മലയാള സിനിമയിൽ പെയ്ഡ് റിവ്യൂ ഉണ്ട് , ഇപ്പോൾ അത് പാക്കേജാണ് ; സംവിധായകൻ എന്ന നിലയിൽ എനിക്ക് അവരോട് പുച്ഛമാണ് : റോഷൻ ആഡ്രൂസ്

  സ്വന്തം ലേഖകൻ കൊച്ചി : മലയാള സിനിമയിൽ പെയ്ഡ് റിവ്യു സമ്പ്രദായം ഉണ്ട്. ഇപ്പോൾ അത് പാക്കേജാണ്. വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് റോഷൻ ആൻഡ്രൂസ്. തന്റെ തന്നെ സിനിമയായ മുംബൈ പൊലീസ് റിലീസായ സമയത്ത് ഒരു മാധ്യമത്തിൽ നിന്നും തന്നെ വിളിച്ച് ആവശ്യപ്പെട്ടത് 25000 രൂപയാണെന്ന് റോഷൻ ആൻഡ്രൂസ് പറഞ്ഞു. ‘മുംബൈ പൊലീസ് ഇറങ്ങിയ സമയത്ത് നിർമ്മാതാവിനെ കൊണ്ട് പണം കൊടുത്താണ് റിവ്യു എഴുതിച്ചത്. അന്ന് അവർ വാങ്ങിച്ചത് 25000 രൂപയായിരുന്നു. നല്ല റിവ്യു എഴുതാൻ അത്രയും തുക വാങ്ങിച്ച ആളുണ്ട്. പേര് […]

വെള്ളിത്തിരയിൽ ഈ വർഷം പുറത്തിറങ്ങിയത് 192 സിനിമകൾ ; തിയറ്ററിലെ കളക്ഷൻ കൊണ്ട് മുടക്ക് മുതൽ തിരിച്ചു കിട്ടിയത് 23 സിനിമകൾക്ക്

  സ്വന്തം ലേഖിക കോട്ടയം : വെള്ളിത്തിരയിൽ ഒട്ടനവധി സിനിമകൾ റിലീസ് ചെയ്ത വർഷമായിരുന്നു 2019. മലയാള സിനിമയ്ക്ക് 2019 സൂപ്പർ ഹിറ്റുകളുടെയും വൻ നഷ്ടങ്ങളുടെയും വർഷമായിരുന്നു. എന്നാൽ 192 സിനിമകൾ തിയേറ്ററിൽ റിലീസ് ചെയ്തതിൽ 23 എണ്ണത്തിനു മാത്രമാണ് മുടക്കു മുതൽ തിരിച്ചു കിട്ടിയത്. അതായത് 12% മാത്രം. 800 കോടിയിലേറെ ഈ ചിത്രങ്ങളിലായി നിക്ഷേപം നടന്നിട്ടുണ്ടെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ കണക്കാക്കുന്നു. അതിൽ 550 കോടിയിലേറെയാണ് നഷ്ടം. മാമാങ്കം ഉൾപ്പടെ കഴിഞ്ഞ ആഴ്ചകളിൽ റിലീസ് ചെയ്ത ഏതാനും പടങ്ങളുടെ കളക്ഷനും റൈറ്റ്‌സ് വരുമാനവും […]

മികച്ച സിനിമകളുടേത്‌ മാത്രമല്ല ; മലയാളത്തിലെ ഒരുപിടി നവാഗത സംവിധായകരുടേത് കൂടിയാണ് 2019

  സ്വന്തം ലേഖിക കോട്ടയം : ഒരു കൂട്ടം മികച്ച സിനിമകളുടെത് മാത്രമല്ല, മലയാളത്തിലെ ഒരുപിടി സംവിധായകരുടേതും കൂടിയാണ് 2019. പോയ വർഷങ്ങളിലേതുപോലെ തന്നെ ഇക്കൊല്ലവും നിരവധി നവാഗത സംവിധായകർ മലയാള സിനിമയിലേക്ക് കലെടുത്ത് വച്ചിട്ടുണ്ട്. പുതുമയുളള പ്രമേയം, മേക്കിങ് മികവ്, വേറിട്ട അവതരണം തുടങ്ങിയവയെല്ലാം കൊണ്ടും ഒരുപടി മുന്നിൽ നിൽക്കുന്നവരാണ് പൃഥ്വിരാജ് ഉൾപ്പെടെയുള്ള നവാഗത സംവിധായകർ ലൂസിഫറിന്റെ വിജയത്തിലൂടെ ഈ വർഷം എറെ തിളങ്ങിയ നവാഗത സംവിധായകനാണ് പൃഥ്വിരാജ് സുകുമാരൻ. ആദ്യ സംവിധാനസംരഭം തന്നെ വൻവിജയമാക്കികൊണ്ടാണ് പൃഥ്വിരാജ് സംവിധായകനായി എത്തിയത്. മോഹൻലാൽ എന്ന […]

മാമാങ്കത്തിന് കൊടിയേറി ; അൻപത് രാജ്യങ്ങളിലായി രണ്ടായിരത്തിലധികം തീയറ്ററുകളിൽ

  സ്വന്തം ലേഖകൻ കൊച്ചി : മമ്മൂട്ടി ആരാധകരുടെയും മലയാള സിനിമാപ്രേമികളുടെയും കാത്തിരിപ്പിന് വിരാമമിട്ട് മമ്മൂട്ടിചിത്രം മാമാങ്കം ലോകത്തിലെ അൻപത് രാജ്യങ്ങളിൽ നിന്നായിരണ്ടായിരത്തിലധികം തീയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. അമ്പതോളം രാജ്യങ്ങളിലാണ് മാമാങ്കം ഒരേ സമയം റിലീസ് ചെയ്യുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ സർവകാല റെക്കാഡ് റിലീസാണിത്. നാല്പത്തിയൊന്ന് രാജ്യങ്ങളിൽ ഒരേ ദിവസം പ്രദർശനത്തിനെത്തിയ ലൂസിഫറിന്റെ റെക്കോഡാണ് മാമാങ്കം മറികടക്കുന്നത്. ഇതോടെ സൗദി അറേബ്യയും ഉക്രെയ്‌നും അങ്കോളയും ഉൾപ്പെടെ എട്ടോളം രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമെന്ന ഖ്യാതിയും മാമാങ്കം സ്വന്തമാക്കി. മലയാളത്തിനൊപ്പം തമിഴ്, […]