video
play-sharp-fill

അതുല്യനടൻ നെടുമുടി വേണു ഓർമ്മയായിട്ട് ഇന്ന് ഒരാണ്ട്.മലയാളിക്ക് നഷ്ടമായത് അഭിനയ കുലപതിയെ.

2021 ഒക്ടോബർ 11 മലയാള സിനിമ മേഖലയെ തേടി ആ ദുഃഖവാർത്ത എത്തി.അതുല്യ നടൻ നെടുമുടി വേണു ഈ ലോകത്തോട് യാത്ര പറഞ്ഞിരിക്കുന്നു.ഉദര സംബന്ധമായ രോഗം കാരണമാണ് അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞത്.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അഭിനയ മികവുകൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കുകയും,ചിന്തിപ്പിക്കുകയും,അത്ഭുതപ്പെടുത്തുകയും,ആനന്ദിപ്പിക്കുകയും ചെയ്ത മഹാനടനായിരുന്നു നെടുമുടി വേണു.അരവിന്ദന്റെ തമ്പ് എന്ന ചലച്ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നെടുമുടി വേണു പ്രേക്ഷക ഹൃദയത്തിലേക്ക് നടന്നുകയറിയത് വളരെപെട്ടെന്നാണ്. ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ പി കെ കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മെയ് 22 നാണ് നെടുമുടി […]

കോവിഡിൽ പണിയില്ലാതായതോടെ വരുമാനമില്ലാതെ മലയാള സിനിമാ പ്രവർത്തകർ ; കാർ ലോണും ഹൗസിംഗ് ലോണും പെൻഡിങ്ങായതോടെ വാഹനങ്ങൾ വിറ്റ് സിനിമാ താരങ്ങൾ : മലയാള സിനിമാ താരങ്ങളെ കോവിഡ് ബാധിച്ചത് ഇങ്ങനെ

സ്വന്തം ലേഖകൻ കൊച്ചി : കൊവിഡും പിന്നാലെ പ്രഖ്യാപിച്ച ലോക് ഡൗണും മലയാള സിനിമാരംഗത്തെ കുറച്ചൊന്നുമല്ല ബാധിച്ചത്. കൊവിഡിൽ പ്രതിസന്ധിയിൽ ആയ സിനിമാ മേഖല പതിയെ ചലിച്ചു തുടങ്ങുകയാണ്. എന്നാൽ പഴയ രീതിയിലേക്കും താളത്തിലേക്കും സിനിമാ രംഗം എത്തിയിട്ടില്ല. ലോക്ഡൗൺ വന്നതോടെ ഷൂട്ടിങ്ങില്ല. ആറേഴു മാസമായി വരുമാനമൊന്നും ഇല്ലെങ്കിലും ജീവിതച്ചെലവിനു കുറവില്ലല്ലോ എന്നാണ് നടൻ നന്ദു. മാർച്ച് പത്തിനാണ് നന്ദു അവസാനമായി സിനിമയിൽ അഭിനയിച്ചത്. അതിനു പിന്നാലെ രാജ്യം ലോകഡൗണിൽ ആകുകയും ചെയ്തു. ഈ ലോക്‌ഡൌൺ പിൻവലിക്കപ്പെട്ടെങ്കിലും സിനിമാ മേഖല അത്ര സജീവമല്ല. മറ്റെല്ലാ […]

ലഹരിയിൽ മുങ്ങി മലയാള സിനിമാലോകം ; സെറ്റുകളിലും കാരവനിലുമടക്കം ലഹരി സുലഭം : ലഹരിയുടെ ഉറവിടം തേടി പോകാൻ വിമുഖത കാണിച്ച് പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി: ലഹരിമരുന്നിന്റെ ഉപയോഗം മലയാള സിനിമയിൽ വ്യാപകമാണെന്നത് പരസ്യമായ രഹസ്യമാണ്. മലയാള സിനിമയിലെ നിർമ്മാതാക്കളുടെ സംഘടന തന്നെ ഇക്കാര്യം പലതവണ ചൂണ്ടിക്കാണിച്ചിട്ടും ലഹരിയുടെ യഥാർത്ഥ വഴി തേടി പോകാൻ പൊലീസ് ഇപ്പോഴും തയ്യാറാവുന്നില്ല. പല സിനിമാ താരങ്ങളിൽ നിന്നും കൊക്കെയ്ൻ ഉൾപ്പെടെ കണ്ടെടുത്ത കേസുകളിൽ പോലും ഇതുവരെ ആഴത്തിലുള്ള അന്വേഷണം പോലും നടന്നിട്ടില്ല. നേരത്തെ ലഹരിമരുന്ന് കേസിൽ യുവനടൻ ഷൈൻ ടോം ചാക്കോ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിലായിരുന്നു. കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റിൽനിന്നായിരുന്നു മയക്കുമരുന്നുമായി ഇവർ പിടിയിലാകുന്നത്. നൈജീരിയക്കാരൻ ഒക്കോവോ കോളിൻസ് […]

