ഞാൻ സി.ഐയാണ്.., നിനക്ക് വേണമെങ്കിൽ പഴം വീട്ടിൽ വാങ്ങിക്കൊണ്ട് തരാം ; പുതുപുത്തൻ കാറിൽ പഴം വാങ്ങാൻ പോയ യുവാവിനെ കണക്കിന് ശ്വാസിച്ച് പൊലീസ് ; വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ

സ്വന്തം ലേഖകൻ കൊല്ലം: ലോക്ക് ഡൗൺ ലംഘിച്ച് പാരിപ്പള്ളിയിൽ യുവാവ് പഴം വാങ്ങാൻ ഇറങ്ങിയ കാർ പൊലീസ് പിടിച്ചെടുത്തു. ഒരു കിലോ പഴം വാങ്ങാനാണ് പുറത്തിറങ്ങിയതെന്ന് കാറുടമ പൊലീസിനോട് പറഞ്ഞെങ്കിലും പൊലീസ് ആത് ചെവിക്കൊണ്ടില്ല. തുടർന്ന് യുവാവിൽ നിന്ന് പൊലീസ് കാർ പിടിച്ചെടുക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്. പൊലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവാവ് കാറുമായി പാരിപ്പള്ളി സിഐയുടെ മുന്നിൽപ്പെട്ടത്. എവിടെ പോകുന്നുവെന്ന് പൊലീസ് ചോദിച്ചപ്പോൾ പഴം വാങ്ങാൻ പോകുന്നുവെന്നായിരുന്നു യുവാവ് മറുപടി നൽകിയത്. എത്രകിലോ പഴം വേണം എന്നായി […]

അമ്മയുടെ വിയോഗത്തിലും ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിച്ച് മക്കൾ ; പത്ത് പേരെ മാത്രം സാക്ഷിയാക്കി സത്യഭാമ യാത്രയായി

സ്വന്തം ലേഖകൻ കൊച്ചി: അമ്മയുടെ വിയോഗത്തിലും ലോക്ക് ഡൗൺ നിർദ്ദേശം പാലിച്ച് സത്യഭാമയുടെ മക്കൾ. മക്കളും കൊച്ചുമക്കളുമടക്കം പ്രിയപ്പെട്ടവരായി അവസാന നിമിഷം വരെ സത്യഭാമയ്ക്ക് ഒരുപാട് പേരുണ്ടായിരുന്നു. എന്നാൽ അവസാന യാത്ര പറയുമ്പോൾ പത്ത് പേരായിരുന്നു ഉണ്ടായിരുന്നത്. അന്തരിച്ച കടവന്ത്ര മുല്ലോത്ത് സത്യഭാമയുടെ(90) സംസ്‌കാര ചടങ്ങുകൾ കൊറോണ നിയന്ത്രണങ്ങൾ പൂർണമായും പാലിച്ച് കൊണ്ടാണ് നടത്തിയത്. ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ഉള്ളതിനാൽ പത്തുപേർ മാത്രമാണ് ശ്മശാനത്തിലെത്തി ശവസംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തത്. സംസ്‌കാര ചടങ്ങുകളിൽ പത്തുപേർ മാത്രം മതിയെന്ന് തീരുമാനിച്ചത് മക്കളും കൊച്ചുമക്കളും അടക്കമുള്ള ബന്ധുക്കൾ ചേർന്നായിരുന്നു. […]

ആശുപത്രിയിലേക്ക് പോവാണ് സാറേ.., പൊയ്ക്കോ പക്ഷേ ഹെൽമറ്റ് വയ്ക്കണം : അല്ലേൽ പിഴയടക്കണം; ഹെൽമറ്റ് വയ്ക്കാത്ത നഗരസഭാ ചെയർമാനെ പൊലീസ് പൊക്കി;എസ് ഐ ആയിരിക്കേ നാട്ടിലിറക്കി ജനങ്ങളെ വിറപ്പിച്ച പുലിയെ ഒറ്റവെടിക്ക് തീർത്ത് തുടക്കം;കേരളാ പൊലീസിലെ മിന്നും താരമായി സി.ഐ ഗോപകുമാർ

