മാമാങ്കത്തെ നശിപ്പിക്കാൻ പലരും ശ്രമിക്കുന്നുണ്ടെങ്കിലും ഞങ്ങളതിനെ പുച്ഛത്തോടെ തള്ളിക്കളയുന്നു, കൂലിയെഴുത്തുകാർ അവരുടെ ജോലി തുടരട്ടെ ; വൈറലായി വേണു കുന്നപ്പിള്ളിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

മാമാങ്കത്തെ നശിപ്പിക്കാൻ പലരും ശ്രമിക്കുന്നുണ്ടെങ്കിലും ഞങ്ങളതിനെ പുച്ഛത്തോടെ തള്ളിക്കളയുന്നു, കൂലിയെഴുത്തുകാർ അവരുടെ ജോലി തുടരട്ടെ ; വൈറലായി വേണു കുന്നപ്പിള്ളിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

Spread the love

 

സ്വന്തം ലേഖകൻ

കൊച്ചി : മാമാങ്കത്തെ നശിപ്പിക്കാൻ പലരും ശ്രമിക്കുന്നുണ്ടെങ്കിലും ഞങ്ങളതിനെ പുച്ഛത്തോടെ തള്ളിക്കളയുന്നു. വൈറലായി മാമാങ്കത്തിന്റെ നിർമ്മാതാവ് വേണു കുന്നപ്പിള്ളിയുടെ കുറിപ്പ് . മാമാങ്കം കലക്ഷൻ ഇപ്പോൾതന്നെ ഏകദേശം 23 കോടിക്ക് മുകളിലാണ്. … അദ്ഭുതങ്ങൾ നിറഞ്ഞതും, മലയാളികൾക്ക് വളരെ പുതുമയുള്ളതുമായ ഈ ദൃശ്യ വിസ്മയ സിനിമയെ നശിപ്പിക്കാൻ പലരും ശ്രമിക്കുന്നുണ്ടെങ്കിലും, ഞങ്ങളതിനെ പുച്ഛത്തോടെ തള്ളിക്കളയുന്നു…’ എന്നാണ് നിർമാതാവ് ഫെയ്‌സ് ബുക്കിൽ കുറിച്ചത്.

വേണു കുന്നപ്പളളിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാമാങ്ക വിശേഷങ്ങൾ…ഇന്നലെ ആ സുദിനമായിരുന്നു .. മാമാങ്കം എന്ന സ്വപ്നം നിങ്ങളുടെ മുന്നിലേക്കെത്തി.. ഏകദേശം രണ്ടു വർഷമായുള്ള യാത്രയായിരുന്നു… ഉദ്വേഗജനകവും, രസകരവും, വെട്ടിമാറ്റേണ്ടതിനെ മാറ്റിയും തന്നെ ആയിരുന്നു ആ യാത്ര…

ലോകവ്യാപകമായി ജനങ്ങൾ വളരെ ആവേശത്തോടെയാണ് ഈ സിനിമയെ ഏറ്റെടുത്തിരിക്കുന്നത്… ഇന്നലെ കുറെ സിനിമാ തിയേറ്ററുകളിൽ ഞങ്ങൾ വിസിറ്റ് ചെയ്തു…റിലീസ് ചെയ്ത ഏകദേശം 2000 സെന്ററുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ ആവേശഭരിതമാണ്… വെളുപ്പിന് വരെയുള്ള അവൈലബിൾ റിപ്പോർട്ടുകളനുസരിച്ച് ലോകവ്യാപകമായി ഉള്ള കലക്ഷൻ ഇപ്പോൾതന്നെ ഏകദേശം 23 കോടിക്ക് മുകളിലാണ്… അദ്ഭുതങ്ങൾ നിറഞ്ഞതും, മലയാളികൾക്ക് വളരെ പുതുമയുള്ളതുമായ ഈ ദൃശ്യ വിസ്മയ സിനിമയെ നശിപ്പിക്കാൻ പലരും ശ്രമിക്കുന്നുണ്ടെങ്കിലും, ഞങ്ങളതിനെ പുച്ഛത്തോടെ തള്ളിക്കളയുന്നു.

ആയിരക്കണക്കിന് ആളുകളുടെ അധ്വാനമാണ് ഈ സിനിമ… കോടിക്കണക്കിനു രൂപയുടേയും… ഈ സിനിമയുടെ വിജയത്തിനായി എന്നോടൊപ്പം നിന്ന എല്ലാവരെയും ഈ നിമിഷത്തിൽ ഞാൻ ഓർക്കുന്നു… അതുപോലെ ഷൂട്ടിംഗ് മുതൽ, ഇന്നലെ സിനിമ ഇറങ്ങുന്ന നിമിഷങ്ങൾ വരെ അതിനെ മുടക്കാൻ പ്രവർത്തിച്ച ആളെയും ഞാൻ മറക്കുകയില്ല… കൂലിയെഴുത്തുകാർ അവരുടെ ജോലി തുടരട്ടെ…ഈ സിനിമ, ഭാവിയിൽ മലയാളത്തിൽ വരാൻ പോകുന്ന മെഗാ പ്രോജക്ടുകൾക്ക് ഉത്തേജകമായിരിക്കും.