അമ്മയുടെ മീറ്റിംഗിൽ സാനിറ്റേഷൻ പ്രശ്‌നങ്ങളെ കുറിച്ച് പറഞ്ഞപ്പോഴാണ് എനിക്ക് ബാത്‌റൂം പാർവ്വതി എന്ന ഇരട്ടപ്പേര് കിട്ടിയത്, ഇനിയും ഞാൻ അമ്മയുടെ ജനറൽ ബോഡിയിൽ സംസാരിക്കും ; പിന്നാലെ വരുന്ന കുട്ടികൾ ഇതിന് വേണ്ടി പോരാടരുത് : പാർവ്വതി തിരുവോത്ത്

സ്വന്തം ലേഖകൻ കൊച്ചി: മലയാള സിനിമാ രംഗത്തെ താരസംഘടനയായി അമ്മയുടെ മീറ്റിംഗിൽ സാനിറ്റേഷൻ പ്രശ്‌നങ്ങളെ കുറിച്ച് സംസാാരിച്ചതിനാണ് എല്ലാവവരും എന്നെ ബാത്‌റൂം പാർവ്വതിയാക്കിയത്. എന്നാൽ അങ്ങനെ പറഞ്ഞതിന്റെ ഫലമായിട്ടാണ് ഒരു സെറ്റിൽ ഒരു വാനിറ്റി വാനെങ്കിലും വന്നത്. ഇനിയും ഇത്തരം പ്രശ്‌നങ്ങളെ കുറിച്ച് ഞാൻ അമ്മയുടെ ഇനറൽ ബോഡിയിൽ സംസാരിക്കും.കാരണം പിന്നാലെ വരുന്ന കുട്ടികൾ ഇതിന് വേണ്ടി പോരാടരുതെന്നും പാർവ്വതി.കാലാകാലങ്ങളായി ചില ശീലങ്ങൾ നമ്മൾ കണ്ടില്ലെന്ന് നടിക്കും. ഉദാഹരണത്തിന് സിനിമാസെറ്റിലെ ലഹരി ഉപയോഗം പോലുള്ള കാര്യങ്ങൾ. ഇത്രയും വരുമാനമുണ്ടാക്കുന്ന ഒരു ഇൻഡസ്ട്രിയിൽ ഇതെല്ലാം നിയമം […]

നായികയായി അഭിനയിക്കുന്ന നയൻതാര പോലും കറിവേപ്പില, നായകന്റെ കൂടെ നാലോ അഞ്ചോ സീനിൽ കാണും,പിന്നെ കാണില്ല : സിനിമാ ലോകത്തെ തുറന്നുപറച്ചിലുകളുമായി ഷീല

സ്വന്തം ലേഖകൻ കൊച്ചി: തെന്നിന്ത്യൻ സിനിമാ ലോകത്തെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയ്ക്ക് പോലും കറിവേപ്പിലയുടെ സ്ഥാനനമാണ് സിനിമാ ലോകത്ത് ഉള്ളത്. നായികയായി അഭിനയിച്ചാലും നായകന്റെ കൂടെ നാലോ അഞ്ചോ സീനുകളിൽ കാണും. പിന്നെ കാണില്ല. സിനിമാ ലോകത്തെ തുറന്നുപറച്ചിലുകളുമായി ചലചിത്രതാരം ഷീല രംഗത്ത്. പഴയ കാല നടിമാരുടെയും ഇന്നത്തെ നടിമാരുടെയും കഴിവിനെയും അവസരത്തെയും വണ്ണത്തെയും കുറിച്ച് താരതമ്യം ചെയ്യുന്നതിനിടെയാണ് ഷീല നയൻതാരയുടെ കാര്യം പറയുന്നത്. പഴയ കാലത്ത് ഉണ്ടായിരുന്നത് പോലെ നല്ല കഥാപാത്രങ്ങൾ ഇക്കാലത്ത് നടിമാർക്ക് സിനിമയിൽ ലഭിക്കുന്നില്ല. നല്ല കഴിവുള്ളവരാണ് ഇന്നത്തെ […]

