ്രേക്ഷകർക്ക് ഉണ്ട് . എന്നാൽ അത് വ്യക്തിഹത്യയുടെ നിലയിലേക്ക് പോയാൽ അംഗീകരിക്കാനാവില്ലെന്നാണ് ഉണ്ണി മുകുന്ദൻ പറഞ്ഞിരിക്കുന്നത്. തന്റെ ഫെയ്‌സ് ബുക്ക് ലൈവിലൂടെയാണ് ഉണ്ണി മുകുന്ദൻ പ്രതികരണം അറിയിച്ചത്. മറ്റ് ഭാഷാ സിനിമകളിൽ നിന്ന് വ്യത്യസ്തമായി മാമാങ്കം പോലെയുള്ള സിനിമകൾ മലയാളത്തിൽ ചെയ്യണമെങ്കിൽ പ്രേക്ഷകരുടെ പിന്തുണ വേണം. മലയാളസിനിമകൾക്ക് വലിയ മുതൽമുടക്ക് കണ്ടെത്താൻ പ്രയാസമാണ്. പ്രേക്ഷകർക്ക് ഇവിടെ വലിയൊരു റോളുണ്ട്. നിങ്ങളുടെ പിന്തുണയിലൂടെ […]

മാമാങ്കത്തിന് കൊടിയേറി ; അൻപത് രാജ്യങ്ങളിലായി രണ്ടായിരത്തിലധികം തീയറ്ററുകളിൽ

  സ്വന്തം ലേഖകൻ കൊച്ചി : മമ്മൂട്ടി ആരാധകരുടെയും മലയാള സിനിമാപ്രേമികളുടെയും കാത്തിരിപ്പിന് വിരാമമിട്ട് മമ്മൂട്ടിചിത്രം മാമാങ്കം ലോകത്തിലെ അൻപത് രാജ്യങ്ങളിൽ നിന്നായിരണ്ടായിരത്തിലധികം തീയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. അമ്പതോളം രാജ്യങ്ങളിലാണ് മാമാങ്കം ഒരേ സമയം റിലീസ് ചെയ്യുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ സർവകാല റെക്കാഡ് റിലീസാണിത്. നാല്പത്തിയൊന്ന് രാജ്യങ്ങളിൽ ഒരേ ദിവസം പ്രദർശനത്തിനെത്തിയ ലൂസിഫറിന്റെ റെക്കോഡാണ് മാമാങ്കം മറികടക്കുന്നത്. ഇതോടെ സൗദി അറേബ്യയും ഉക്രെയ്‌നും അങ്കോളയും ഉൾപ്പെടെ എട്ടോളം രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമെന്ന ഖ്യാതിയും മാമാങ്കം സ്വന്തമാക്കി. മലയാളത്തിനൊപ്പം തമിഴ്, […]