കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ചിത്രരചനാ ക്യാമ്പയിൻ; ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഉത്‌ഘാടനം ചെയ്തു

കോട്ടയം: സ്കൂൾ,കോളേജ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് യോദ്ധാവ് ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ കോട്ടയം കളക്ടറേറ്റ് കവാടത്തിൽ വലിയ കാൻവാസിൽ കാരിക്കേച്ചർ/ചിത്രരചനാ ക്യാമ്പയിൻ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം രാവിലെ 11 മണിക്ക് കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് നിർവഹിച്ചു. നമ്മുടെ സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളിയാണ് മയക്കുമരുന്നിന്റെ ഉപയോഗം. ഇത് തടയുന്നതിന് സർക്കാർ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും പൊതുജന പങ്കാളിത്തത്തോടുകൂടി മാത്രമേ നമുക്ക് ഈ വിപത്തിനെ തുടച്ചുനീക്കാൻ കഴിയുകയുള്ളൂ. നമ്മുടെ രാജ്യത്തിന്റെ ഭാവി കുട്ടികളിലാണ് . മയക്കുമരുന്നിനെതിരെയുള്ള അവബോധം […]

കുട്ടി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണെന്ന് പൊലീസ് പറഞ്ഞു

മയക്കുമരുന്നിനടിമയായ 16കാരൻ മൂന്ന് കുടുംബാംഗങ്ങളെയും അയൽവാസിയെയും കൊന്ന് കിണറ്റിൽതള്ളി . ത്രിപുരയിലെ ധലായ് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. ശനിയാഴ്ച രാവിലെ അമ്മ, മുത്തശ്ശി, 10 വയസുകാരിയായ സഹോദരി എന്നിവർക്കൊപ്പം ഒരു അയൽവാസിയെയും കുട്ടി കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടക്കുന്ന സമയം കുട്ടിയുടെ പിതാവ് സ്ഥലത്തുണ്ടായിരുന്നില്ല. തിരികെവന്നപ്പോൾ അവിടെയാകെ രക്തം ചിതറിയതായി പിതാവ് കാണുകയും വീടിനടുത്തുള്ള കിണറ്റിൽ നിന്ന് ശവശരീരങ്ങൾ കണ്ടെടുക്കുകയുമായിരുന്നു. തുടർന്ന് പിതാവ് മറ്റ് ആളുകളെ വിവരമറിയിക്കുകയും ഇവർ പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. കുട്ടിയെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തിനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. […]

വന്ദേമാതരം ദേശീയഗാനത്തിന് തത്തുല്യം; ഡൽഹി ഹൈക്കോടതിയിൽ കേന്ദ്രവിശദീകരണം; രണ്ട് ​ഗാനങ്ങളോടും തുല്യ ആദരവ് പ്രകടിപ്പിക്കണം

ഡൽഹി : ദേശീയഗാനമായ ജനഗണമനയ്ക്ക് തത്തുല്യമാണ് വന്ദേമാതരം എന്നും രണ്ട് ​ഗാനങ്ങളോടും തുല്യ ആദരവ് പ്രകടിപ്പിക്കേണ്ടതുണ്ടെന്നും ഡൽഹി ഹൈക്കോടതിയില്‍ കേന്ദ്രത്തിന്റെ വിശദീകരണം. ജനഗണമനയ്ക്ക് തത്തുല്യമായ പരി​ഗണനയും പദവിയും വന്ദേമാതരത്തിന് ലഭിക്കുന്നെണ്ടെന്ന് ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ അശ്വിനി കുമാർ ഉപാദ്ധ്യായ് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയ്ക്ക് മറുപടിയായാണ് കേന്ദ്രം സത്യവാങ്മൂലം നൽകിയത്. ദേശീയഗീതത്തിനും ദേശീയഗാനത്തിനും തുല്യപദവിയാണെങ്കിലും ദേശീയ​ഗാനത്തിന്റേതു പോലെ വന്ദേമാതരം ആലപിക്കുന്നതിനോ അവതരിപ്പിക്കുന്നതിനോ പ്രത്യേക നിബന്ധനകളോ ഔദ്യോ​ഗിക നിർദേശങ്ങളോ നിലവിലില്ലെന്നും ജനങ്ങള്‍ക്കിടയില്‍ വന്ദേമാതരത്തിനും അതിന്റേതായ പവിത്രതയും വൈകാരികതയും നിലനില്‍ക്കുന്നുണ്ടെന്നും ആഭ്യന്തരമന്ത്രാലയം സത്യവാങ്മൂലത്തിൽ വിശദമാക്കി.

സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി, ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ചു; വനിതാ പഞ്ചായത്ത് അംഗത്തിന്റെ പരാതിക്ക് പിന്നാലെ ഒളിവിൽ പോയ പ്രതി പിടിയിൽ

മലപ്പുറം: ഗ്രാമപഞ്ചായത്തംഗത്തെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ.താനാളൂർ തയ്യിൽപറമ്പിൽ പ്രമിത്ത് (32) ആണ് പിടിയിലായത്. കഴിഞ്ഞ ജൂലായിലായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. പഞ്ചായത്തംഗത്തെ സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി കോട്ടയ്ക്കലിലെ ഹോട്ടൽ മുറിയിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പ്രമിത്തിനെതിരെയുള്ള പരാതി. സെപ്‌തംബർ പന്ത്രണ്ടിനാണ് യുവതി പൊലീസിൽ പരാതി നൽകിയത്. പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവിൽ പോകുകയായിരുന്നു. പ്രാദേശിക സി പി എം നേതാവായ പ്രമിത്തിനെ ഒളിവിൽ കഴിയാൻ പൊലീസ് സഹായിക്കുകയാണെന്ന് ആരോപണം ഉയർന്നിരുന്നു. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ മാസം ഇരുപത്തിയെട്ടിന് കോടതി തള്ളിയിരുന്നു.

ആനവണ്ടിയെ ‘താമരാക്ഷൻ പിള്ള’യാക്കി, മരച്ചില്ലകൾ വച്ചുകെട്ടി അലങ്കരിച്ചു; കോതമംഗലത്ത് കെ എസ് ആർ ടി സിയുടെ കല്യാണ ഓട്ടം വിവാദത്തിൽ

കോതമംഗലം: കെഎസ്ആർടിസി ബസിനെ ‘താമരാക്ഷൻ പിള്ള’യാക്കി അലങ്കരിച്ച് കല്യാണയോട്ടം. കോതമംഗലം ഡിപ്പോയിലെ ഫാസ്‌റ്റ് പാസഞ്ചർ ബസാണ് കല്യാണ ഓട്ടത്തിനായി രമേശ് എന്നയാൾ വാടകയ്‌ക്കെടുത്തത്. നെല്ലിക്കുഴി മുതൽ ഇരുമ്പുപാലം വരെ പോയ ബസിൽ നിറയെ ഇലകളും മരച്ചില്ലകളും കമ്പും വച്ചുകെട്ടി. താമരാക്ഷൻ പിള‌ള എന്ന് ബസിന് പേരും മാറ്റിയ ശേഷം മുന്നിൽ അർജന്റീനയുടെ ഒരു കൊടിയും കെട്ടി, ചിലർ ബ്രസീലിന്റെ കൊടിയും കെട്ടി. കെഎസ്‌ആർടിസി എന്നെഴുതിയ ഭാഗം മറച്ചാണ് താമരാക്ഷൻ പിള‌ള എന്ന ഫ്ലെക്‌സ് വച്ചത്. സംഭവം വിവാദമായതോടെ കോതമംഗലം ഡിപ്പോ അധികൃതർ പ്രതികരിച്ചിട്ടുണ്ട്. തങ്ങൾ […]

ഇതര സംസ്ഥാന തൊഴിലാളികളോടും ക്രൂരത, ഒഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി പണിയെടുപ്പിച്ചശേഷം മൊബൈലും പണവുമായി യുവാവ് മുങ്ങി; സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