സിനിമാപ്രേമികൾ അധികനാൾ കാത്തിരിക്കണ്ട…!ഞാനും മോഹൻലാലും ശ്രീനിവാസനും ഒന്നിക്കുന്ന സിനിമ ഉടൻ തന്നെ വരും: സത്യൻ അന്തിക്കാട്

സ്വന്തം ലേഖകൻ കൊച്ചി : സിനിമാപ്രേമികൾ അധികനാൾ ഇനി കാത്തിരിക്കണ്ട, ഞാനും മോഹൻലാലും ശ്രീനിവാസനും ഒന്നിക്കുന്ന സിനിമ ഉടൻ വരും. വികാരഭരിതനായി സംവിധായകൻ സത്യൻ അന്തിക്കാട്. മോഹൻലാൽ-സത്യൻ അന്തിക്കാട്-ശ്രീനിവാസൻ കൂട്ടുക്കെട്ടിൽ ഇറങ്ങിയ സിനിമകൾക്ക് എക്കാലത്തും വലിയൊരു സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.നാടോടിക്കാറ്റ്, ടിപി ബാലഗോപാലൻ എംഎ, സന്മനസുളളവർക്ക് സമാധാനം, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, പട്ടണപ്രവേശം, വരവേൽപ്പ് തുടങ്ങിയവയെല്ലാം ഈ കൂട്ടുകെട്ടിൽ പ്രേക്ഷകർ എറ്റെടുത്ത് ചിത്രങ്ങളാണ്. ഇവരുടെ പുതിയ സിനിമയ്ക്കായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്. വരവേൽപ്പാണ് മോഹൻലാൽസത്യൻ അന്തിക്കാട്ശ്രീനിവാസൻ കൂട്ടുകെട്ടിൽ അവസാനമായി പുറത്തിറങ്ങി ഹിറ്റായ ചിത്രം. സത്യൻ […]

തന്റെ മക്കൾ വളർന്നതും സ്‌കൂളിൽ പോയതും കാണാനുള്ള യോഗം എനിക്ക് ഉണ്ടായിട്ടില്ല ; വികാരഭരിതനായി മോഹൻലാൽ

സ്വന്തം ലേഖകൻ കോട്ടയം : സിനിമാ രംഗത്ത് നാലു പതിറ്റാണ്ടുകൾ പിന്നിടുന്ന നടന വിസ്മയമായ മോഹൻലാൽ അണിയാത്ത വേഷങ്ങൾ വിരളം എന്നുതന്നെ പറയാം. അച്ഛന്റെ പാതയിലൂടെ മകൻ പ്രണവും യാത്ര തുടങ്ങിയിരിക്കുകയാണ്. മകൾ വിസ്മയ തെരെഞ്ഞെടുത്തത് എഴുത്തിന്റെ ലോകവും. എന്നാൽ തന്റെ മക്കൾ വളരുന്നതും സ്‌കൂളിൽ പോകുന്നതുമൊന്നും കാണാനുള്ള യോഗം തനിക്കുണ്ടായില്ലെന്ന ദുഖം പങ്കുവയ്ക്കുകയാണ് ലാൽ. ഒരു പ്രമുഖ മാധ്യമത്തിൽ എഴുതിയ കുറിപ്പിലാണ് ലാൽ തന്റെ മനസു തുറന്നത്. മോഹൻലാലിന്റെ വാക്കുകൾ ‘എന്റെ മക്കളായ പ്രണവും വിസ്മയയും തമ്മിൽ മൂന്നരവയസ്സിന്റെ വ്യത്യാസമുണ്ട്. ഇരുവരും പഠിച്ചത് […]

