മഹിളാ കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം ; പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറാന്‍ ശ്രമിച്ചു ; ജലപീരങ്കി പ്രയോഗിച്ച്‌ പൊലീസ്

മഹിളാ കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം ; പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറാന്‍ ശ്രമിച്ചു ; ജലപീരങ്കി പ്രയോഗിച്ച്‌ പൊലീസ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.നികുതി വര്‍ദ്ധനയില്‍ പ്രതിഷേധിച്ച്‌ നടത്തിയ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്.

ജെബി മേത്തര്‍ എം പി അടക്കമുള്ളവര്‍ ബാരിക്കേഡ് മറികടക്കാനുള്ള ശ്രമം നടത്തി. ഇതിനിടെ പുരുഷ പൊലീസുകാര്‍ ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെന്നാരോപണവുമുയര്‍ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറാന്‍ ശ്രമിച്ചതോടെ പൊലീസുമായി ഉന്തും തള്ളുമായി. സെക്രട്ടറിയേറ്റിന് മുന്നില്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും നേര്‍ക്കുനേര്‍ വന്നതോടെ ജലപീരങ്കി പ്രയോഗിച്ചു.

ഇതിനിടെ പരിക്ക് പറ്റിയതിനെ തുടർന്ന് മഹിളാ കോണ്‍ഗ്രസിന്റെ ഒരു പ്രവര്‍ത്തകയെ ആശുപത്രിയിലേക്ക് മാറ്റി.