മലപ്പുറം : മലപ്പുറത്ത്‌ ഇതര സംസ്ഥാന തൊഴിലാളികളെ പറ്റിച്ച് മൊബൈലും പണവും കവർന്നു. ഒഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി പണി എടുപ്പിച്ചതിന് ശേഷമാണ് കവർച്ച നടത്തിയത്. ജോലിയുണ്ടെന്ന് പറഞ്ഞു മൂന്നു യുവാക്കളെ ഒരു യുവാവ് ഓട്ടോയിൽ കയറ്റിക്കൊണ്ട് പോവുകയായിരുന്നു. രാമപുരത്തെ ഉടമയില്ലാത്ത ഒരു വീട്ടിലാണ് ഇയാൾ തൊഴിലാളികളെ എത്തിച്ചത്. യുവാക്കളെ ജോലിക്ക് കൊണ്ടു പോകുന്ന സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഒഴിഞ്ഞ വീട്ടിൽ പണി നടക്കുന്നു എന്ന് നാട്ടുകാർ ഉടമയെ വിളിച്ചു അറിയിക്കുകയായിരിന്നു. ഒരു മാസമായി ജോലി ഇല്ലാത്ത തൊഴിലാളികളെയാണ് യുവാവ് പറ്റിച്ചതെന്ന് […]

ആരോഗ്യപ്രവർത്തകൻ ചമഞ്ഞ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ; പെൺകുട്ടി രക്ഷപെട്ടത് അയൽവാസിയുടെ ഇടപെടൽ മൂലം; പാറശ്ശാലയിലാണ് സംഭവം

ഉദിയൻകുളങ്ങര: ആരോഗ്യപ്രവർത്തകൻ ചമഞ്ഞ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കന്യാകുമാരി അടയ്ക്കാക്കുഴി മങ്കുഴി പുത്തൻ വീട്ടിൽ അഭിലാഷ് ബെർലിനെയാണ് (39) പോലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ ഒക്ടോബർ 29നാണ് സംഭവം. സ്‌കൂൾ കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന പാറശാല സ്വദേശിയായ പത്താം ക്ലാസുകാരിയോട്, പ്രതി ആരോഗ്യപ്രവർത്തകനെന്നു പറഞ്ഞ് പിന്തുടരുകയും, വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് കുട്ടിയുടെ നിലവിളി കേട്ടെത്തിയ അയൽവാസികളെ കണ്ട് പ്രതി ഓടി രക്ഷപ്പെട്ടു. പൊലീസ് സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പാറശാല സർക്കിൾ ഇൻസ്‌പെക്ടർ ഹേമന്ത്കുമാർ.കെയുടെ നേതൃത്വത്തിൽ സബ് […]

വായു മലിനീകരണം രൂക്ഷം ; ഡൽഹിയിൽ കൂടുതൽ നടപടികളുമായി സർക്കാർ; ഇടത്തരം- ഹെവി ഗുഡ്സ് ഡീസൽ വാഹനങ്ങൾ പ്രവേശിക്കുന്നതിൽ വിലക്ക്

വായു മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ കൂടുതൽ നടപടികളുമായി സർക്കാർ. മലിനീകരണം വർധിപ്പിക്കുന്ന ഇടത്തരം- ഹെവി ഗുഡ്സ് ഡീസൽ വാഹനങ്ങൾ ഡൽഹിയിൽ പ്രവേശിക്കുന്നത് വിലക്കി. അവശ്യ സാധനങ്ങൾ കൊണ്ടുവരുന്ന വാഹനങ്ങളെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിർദേശം ലംഘിക്കുന്ന വാഹനങ്ങൾക്ക് ഇരുപതിനായിരം രൂപ പിഴ ഈടാക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. അതേസമയം, സിഎൻജി-ഇലക്ട്രിക് ട്രക്കുകൾക്ക് ഡൽഹിയിൽ പ്രവേശിക്കുന്നതിന് വിലക്കില്ല. അന്തരീക്ഷ മലിനീകരണം ഡൽഹിയിലെ മാത്രമല്ല, ഉത്തരേന്ത്യയിലെ ആകെ വിഷയമാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ വ്യക്തമാക്കി. ബിജെപി വിഷയത്തെ രാഷ്ട്രീയവൽക്കരിക്കുകയാണ്. പ്രശ്‌നപരിഹാരത്തിന് കേന്ദ്രസർക്കാർ ഇടപെടണമെന്നും, […]