ലാലേട്ടൻ ആരാധകർക്ക് സന്തോഷിക്കാം ; ഏറെ കാത്തിരുന്ന ബിഗ് ബ്രദറിന്റെ റിലീസ് ജനുവരി പതിനാറിന്

സ്വന്തം ലേഖകൻ കൊച്ചി : ലാലേട്ടൻ ആരാധകർക്ക് സന്തോഷിക്കാം. എറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹൻലാൽ നായകനായി എത്തുന്ന എറ്റവും പുതിയ ചിത്രം ബിഗ്ബ്രദർ ജനുവരി 16ന് റിലീസ് ചെയ്യും. പതിവ് ലാലേട്ടൻ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു കോമഡി എന്റർടൈന്മെന്റ് മൂവി ആയിരിക്കില്ല ഈ സിദ്ദിഖ് ചിത്രം. സച്ചിദാനന്ദൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നത് പുതുമുഖമായ മിർണ മേനോൻ ആണ്. ആക്ഷനും ത്രില്ലും കോമഡിയും എല്ലാം ചേർന്ന ഒരു കംപ്ലീറ്റ് ഫാമിലി എന്റെർറ്റൈനെർ ആയാവും ബിഗ് […]

ഇത് കോടികളുടെ ഇടപാടാണ് ; പുളിങ്കുരു കച്ചവടമല്ല : ഷെയ്‌നെതിരെ ആഞ്ഞടിച്ച് നിർമ്മാതാക്കൾ

സ്വന്തം ലേഖകൻ കൊച്ചി: ഇത് കോടികളുടെ ഇടപാടാണെന്നും പുളിങ്കുരു കച്ചവടമല്ല. ഷെയ്‌നെതിരെ ആഞ്ഞടിച്ച് നിർമാതാക്കൾ പറഞ്ഞു. ഉല്ലാസം എന്ന ചിത്രത്തിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട് ഷെയ്ൻ പ്രചരിപ്പിക്കുകയാണെന്ന് നിർമ്മാതാക്കളുടെ സംഘടന ആരോപിച്ചു. ഉല്ലാസം എന്ന ചിത്രത്തിനായി ഷെയ്‌നിന് 25 ലക്ഷം രൂപ പ്രതിഫലം നൽകാമെന്നായിരുന്നു കരാർ. ഇതു സംബന്ധിച്ച കരാർ താരവുമായി ഒപ്പിട്ടിട്ടുണ്ട്. ചിത്രത്തിന് 45 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് ഷെയ്ൻ ഇപ്പോൾ പറയുന്നത്. ഈ വാദം പച്ചക്കള്ളമാണെന്നും നിർമാതാക്കൾ ആരോപിച്ചു. ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കാതെ ഷെയ്‌നിന്റെ വിലക്ക് നീക്കുന്ന കാര്യത്തിൽ ചർച്ചയ്ക്കില്ലെന്ന ഉറച്ച […]

മലയാള സിനിമയിൽ പിടിച്ചു നിൽക്കണമെങ്കിൽ പലരെയും തൃപ്തിപ്പെടുത്തണം ; സിനിമാ രംഗത്തെ വിവേചനങ്ങൾ ചൂണ്ടിക്കാട്ടി ഹേമ കമ്മിഷൻ റിപ്പോർട്ട്

  സ്വന്തം ലേഖകൻ തിരുവനന്തപുരം: മലയാള സിനിമാ രംഗത്ത് പിടിച്ചു നിൽക്കണമെങ്കിൽ പലരെയും തൃപ്തിപ്പെടുത്തണമെന്ന് ഹേമ കമ്മിഷൻ റിപ്പോർട്ട്. സിനിമാ മേഖലയിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെയുള്ളവർ പലവിധ വിവേചനങ്ങൾ നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ഹേമ കമ്മിഷൻ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് സമർപ്പിച്ചു. ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച കമ്മിഷന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. സിനിമയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ട്രൈബ്യൂണൽ സ്ഥാപിക്കണമെന്നും അതിനായി നിയമനിർമ്മാണം നടത്തണമെന്നും കമ്മിഷൻ ശുപാർശ ചെയ്തു. അഞ്ചുകൊല്ലം പ്രാക്ടീസ് ഉള്ള ഡിസ്ട്രിക്ട് ജഡ്ജ് ആകണം […]