video
play-sharp-fill

സംസ്ഥാന പൊലീസ് മേധാവി ബെഹ്‌റ വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പകരക്കാരനെ ചൊല്ലി സേനയിൽ ചേരിതിരിഞ്ഞ് നീക്കങ്ങൾ ; മുൻഗണനയിലുള്ളത് ടോമിൻ തച്ചങ്കരിയും സുധേഷ് കുമാറും

സ്വന്തം ലേഖകൻ തിരുവനന്തപുരം:ലോക്‌നാഥ് ബെ്ഹ്‌റ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്നും വിരമിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ പകരക്കാരനെ ചൊല്ലി പൊലീസ് സേനയിൽ ചേരി തിരിഞ്ഞ് നീക്കങ്ങൾ. പകരക്കാരനായി പത്ത് പേരുള്ള സാധ്യതാ പട്ടികയിൽ മുൻഗണനയിലുള്ളത് ടോമിൻ തച്ചങ്കരിയും സുധേഷ് കുമാറുമാണ്. ഈ രണ്ട് ഉദ്യോഗസ്ഥരുടെയും പേരിലുള്ള കേസുകൾ അവസാനിപ്പിക്കാനും കുത്തിപ്പൊക്കാനുമുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ജൂൺ 30നാണ് ലോക്‌നാഥ് ബെഹ്‌റ വിമരിക്കുന്നത്. അതേസമയം സിബിഐ ഡയറക്ടറുടെ പരിഗണന പട്ടിയിലുള്ള ബെഹ്‌റക്ക് നറുക്കുവീണാൽ അടുത്തമാസം കേരളം വിടും. സംസ്ഥാനം കേന്ദ്ര സർക്കാരിന് കൈമാറുന്ന പട്ടികയിൽ […]

ലോക് ഡൗണിന് ശേഷം മദ്യത്തിന് വില കൂടൂം : മദ്യത്തിനും ബിയറിനും 35% വരെ നികുതി വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ ; മദ്യശാലകളിലെ തിരക്കൊഴിവാക്കാന്‍ വിതരണത്തിനായി ഓണ്‍ലൈന്‍ ബുക്കിംഗ് ആവാമെന്ന് ഡിജിപി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനത്തിന് പിന്നാലെ ഉണ്ടാവുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടാന്‍ ശുപാര്‍ശ. ഇതിനായി എല്ലാത്തരം മദ്യങ്ങള്‍ക്കും ബിയറിനും പത്ത് മുതല്‍ 35 ശതമാനം വരെ നികുതി വര്‍ധിപ്പിക്കാനാണ് നികുതി വകുപ്പ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. കെയ്സ് അടിസ്ഥാനമാക്കിയാണ് മദ്യത്തിന് നികുതി നിശ്ചയിക്കുക. 400 രൂപ വിലയുള്ള കെയ്സിന് 35 ശതമാനം നികുതി ആയിരിക്കുക വര്‍ദ്ധിപ്പിക്കുക. അതിനുതാഴെ വിലയുള്ളതിനും ബിയറിനും പത്തുശതമാനവും നികുതിയായിരിക്കും വര്‍ദ്ധിപ്പിക്കുക. മദ്യശാലകള്‍ തുറക്കുന്നതോട് കൂടി പുതിയ നികുതി നിലവില്‍ വരുന്ന രീതിയിലാകും […]