എ.കെ ശ്രികുമാർ കോട്ടയം : കൊറോണ രാജ്യത്ത് അതിവേഗം പടർന്നുപിടിച്ചിരിക്കുന്ന സാഹചര്യത്തിൽ രാജ്യം മുഴുവനും സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ച് മൂന്ന് ദിവസം പിന്നിടുകയാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചെങ്കിലും നിർദ്ദേശം ലംഘിച്ച് പുറത്തിറങ്ങുന്നവർ നിരവധിയാണ്. നിർദ്ദേശം ലംഘിക്കുന്നവരിൽ ജനപ്രതിനിധികളും ഉണ്ട്. ഇത്തരത്തിൽ നിർദ്ദേശം ലംഘിച്ച്, മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ കായംകുളം നഗരസഭാ ചെയർമാനേ പൊലീസ് പിടികൂടി. നിർദ്ദേശം ലംഘിക്കുക മാത്രമല്ല ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച ഇയാൾ ഹെൽമെറ്റും ധരിച്ചിട്ടുണ്ടായിരുന്നില്ല. നിർദ്ദേശം ലംഘിച്ചത് ചോദ്യം ചെയ്തപ്പോൾ ആശുപത്രിയിലേക്ക് പോവുകയാണെന്ന് പറഞ്ഞെങ്കിലും ഹെൽമെറ്റ് ധരിക്കാതെ […]

ഗർഭിണിയെ കൊണ്ടുപോയ ആംബുലൻസ് പൊലീസ് തടഞ്ഞു ; യുവതി വാഹനത്തിൽ പ്രസവിച്ചു ; സംഭവം കാസർഗോഡ്

സ്വന്തം ലേഖകൻ കാസർഗോഡ്: ലോക്ക് ഡൗണിന്റെ മൂന്നാമത്തെ ദിവസമായ വെള്ളിയാഴ്ച മംഗളൂരുവിലേക്ക് ആംബുലൻസിൽ പോയ ഗർഭിണിയെ കർണാടക പൊലീസ് തടഞ്ഞു. വാഹനം തിരിച്ചയച്ചതിനെ തുടർന്ന് യുവതി ആംബുലൻസിൽ പ്രസവിച്ചു. കർണ്ണാടക അതിർത്തിയിൽനിന്നും കാസർേകാട്ടേക്ക് തിരിച്ചുപോരുന്നതിനിടെയാണ് യുവതി ആംബുലൻസിൽ പ്രസവിച്ചു. തലപ്പാടി അതിർത്തിയിൽ വെച്ച് ആംബുലൻസ് തടയുകയായിരുന്നു. ഉത്തർപ്രദേശുകാരിയായ അമ്മയേയും കുഞ്ഞിനെയും കാസർഗോഡ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. കർണാടകയുമായി അതിർത്തി പങ്കിടുന്ന കാസർകോട് ജില്ലയിലെ നിരവധി ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകൾ കർണാടക പോലീസ് മണ്ണിട്ട് അടച്ചിട്ടിരുന്നു. ഇതോടെ ദേലംപാടി, വോർക്കാടി, പൈവളിംഗ, […]

ലോക്ക് ഡൗൺ : മദ്യം ലഭിക്കാത്തതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു ; സംഭവം തൃശൂരിൽ

സ്വന്തം ലേഖകൻ തൃശൂർ : രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന്റെ ഭാഗമായി മുഴുവൻ ബിവറേജസ് ഔട്ട്‌ലെറ്റുകളും അടച്ചിരുന്നു. ഇതേ തുടർന്ന് മദ്യം ലഭിക്കാത്തതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. തൃശൂർ കുന്നംകുളം തൂവാനൂർ സ്വദേശി സനോജ് (35) ആണ് ആത്മഹത്യ ചെയ്തത്. മദ്യം ലഭിക്കാത്തതിനെ തുടർന്നാണ് സനോജിന്റെ ആത്മഹത്യ എന്നാണ് ബന്ധുക്കളും പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. മദ്യം ലഭിക്കാത്തതിനാൽ തുടർന്ന് രണ്ട് ദിവസമായി സനോജ് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നും ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. പൊലീസ് എഫ്‌ഐആർ എടുത്തതും ഈ മൊഴിയെ ആധാരമാക്കിയാണ്. ലോക്ക് […]

