ശക്തമായ നീരൊഴുക്ക് ;  മലങ്കര ഡാമിന്റെ ആറ് ഷട്ടറുകള്‍ തുറന്നു; തീരത്ത് ജാഗ്രതാ നിർദ്ദേശം..! മൂഴിയാര്‍ അണക്കെട്ടില്‍ റെഡ് അലര്‍ട്ട്

ശക്തമായ നീരൊഴുക്ക് ; മലങ്കര ഡാമിന്റെ ആറ് ഷട്ടറുകള്‍ തുറന്നു; തീരത്ത് ജാഗ്രതാ നിർദ്ദേശം..! മൂഴിയാര്‍ അണക്കെട്ടില്‍ റെഡ് അലര്‍ട്ട്

സ്വന്തം ലേഖകൻ

തൊടുപുഴ: മലങ്കര ഡാമിന്റെ സ്പില്‍വേ റിസര്‍വോയറിലെ ആറ് ഷട്ടറുകള്‍ തുറന്നു. മൂന്നുമണിയോടെയാണ് ഷട്ടറുകൾ ഉയർത്തിയത് .

ഒരു മീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. 235 ക്യുമെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. മൂവാറ്റുപുഴയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, മൂഴിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 190 മീറ്ററിന് മുകളില്‍ എത്തി. 192.3 മീറ്റര്‍ ആയാല്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും. ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഷട്ടറുകള്‍ ഒരു ഒരുമീറ്റര്‍ വരെ ഉയര്‍ത്തും. സീതത്തോട്, ആങ്ങാമൂഴി മേഖയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

Tags :