വിജിലൻസ് ഡയറക്ടർ ഡിജിപിക്ക് കീഴിൽ പ്രവർത്തിച്ചാൽ മതി ; വിജിലൻസ് ഡയറക്ടർ തസ്തിക എഡിജിപിക്ക് തുല്യമായി തരംതാഴ്ത്താൻ ലോക്‌നാഥ് ബെഹ്‌റയുടെ ശുപാർശ ; പ്രതിഷേധവുമായി പൊലീസ് ഉദ്യോഗസ്ഥർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഡി.ജി.പി പദവിയിലുള്ള വിജിലൻസ് ഡയറക്ടർ തസ്തിക എ.ഡി.ജി.പിക്ക് തുല്യമായി തരംതാഴ്ത്താൻ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ ശുപാർശ. ഡിജിപിയുടെ ശുപാർശ കേന്ദ്രസർക്കാരിന്റെ പരിഗണനയ്ക്കായി അയച്ചുവെന്നാണ് സൂചന. ശുപാർശ മന്ത്രിസഭാ യോഗം ചർച്ച ചെയ്യാൻ ആരംഭിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥർക്കിടയിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നു വന്നിരിക്കുന്നത്. വിജിലൻസ് ഡയറക്ടർ തസ്തിക എ.ഡി.ജി.പി റാങ്കിലേക്ക് താഴ്ത്തുന്നതോടെ ഡി.ജി.പിയുടെ കീഴിൽ പ്രവർത്തിക്കേണ്ടി വരികയും അന്വേഷണ ഏജൻസിയുടെ സ്വതന്ത്ര സ്വഭാവം നഷ്ടപ്പെടുമെന്നും വ്യാപകമായി വിമർശനമുയർന്നിരുന്നു. കേന്ദ്രസർക്കാർ കേരളത്തിന് അനുവദിച്ചിരിക്കുന്ന രണ്ട് കേഡർ തസ്തകികളാണ് ക്രമസമാധാന ചുമതലയുള്ള […]

ഇന്ത്യൻ പീനൽ കോഡ് ഒരു തവണ വായിച്ച് നോക്കിയാൽ, സാമാന്യബുദ്ധിയുള്ള പൊലീസുകാരൻ കീറിക്കളയുന്ന പരാതിയിലാണ് ഇപ്പോൾ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്തിരിക്കുന്നത് : ഡിജിപിയെ പരിഹസിച്ച് ടി.ആസിഫ് അലി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇന്ത്യൽ പീനൽ കോഡ് ഒരു തവണ വായിച്ച് നോക്കിയാൽ,സാമാന്യ ബുദ്ധിയുള്ള പൊലീസുകാരൻ ഇപ്പോൾ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്തിരിക്കുന്നത്. ടി.പി സെൻകുമാറിന്റെ പരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്ത പൊലീസ് നടപടിക്കെതിരെ പരിഹസിച്ച് മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യുഷൻ ടി. ആസിഫ് അലി. വിഷയത്തിൽ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നും ആസിഫ് അലി പറഞ്ഞു. കേരള പൊലീസ് ഉത്തർപ്രദേശിലെ യോഗിയുടെ പൊലീസിനോട് മത്സരിക്കുകയാണ്. കേസിൽ പ്രതിസ്ഥാനത്തുള്ള മാധ്യമപ്രവർത്തകൻ പി.ജി സുരേഷ് കുമാർ ചെയ്ത തെറ്റ് എന്താണെന്നും ആസിഫ് അലി ചോദിച്ചു. ജനുവരി […]

യഥാർത്ഥ പൊലീസ് സ്റ്റേഷനുകൾക്ക് ഇനി സിനിമയിൽ വിലക്ക് ; സ്റ്റേഷനും പരിസരവും ഷൂട്ടിങ്ങിന് വിട്ട് നൽകരുതെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ

