ശക്തമായ നീരൊഴുക്ക് ; മലങ്കര ഡാമിന്റെ ആറ് ഷട്ടറുകള്‍ തുറന്നു; തീരത്ത് ജാഗ്രതാ നിർദ്ദേശം..! മൂഴിയാര്‍ അണക്കെട്ടില്‍ റെഡ് അലര്‍ട്ട്

സ്വന്തം ലേഖകൻ തൊടുപുഴ: മലങ്കര ഡാമിന്റെ സ്പില്‍വേ റിസര്‍വോയറിലെ ആറ് ഷട്ടറുകള്‍ തുറന്നു. മൂന്നുമണിയോടെയാണ് ഷട്ടറുകൾ ഉയർത്തിയത് . ഒരു മീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. 235 ക്യുമെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. മൂവാറ്റുപുഴയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. അതേസമയം, മൂഴിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 190 മീറ്ററിന് മുകളില്‍ എത്തി. 192.3 മീറ്റര്‍ ആയാല്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും. ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഷട്ടറുകള്‍ ഒരു ഒരുമീറ്റര്‍ വരെ ഉയര്‍ത്തും. സീതത്തോട്, ആങ്ങാമൂഴി മേഖയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

‘മുങ്ങാം; കൂടെ മുങ്ങാന്‍ ആരേലും ഉണ്ടെങ്കില്‍ ഇപ്പോ മുങ്ങണം’, 2017ല്‍ അനില്‍ എഴുതിയ കുറിപ്പ് കണ്ണീരോടെ പങ്ക് വച്ച് സുഹൃത്തുക്കള്‍; എല്ലാവര്‍ക്കും ഹാപ്പി ക്രിസ്മസ്… ഹാപ്പി ന്യൂ ഇയര്‍, മരിക്കുന്നതിന് ഏതാനും മണിക്കൂര്‍ മുന്‍പ് അനില്‍ പങ്ക് വച്ച ശബ്ദ സന്ദേശം പുറത്ത്

സ്വന്തം ലേഖകന്‍ ഇടുക്കി: മരിക്കുന്നതിന് ഏതാനും മണിക്കൂര്‍ മുന്‍പ് അനില്‍ വാട്സാപ്പ് ഗ്രൂപ്പില്‍ അയച്ച ശബ്ദ സന്ദേശം പുറത്ത്. സ്‌കൂള്‍ സഹപാഠികളോടാണ് വോയ്സ് മെസേജിലൂടെ അനില്‍ സംസാരിച്ചത്. ശബ്ദ സന്ദേശത്തില്‍ എല്ലാവരുടേയും പേരെടുത്ത് വിളിച്ചാണ് അനില്‍ ക്രിസ്മസ് ന്യൂഇയര്‍ ആശംസകള്‍ നേര്‍ന്നത്. സ്‌കൂള്‍ കാലം ഓര്‍ത്തെടുത്ത് വൈകാരികമായി സംസാരിച്ച അനിലിന്റെ ശബ്ദ സന്ദേശത്തിന്റെ പൂര്‍ണരൂപം:   ‘ എന്റെ പ്രിയപ്പെട്ട മച്ചമ്പിമാരേ ഇന്നലെ രാത്രി വെളുപ്പാന്‍കാലം വരെ ഷൂട്ടായിരുന്നു. എല്ലാവര്‍ക്കും ഹാപ്പി ക്രിസ്മസ്…ഹാപ്പി ന്യൂ ഇയര്‍… എന്റെ പൊന്നു ചങ്കുകളെ, എന്റെ ബിനു അവന്‍ […]