പോത്തിന് എന്ത് കൊറോണയും ലോക്ക് ഡൗണും ; കൊച്ചി നഗരത്തിൽ പൊലീസിനെ വട്ടംചുറ്റിച്ച് പോത്ത് വിരണ്ടോടി ; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ

സ്വന്തം ലേഖകൻ കൊച്ചി: കൊറോണ രോഗബാധയുടെ വ്യാപനം തടയാൻ രാജ്യം മുഴുവൻ ലോക് ഡൗണിലാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങാതിരിക്കാൻ എല്ലായിടത്തും ശക്തമായ പരിശോധനയാണ് പൊലീസ് നടത്തുന്നത്. ഈ സമയത്താണ് കൊച്ചി നഗരത്തിൽ അപ്രതീക്ഷിതമായി പുറത്തിറങ്ങിയ ഒരാൾ പൊലീസിന് സമ്മാനിച്ചത് വലിയ തലവേദനയാണ്. ലോക് ഡൗൺ അറിയാതെ വിരണ്ടോടിയ പോത്താണ് പൊലീസിന് പണിയായത്.കൊച്ചി കലൂർ എ.ജെ ഹാളിന് സമീപത്താണ് പോത്ത് വിരണ്ടോടിയത്. പാവക്കുളം ക്ഷേത്രത്തിന് സമീപത്തുനിന്നാണ് ഇവിടെ വരെ ഓടിയെത്തിയത്. എന്നാൽ ലോക്ക് ഡൗൺ ആയതിനാൽ ജനം നിരത്തിൽ ഇല്ലായിരുന്നതിനാലാണ് വലിയ […]

കൊറോണക്കാലത്ത് എക്‌സൈസിന് ഇരട്ടിപ്പണി: മദ്യത്തിനായി കുടിയന്മാർ നെട്ടോട്ടമോടുമ്പോൾ ഇറക്കാൻ ആളില്ലാതെ ചരക്കുലോറികളിൽ കെട്ടിക്കിടക്കുന്നത് കോടികളുടെ മദ്യം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണക്കാലത്ത് രാജ്യത്ത് സമ്പൂർണ്ണ ലോക്ക് പ്രഖ്യാപിച്ചതോടെ ഭാഗമായി ബിവറേജസ് ഔട്ട് ലറ്റുകളും ബാറുകളും അടച്ചുപൂട്ടിയതോടെ മദ്യത്തിനായി കുടിയൻമാർ പരക്കം പായുകയാണ്. അപ്പോഴാണ് കോടിക്കണക്കിന് രൂപയുടെ മദ്യം അൺലോഡ് ചെയ്യാനാകാതെ ചരക്കുവാഹനങ്ങളിൽ തുടരുന്നത.ഇതോടെ കൊറോണക്കാലത്ത് സംസ്ഥാനത്ത്െ എക്‌സൈസ് വിഭാഗത്തിന് ഇത് ഇരിട്ടിപണിയാണ്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ബിവറേജസ് വിൽപ്പനശാലകൾ അടച്ചുപൂട്ടാനുള്ള തീരുമാനം അപ്രതീക്ഷിതമായിരുന്നതിനാൽ ഗോഡൗണുകളിലും ഔട്ട് ലറ്റുകളിലും മദ്യവുമായെത്തിയ ലോറികളിൽ നിന്ന് ചരക്ക് ഇറക്കാൻ കഴിയാതെപോയതാണ് പ്രശ്‌നമായത്. നിരോധനാജ്ഞപോലുള്ള നിയന്ത്രണങ്ങളും പ്രഖ്യാപിച്ചതോടെ പലയിടത്തും കയറ്റിറക്ക് തൊഴിലാളികളെ കിട്ടാതായി. ഇതോടെ ലോഡ് ഇറക്കൽ […]