വളർത്തു നായക്ക് തീറ്റ വൈകി; യുവാവിനെ തല്ലിക്കൊന്നു; ശരീരമാകെ നൂറോളം പാടുകളും മുറിവുകളും; ബന്ധു അറസ്റ്റിൽ

പട്ടാമ്പി: നായയ്ക്കു തീറ്റ കൊടുക്കാൻ വൈകിയതിനു യുവാവിനെ ക്രൂരമായി തല്ലിക്കൊന്ന കേസിൽ ബന്ധു അറസ്റ്റിൽ. മണ്ണേങ്ങോട് അത്താണിയിൽ വാടകവീട്ടിൽ താമസിക്കുന്ന, അർഷദ് (21) മരിച്ച സംഭവത്തിൽ മുളയൻകാവ് പാലപ്പുഴ ഹക്കീമിനെയാണ് (27) പോലീസ് അറസ്റ്റ് ചെയ്തത്. ശരീരം മുഴുവൻ അടിയേറ്റതിന്റെ നൂറോളം പാടുകളും മുറിവുകളുമായി അർഷദിനെ ഹക്കീം തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. കെട്ടിടത്തിൽ നിന്ന് വീണെന്നായിരുന്നു ഡോക്ടറോട് പറഞ്ഞത്. സംശയം തോന്നിയ ആശുപത്രി അധികൃതരുടെയും പൊലീസിന്റെയും ഇടപെടലിലാണു കൊലപാതകമാണെന്നു തെളിഞ്ഞത്. ഹക്കീമിന്റെ അമ്മായിയുടെ മകനാണു കൊല്ലപ്പെട്ട അർഷദ്. സ്വകാര്യ മൊബൈൽ കമ്പനിയുടെ കേബിൾ പ്രവൃത്തി ചെയ്യുന്ന […]

രാജ്ഭവനിലെ ഡെന്റൽ ക്ലിനിക്കിന് 10 ലക്ഷം രൂപ; തുക അനുവദിച്ചു കൊണ്ടുള്ള ഫയൽ മുഖ്യമന്ത്രിയുടെ ഓഫിസിനു കൈമാറി; ഇ ഓഫീസ് ഒരുക്കുന്നതിന് 75 ലക്ഷം അനുവദിച്ചതിനു പിന്നാലെയാണിത്

തിരുവനന്തപുരം: രാജ്ഭവനിലെ ഡെന്റൽ ക്ലിനിക്കിന് 10 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്. തുക അനുവദിച്ചു കൊണ്ടുള്ള ഫയൽ പൊതുഭരണ വകുപ്പ് വഴി മുഖ്യമന്ത്രിയുടെ ഓഫിസിനു കൈമാറി. മുഖ്യമന്ത്രി തീരുമാനമെടുത്താൽ ഉത്തരവിറങ്ങും. രാജ്​ഭവനിലെ നിലവിലുള്ള ക്ലിനിക്കിനോട് ചേർന്ന് ഡെന്റൽ ക്ലിനിക്ക് തുടങ്ങാൻ 10 ലക്ഷംരൂപ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിയാണ് പൊതുഭരണ സെക്രട്ടറിക്ക് ജൂലൈയിൽ കത്തു നൽകിയത്. ധനവകുപ്പ് ഇക്കാര്യം പരിശോധിച്ച് അനുകൂല തീരുമാനമെടുക്കുകയായിരുന്നു. രാജ്ഭവനിൽ ഇ ഓഫിസ് സംവിധാനവും കേന്ദ്രീകൃത നെറ്റ്‌വർക്കിങ് സംവിധാനവും ഒരുക്കുന്നതിനു 75 ലക്ഷം രൂപ നേരത്തെ സർക്കാർ […]