സ്വന്തം ലേഖകൻ തിരുവനന്തപുരം: യഥാർത്ഥ പൊലീസ് സ്റ്റേഷനുകൾക്ക് ഇനി സിനിമയിൽ വിലക്ക്. പൊലീസ് സ്റ്റേഷനം പരിസരവും ഇനി സിനിമാ ഷൂട്ടിങ്ങിന് അനുവദിക്കില്ല. ഇതു സംബന്ധിച്ച് ഡി.ജി.പി.യുടെ നിർദ്ദേശം സംസ്ഥാന പൊലീസ് സ്റ്റേഷനുകൾക്ക് ലഭിച്ചു. അതീവ സുരക്ഷയുള്ള കേന്ദ്രങ്ങളിൽ ഷൂട്ടിങ് അനുവദിക്കാനാകില്ലെന്ന് സർക്കുലറിൽ പറയുന്നു. സിനിമ, സീരിയൽ, ഷോർട്ട് ഫിലിം, വീഡിയോ ബ്ലോഗിങ് തുടങ്ങിയവയുടെ ചിത്രീകരണത്തിന് പൊലീസ് സ്റ്റേഷനോ പരിസരമോ വിട്ടുകൊടുക്കരുതെന്ന നിർദ്ദേശമാണ് സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് ലഭിച്ചത്. കഴിഞ്ഞമാസം കണ്ണൂരിലെ പരിയാരം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ ഷൂട്ടിങ്ങിന് അനുവാദം നൽകിയത് പ്രശ്‌നങ്ങൾക്കിടയാക്കിയിരുന്നു. ഷൂട്ടിങ്ങ് […]

ചൂടുകാലങ്ങളിൽ ‘പീ ‘ ക്യാപ്പ് വയ്ക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കും ; പരിഹാരമായി ബെഹ്‌റ നിർദ്ദേശിച്ച ‘ബറേ’ ക്യാപ്പുകൾ ചുവപ്പ് നാടയിൽ

സ്വന്തം ലേഖിക കോഴിക്കോട്: കേരള പൊലീസ് ബറേ ക്യാപ്പുകൾ അണിയാൻ ഇനിയും കാത്തിരിക്കണം. ഇപ്പോഴുള്ള പീ ക്യാപ്പുകൾ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതനാണ്. ഇതിന് പരിഹാരമായി ബറോ ക്യാപ്പുകൾ എല്ലാ ഉദ്യോഗസ്ഥർക്കും എന്ന പൊലീസിലെ തീരുമാനം ഇനിയും ചുവപ്പ് നാടയിലാണ്. മാസങ്ങളായും ശുപാർശ ഫയലിൽ കുടുങ്ങുകയാണ്. അങ്ങനെ ചുവപ്പുനാടയിൽ പൊലീസും വീർപ്പുമുട്ടുന്നു. ഉപയോഗിക്കുക. നിലവിൽ ഉന്നത ഉദ്യോഗസ്ഥർക്കു മാത്രമേ ബറേ തൊപ്പി ഉപയോഗിക്കാൻ അനുമതിയുള്ളൂ. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നേതൃത്വത്തിൽ കഴിഞ്ഞ മെയ് മാസം ചേർന്ന സ്റ്റാഫ് കൗൺസിൽ യോഗത്തിലാണു തീരുമാനമെടുത്തത്. സംഘർഷ മേഖലകളിലും മറ്റും നടപടികളിലേക്കു […]

അരവണയിൽ ചത്ത പല്ലി ; കേസ് അന്വേഷിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ എഡിജിപിയോട് ലോക്‌നാഥ് ബെഹ്‌റ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: മണ്ഡലകാല ഉത്സവത്തോടനുബന്ധിച്ച് ശബരിമലയിൽ നിന്ന് വിതരണം ചെയ്ത അരവണയിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന ആരോപണം ക്രമസമാധാനവിഭാഗം എഡിജിപി അന്വേഷിക്കും. കേസ് അന്വേഷിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ എഡിജിപിയോട് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. തിരുവനന്തപുരം വട്ടപ്പാറ സ്വദേശിയാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ശബരിമല ക്ഷേത്ര ദർശനത്തിന് ശേഷം വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് സംഭവമെന്നാണ് ഇയാൾ പറയുന്നത്. ഒരു ബോക്‌സ് അരവണയാണ് വാങ്ങിയതെന്നും ഇതിൽ ഒരെണ്ണം പൊട്ടിച്ച് കുറച്ച് കഴിച്ച് കഴിഞ്ഞപ്പോഴാണ് പല്ലിയെ കണ്ടെത്തിയതെന്നുമായിരുന്നു ആരോപണം.