കൊറോണ വൈറസ് ബാധ: ശബരിമല ഉത്സവം മാറ്റിവച്ചു

സ്വന്തം ലേഖകൻ പത്തനംതിട്ട: കൊറോണ വൈറസ് ബാധ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക്വ ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മാർച്ച് ഒൻപത് മുതൽ ഏപ്രിൽ 7വരെ നടത്താനിരുന്ന ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്രം മഹോത്സവം മാറ്റിവച്ചു. അതിനാൽ ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട ഉത്സവത്തിനായി തുറക്കുകയില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു അറിയിച്ചു. മാർച്ച്28 ന് വൈകുന്നേരമാണ് ഉൽസവത്തിനായി പത്ത് ദിവസത്തേക്ക് നട തുറക്കാൻ തീരുമാനിച്ചിരുന്നത്.എന്നാൽ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഈ തീരുമാനം മാറ്റുകയായിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഉത്സവങ്ങളുമായി […]

മുഖ്യമന്ത്രി…, അങ്ങയോട് എനിക്ക് ഉണ്ടായിരുന്ന ആദരവ് ഇരട്ടിച്ചിരിക്കുന്നു ; ഈ യുദ്ധം നമ്മൾ വിജയിക്കുക തന്നെ ചെയ്യും : വൈറലായി ശ്രീകുമാരൻ തമ്പിയുടെ കുറിപ്പ്

സ്വന്തം ലേഖകൻ തൃശൂർ: കൊറോണ വൈറസ് ബാധയെ തുരത്താൻ ആരോഗ്യ വകുപ്പ് അധികൃതരും അശ്രാന്തം പരിശ്രമിക്കുകയാണ്. സംസ്ഥാനം കടുത്ത പ്രതിസന്ധിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെയും പ്രശംസിച്ച് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി രംഗത്ത് എത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയെ പ്രശംസിച്ച് ശ്രീകുമാരൻ തമ്പി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് രംഗത്ത് വന്നിരിക്കുന്നത്. ശ്രീകുമാരൻ തമ്പിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം, നാടെങ്ങും ദുരിതം വിതച്ച രണ്ടു വെള്ളപ്പൊക്കങ്ങൾ, അപ്രതീക്ഷിതമായി വന്ന നിപ്പ വൈറസിന്റെ തിരനോട്ടം, ഇപ്പോൾ ലോകത്തെയൊന്നാകെ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് രോഗം ഇങ്ങനെ എത്രയെത്ര പ്രതിസന്ധികളെയാണ് പ്രിയങ്കരനായ മുഖ്യമന്ത്രി […]

അളിയൻ മരിച്ചു സാറേ.., നമ്പർ വാങ്ങി മരണവീട്ടിലേക്ക് വിളിച്ചപ്പോൾ ഫോണെടുത്തത് പരേതൻ ; അവസാനം യുവാവും ബുദ്ധി ഉപദേശിച്ച ഓട്ടോറിക്ഷാ ഡ്രൈവറും പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കൊല്ലം: കൊറോണ വ്യാപനം തടയാൻ സംസ്ഥാനത്ത് കടുത്ത ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കെ മരണവീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞ് പൊലീസിനെ കബളിപ്പിച്ച് യാത്ര ചെയ്യാൻ ശ്രമിച്ച യുവാവ് പിടിയിൽ. തിരുവനന്തപുരത്ത് നിന്നു ഒട്ടോറിക്ഷയിൽ താമരക്കുളത്തേക്ക് പോയ യുവാവാണ് പിടിയിലായത്. അളിയൻ മരിച്ചെന്ന് പറഞ്ഞ് പൊലീസിന് സത്യവാങ് മൂലം നൽകിയായിരുന്നു യാത്ര. ഡ്രൈവറും യുവാവുമാണ് ഒട്ടോയിലുണ്ടായിരുന്നത്. എന്നാൽ യുവാവ് പറഞ്ഞതിൽ സംശയം തോന്നിയ പൊലീസുകാർ ‘മരണ’ വീട്ടിലെ നമ്പർ വാങ്ങി വിളിച്ചപ്പോഴാണ് യുവാവിന്റെ കള്ളം പൊളിഞ്ഞത്. പൊലീസിന്റെ ഫോൺ എടുത്തത് മരിച്ചെന്ന് പറഞ്ഞ അളിയൻ തന്നെയായിരുന്നു. […]