35 വർഷത്തെ കാത്തിരിപ്പ്…! പൂർവവിദ്യാർഥി സംഗമത്തിൽ പഴയ പ്രണയം വീണ്ടും പൂവിട്ടു…! പിരിയാൻ വയ്യെന്നായപ്പോൾ അൻപതുകഴിഞ്ഞ കമിതാക്കൾ കുടുംബം ഉപേക്ഷിച്ച് ഒളിച്ചോടി…! നാടിനെ ഞെട്ടിച്ച സംഭവം ഇങ്ങനെ
സ്വന്തം ലേഖകൻ ഇടുക്കി: പത്താം ക്ലാസ് പൂർവവിദ്യാർഥി സംഗമത്തിൽ കണ്ടുമുട്ടിയ 50 കഴിഞ്ഞ സുഹൃത്തുക്കൾ കുടുംബം ഉപേക്ഷിച്ച് ഒളിച്ചോടി. 35 വർഷത്തിനുശേഷം കണ്ടുമുട്ടിയ സുഹൃത്തുക്കളാണ് പിരിയാൻ വയ്യെന്നായപ്പോൾ കുടുംബത്തെ ഉപേക്ഷിച്ച് ഒളിച്ചോടിയത്. മൂവാറ്റുപുഴയിൽ നടന്ന 1987-ലെ പത്താംക്ലാസുകാരുടെ സംഗമത്തിലാണ് കരിമണ്ണൂർ സ്വദേശിനിയും മൂവാറ്റുപുഴ സ്വദേശിയും വീണ്ടും കണ്ടുമുട്ടിയത്. പഴയ കമിതാക്കൾ വീണ്ടും കണ്ടുമുട്ടിയപ്പോൾ പഴയ പ്രണയവും മോട്ടിട്ടു. ഒടുവിൽ മൂന്നാഴ്ചത്തെ കൂടിയാലോചനയ്ക്കു ശേഷം ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വീട്ടമ്മ മൂവാറ്റുപുഴ സ്വദേശിക്കൊപ്പം ഒളിച്ചോടി. മൂവാറ്റുപുഴ സ്വദേശിക്കും ഭാര്യയും കുട്ടികളുമുണ്ടായിരുന്നു. വീട്ടമ്മയെ കാണാനില്ലെന്ന് ഭർത്താവ് കരിമണ്ണൂർ […]