സിനിമാപ്രേമികൾ അധികനാൾ കാത്തിരിക്കണ്ട…!ഞാനും മോഹൻലാലും ശ്രീനിവാസനും ഒന്നിക്കുന്ന സിനിമ ഉടൻ തന്നെ വരും: സത്യൻ അന്തിക്കാട്
സ്വന്തം ലേഖകൻ
കൊച്ചി : സിനിമാപ്രേമികൾ അധികനാൾ ഇനി കാത്തിരിക്കണ്ട, ഞാനും മോഹൻലാലും ശ്രീനിവാസനും ഒന്നിക്കുന്ന സിനിമ ഉടൻ വരും. വികാരഭരിതനായി സംവിധായകൻ സത്യൻ അന്തിക്കാട്.
മോഹൻലാൽ-സത്യൻ അന്തിക്കാട്-ശ്രീനിവാസൻ കൂട്ടുക്കെട്ടിൽ ഇറങ്ങിയ സിനിമകൾക്ക് എക്കാലത്തും വലിയൊരു സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.നാടോടിക്കാറ്റ്, ടിപി ബാലഗോപാലൻ എംഎ, സന്മനസുളളവർക്ക് സമാധാനം, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, പട്ടണപ്രവേശം, വരവേൽപ്പ് തുടങ്ങിയവയെല്ലാം ഈ കൂട്ടുകെട്ടിൽ പ്രേക്ഷകർ എറ്റെടുത്ത് ചിത്രങ്ങളാണ്.
ഇവരുടെ പുതിയ സിനിമയ്ക്കായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്. വരവേൽപ്പാണ് മോഹൻലാൽസത്യൻ അന്തിക്കാട്ശ്രീനിവാസൻ കൂട്ടുകെട്ടിൽ അവസാനമായി പുറത്തിറങ്ങി ഹിറ്റായ ചിത്രം. സത്യൻ അന്തിക്കാടിന്റെ അടുത്ത ചിത്രം മമ്മൂട്ടിക്കൊപ്പമാണ്. ഇതിന് ശേഷമാകും മോഹൻലാലിനും ശ്രീനിവാസനും ഒപ്പം ഒന്നിക്കുന്ന സിനിമ വരിക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം ആശീർവാദ് സിനിമാസ് ചിത്രം നിർമ്മിക്കുകയെന്നും സൂചനകളുണ്ട്. സത്യൻ അന്തിക്കാടിന്റെ മമ്മൂട്ടി ചിത്രത്തിന് ഡോ ഇക്ബാൽ കുറ്റിപ്പുറമാണ് തിരക്കഥ ഒരുക്കുന്നത്. ഫഹദ് ഫാസിൽ നായകനായ ഞാൻ പ്രകാശൻ എന്ന ചിത്രമാണ് സത്യൻ അന്തിക്കാടിന്റേതായി എറ്റവും ഒടുവിൽ പുറത്തിറങ്ങിയിരുന്നത്.