കോവിഡിൽ  പണിയില്ലാതായതോടെ വരുമാനമില്ലാതെ മലയാള സിനിമാ പ്രവർത്തകർ ;  കാർ ലോണും ഹൗസിംഗ് ലോണും പെൻഡിങ്ങായതോടെ വാഹനങ്ങൾ വിറ്റ് സിനിമാ താരങ്ങൾ  : മലയാള സിനിമാ താരങ്ങളെ കോവിഡ് ബാധിച്ചത് ഇങ്ങനെ

കോവിഡിൽ പണിയില്ലാതായതോടെ വരുമാനമില്ലാതെ മലയാള സിനിമാ പ്രവർത്തകർ ; കാർ ലോണും ഹൗസിംഗ് ലോണും പെൻഡിങ്ങായതോടെ വാഹനങ്ങൾ വിറ്റ് സിനിമാ താരങ്ങൾ : മലയാള സിനിമാ താരങ്ങളെ കോവിഡ് ബാധിച്ചത് ഇങ്ങനെ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : കൊവിഡും പിന്നാലെ പ്രഖ്യാപിച്ച ലോക് ഡൗണും മലയാള സിനിമാരംഗത്തെ കുറച്ചൊന്നുമല്ല ബാധിച്ചത്. കൊവിഡിൽ പ്രതിസന്ധിയിൽ ആയ സിനിമാ മേഖല പതിയെ ചലിച്ചു തുടങ്ങുകയാണ്.

എന്നാൽ പഴയ രീതിയിലേക്കും താളത്തിലേക്കും സിനിമാ രംഗം എത്തിയിട്ടില്ല. ലോക്ഡൗൺ വന്നതോടെ ഷൂട്ടിങ്ങില്ല. ആറേഴു മാസമായി വരുമാനമൊന്നും ഇല്ലെങ്കിലും ജീവിതച്ചെലവിനു കുറവില്ലല്ലോ എന്നാണ് നടൻ നന്ദു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാർച്ച് പത്തിനാണ് നന്ദു അവസാനമായി സിനിമയിൽ അഭിനയിച്ചത്. അതിനു പിന്നാലെ രാജ്യം ലോകഡൗണിൽ ആകുകയും ചെയ്തു. ഈ ലോക്‌ഡൌൺ പിൻവലിക്കപ്പെട്ടെങ്കിലും സിനിമാ മേഖല അത്ര സജീവമല്ല.

മറ്റെല്ലാ മേഖലയിലുമുള്ളവർ ക്രമേണ ജോലിയിൽ മടങ്ങിയെത്തിയെങ്കിലും ചലച്ചിത്ര രംഗത്തുള്ളവർക്ക് അതിനു സാധിക്കുന്നില്ല. വായ്പ തിരിച്ചടയ്‌ക്കേണ്ടവർ അടച്ചേ പറ്റൂ. മലയാളത്തിലെ ഒരു നടി ലോക്ഡൗണിനു തൊട്ടു മുൻപു കാർ വാങ്ങാനുറച്ചു. ഇതിനായി മാസംന്തോറും 35,000 രൂപ വീതം വായ്പ അടയ്ക്കണം.

എന്നാൽ സിനിമയില്ലാത്തതിനാൽ വരുമാനമില്ല. പിന്നീട് ബാങ്കുകാരെ സമീപിച്ച് ഇപ്പോൾ വണ്ടി വേണ്ടെന്നു പറഞ്ഞു. എന്നാൽ, അവർ കാർ ഡീലർക്കു പണം കൈമാറിക്കഴിഞ്ഞിരുന്നു.

മലയാള സിനിമയിലെ 2% പേർക്കു മാത്രമാണ് നല്ല സാമ്പത്തിക ശേഷിയുള്ളത്. വരുമാനം മുടങ്ങിയാലും 20% പേർക്കു കൂടി സാധാരണ നിലയിൽ ജീവിക്കാം.

എന്നാൽ സിനിമാ രംഗത്തെ സാധാരണ നടീനടന്മാർ, സാങ്കേതിക വിദഗ്ധർ, അസിസ്റ്റന്റുമാർ, ലൈറ്റ് ബോയ്‌സ്, മെസ് ജോലിക്കാർ, ഡ്രൈവർമാർ, ജൂനിയർ ആർട്ടിസ്റ്റുകൾ തുടങ്ങിയവരുടെ സ്ഥിതി കഷ്ടത്തിലാണ്.

താരസംഘടനയായ അമ്മ, സാമ്പത്തികശേഷിയുള്ളവരിൽനിന്നു പണം സമാഹരിച്ചു രണ്ടുതവണ സഹായം നൽകി. എന്നാൽ ഏറ്റവുമൊടുവിൽ ധനസമാഹരണം നടത്തിയപ്പോൾ പിരിവു നൽകാൻ നിവൃത്തിയില്ലെന്നു ഞാൻ ഇടവേള ബാബുവിനെ വിളിച്ചു പറഞ്ഞു.

ഇടവേള ബാബുവിന് ലോക്ഡൗണിൽ കാറുകളിലൊന്നു വിൽക്കേണ്ടി വന്നുവെന്നാണ് പറഞ്ഞത്. ആറു മാസം വരുമാനം ഇല്ലാതാകുമെന്നു ഞങ്ങളാരും പ്രതീക്ഷിച്ചില്ല.

ഒട്ടേറെ സംഘടനകൾക്കും സ്ഥാപനങ്ങൾക്കും വിഡിയോയിൽ ആശംസകൾ ഇപ്പോൾ ചിത്രീകരിച്ചു നൽകുന്നുണ്ട്. സ്വയം മേക്കപ്പിട്ടു സ്വന്തം മൊബൈലിൽ ചിത്രീകരിച്ച് അയച്ചുകൊടുക്കുകയാണു പതിവ്. മെസേജ് വേണ്ടവരുടെ തിരക്കു കൂടിയപ്പോൾ ഇനി 2500 രൂപ തന്നാലേ നൽകൂ എന്നു തമാശയായി സുഹൃത്തിനോടു പറഞ്ഞു. അക്കൗണ്ട് നമ്പർ നൽകിയാൽ 2500 രൂപ ഇട്ടേക്കാമെന്ന് അയാൾ പറഞ്ഞതോടെ തമാശയാണെന്നു പറഞ്ഞു തലയൂരി.

കോവിഡ്കാലത്തു പാചകപരീക്ഷണമാണു നന്ദുവിന്റെ പ്രധാന ജോലി. യുട്യൂബ് നോക്കി ചൈനീസ്, ഇറ്റാലിയൻ ഭക്ഷണമെല്ലാം ഉണ്ടാക്കും. കോവിഡിൽ നമ്മളെക്കാൾ വിഷമിക്കുന്നവരെക്കുറിച്ച് അറിയുമ്പോഴാണ് നമുക്കു വലിയ പ്രശ്‌നമൊന്നും ഇല്ലല്ലോ എന്ന് തോന്നുന്നത്.