മാമാങ്കത്തിന്റെ വേൾഡ് വൈഡ് കളക്ഷൻ എത്രയാണെന്ന് അറിയാതെ നഷ്ടത്തിന്റെ പിറകെ പോകുന്നവരോട് പുച്ഛം മാത്രം : സൈബർ ആക്രമണങ്ങൾക്കെതിരെ ആഞ്ഞടിച്ച് വേണു കുന്നപ്പിള്ളി രംഗത്ത്
സ്വന്തം ലേഖകൻ
കൊച്ചി : മാമാങ്കത്തിന്റെ വേർഡ് വൈൽഡ് കളക്ഷൻ എത്രയാണെന്ന് അറിയാതെ നഷ്ടത്തിന്റെ പിറകെ പോകുന്നവരോട് പുച്ഛം മാത്രം. കഴിഞ്ഞ വർഷം റിലീസായ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാമാങ്കത്തിനെതിരെ നടന്ന സൈബർ ആക്രമങ്ങൾക്കെതിരെ ആഞ്ഞടിച്ച് മാമാങ്കത്തിന്റെ നിർമ്മാതാവ് േേവണു കുന്നപ്പിള്ളി രംഗത്ത്. ആരാധകരും പ്രേക്ഷകരും ഒരേപോലെ കാത്തിരുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദൻ, മാസ്റ്റർ അച്യുതൻ, പ്രാചി ടെഹ്ലാൻ തുടങ്ങിയവരും സിനിമയിൽ തിളങ്ങിയിരുന്നു. റിലീസ് സമയത്ത് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചിത്രത്തിന് സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ വിമർശനങ്ങളെയെല്ലാം കാറ്റിൽ പറത്തികൊണ്ടാണ് ചിത്രം 100 കോടി ക്ലബിൽ ഇടംപിടിച്ചിരുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സിനിമയെ വിമർശിച്ചവർക്ക് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മറുപടിയുമായി വേണു കുന്നപ്പിള്ളി എത്തിയിരിക്കുന്നത്.
വേണു കുന്നപ്പിള്ളിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
മാമാങ്കം നിർമ്മാതാവിന്റെ വാക്കുകളിലേക്ക്: മാമാങ്കം റിലീസ് ആയി 2 മാസങ്ങളായി. ഇപ്പോഴും ചില തിയ്യേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്നു. ആമസോണിലും വന്നുകഴിഞ്ഞു. ഡീഗ്രെയ്ഡിന്റെ പല അവസ്ഥകളും നേരിട്ട് മനസിലാക്കി. എങ്ങിനെ അതിനെ ഒരു പരിധി വരെ പ്രതിരോധിക്കാമെന്നും കണ്ടു. സിനിമയിലെ ക്രിമിനലുകളാണ് ഇതിന് പുറകിലെന്ന് പച്ചയായ സത്യമാണ്.
പല രീതിയിലുളള ആവശ്യത്തിനായി ഒരു പറ്റം ആളുകളെ വെച്ചുളള ഏതാനും ദിവസത്തെ ഒരു ചെറിയ ഓപ്പറേഷൻ. സിനിമയുടെ യഥാർത്ഥ ബജറ്റ് എത്രയാണെന്നോ പ്രീ സെയ്ൽസ് ആൻഡ് പോസ്റ്റ് സെയ്ൽസ് കൂടി ഏന്ത് കിട്ടിയെന്നോ യഥാർത്ഥ വേൾഡ് വൈഡ് കളക്ഷൻ എത്രയാണെന്നോ അറിയാതെ നഷ്ടത്തിന്റെ പുറകെ പോകുന്ന അൽപ്പൻമാരോട് പുച്ഛം മാത്രം.