റിമ കല്ലിങ്കലിന്റെ മാമാങ്കം ഡാന്‍സ് സ്‌കൂളും സ്റ്റുഡിയോയും പൂട്ടുന്നു; വൈറലായി ഫേസ് ബുക്ക് പോസ്റ്റ്

റിമ കല്ലിങ്കലിന്റെ മാമാങ്കം ഡാന്‍സ് സ്‌കൂളും സ്റ്റുഡിയോയും പൂട്ടുന്നു; വൈറലായി ഫേസ് ബുക്ക് പോസ്റ്റ്

സ്വന്തം ലേഖകന്‍

കൊച്ചി: റിമ കല്ലിങ്കലിന്റെ ഉടമസ്ഥതയിലുള്ള മാമാങ്കം ഡാന്‍സ് സ്റ്റുഡിയോ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്നാണ് ആറ് വര്‍ഷത്തിന് മുന്‍പ് തുടങ്ങിയ മാമാങ്കം പൂട്ടുന്നത്.

സ്റ്റുഡിയോ പ്രവര്‍ത്തനം അവസാനിപ്പിച്ചാലും സ്റ്റേജിലും സ്‌ക്രീനിലും മാമാങ്കം പ്രവര്‍ത്തനം തുടരുമെന്നും റിമ വ്യക്തമാക്കി. ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ മാമാങ്കം സ്റ്റുഡിയോസും ഡാന്‍സ് ക്ലാസ് ഡിപാര്‍ട്മെന്റും അടച്ചുപൂട്ടാന്‍ ഞാന്‍ തീരുമാനിച്ചു. സ്നേഹത്തിന്റെ പുറത്ത് കെട്ടിയുയര്‍ത്തിയതായിരുന്നു ഈ സ്ഥാപനം. നിരവധി ഓര്‍മകളുണ്ട് ഇവിടെ. ഹൈ എനര്‍ജി ഡാന്‍സ് ക്ലാസുകള്‍, ഡാന്‍സ് റിഹേഴ്സലുകള്‍, ഫിലിം സ്‌ക്രീനിംഗ്, വര്‍ക് ഷോപുകള്‍, ഫ്‌ലഡ് റിലീഫ് കളക്ഷന്‍ ക്യാമ്ബുകള്‍. എല്ലാം എപ്പോഴും ഞങ്ങളുടെ ഹൃദയത്തിലുണ്ടായിരിക്കും. ഈ ഇടത്തെ യാഥാര്‍ഥ്യമാക്കുന്നതില്‍ എനിക്കൊപ്പം നിന്ന ഒരൊറ്റ വ്യക്തിക്ക് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. താങ്ക്‌സ് ടീം മാമാങ്കം, എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നന്ദി, എല്ലാ രക്ഷാധികാരികള്‍ക്കും നന്ദി, സപോര്‍ട് ചെയ്ത എല്ലാവര്‍ക്കും നന്ദി. സ്റ്റേജുകളിലൂടെയും സ്‌ക്രീനുകളിലൂടെയും മാമാങ്കം ഡാന്‍സ് കമ്ബനിയുടെ ഈ യാത്ര മുന്നോട്ട് കൊണ്ടുപോകും’