video
play-sharp-fill

കഴുത്തിന് സർജറി കഴിഞ്ഞതേയുള്ളൂ,രണ്ടാഴ്ച വിശ്രമം അനിവാര്യമാണ് ; അഭിപ്രായങ്ങൾ ഫെയ്‌സ്ബുക്കിൽ കുറിക്കാനെ കഴിയൂ : ദയവായി രാജിക്കാര്യം സംബന്ധിച്ചുള്ള പ്രതികരണം ചോദിക്കരുതെന്ന് കെ.ടി ജലീൽ

സ്വന്തം ലേഖകൻ കൊച്ചി: കഴുതത്തിൽ കെട്ടിക്കിടന്ന ഫാറ്റ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ അടുത്തിയിടയാണ് കഴിഞ്ഞത്. ശസ്ത്രക്രിയ കഴിഞ്ഞതോടെ തന്റെ ആരോഗ്യം അത്ര നല്ല അവസ്ഥയിലല്ലെന്നും അതിനാൽ രാജിക്കാര്യം സംബന്ധിച്ചുള്ള തന്റെ പ്രതികരണം ചോദിക്കരുതെന്നും മാധ്യമങ്ങളോട് ജലീൽ വ്യക്തമാക്കി. ശസ്ത്രക്രിയയ്ക്ക് ശേഷം മുഖത്ത് നീർക്കെട്ടുണ്ടെന്നും അതിനാലാണ് മാധ്യമങ്ങളെ കാണാതെ ഫേസ്ബുക്ക് വഴി താൻ രാജിവയ്ക്കുന്ന കാര്യം അറിയിച്ചതെന്നും മുൻ മന്ത്രി വ്യക്തമാക്കുന്നു. മുഖത്ത് നീർക്കെട്ടുള്ളതിനെക്കാൾ രണ്ടാഴ്ചത്തേക്ക് വിശ്രമത്തിലാണെന്നും ജലീൽ വ്യക്തമാക്കി. കഴിഞ്ഞ ഒൻപതിന് തൃശൂർ അമലയിൽ വെച്ച് ഒരു സർജറി കഴിഞ്ഞിരുന്നു. മുഖത്ത് നീർകെട്ടുള്ളതിനാൽ രണ്ടാഴ്ച […]

കെ.ടി.ജലീലിന് വീണ്ടും മന്ത്രിയാകാം; കൂറുമാറ്റ നിയമം ബാധകമാവില്ല; ഇടത് മുന്നണിക്ക് തുടര്‍ഭരണം കിട്ടിയാല്‍ വീണ്ടും ജലീലിനെ മന്ത്രിയാക്കുന്നതില്‍ നിയമ തടസമില്ല

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോകായുക്തയുടെ വിധിയെത്തുടര്‍ന്ന് രാജിവച്ച കെ.ടി.ജലീലിന് വീണ്ടും മന്ത്രിയാകുന്നതിന് നിയമതടസങ്ങളില്ല. മന്ത്രിസ്ഥാനത്ത് തുടരാന്‍ ജലീലിന് അര്‍ഹതയില്ലെന്നായിരുന്നു ലോകായുക്തയുടെ ഉത്തരവ്. അയോഗ്യനാക്കിയാല്‍ മാത്രമാണ് പ്രേത്യേക കാലയളവിലേക്ക് മന്ത്രിയാകുന്നതില്‍ നിന്ന് മാറി നില്‍ക്കേണ്ടത്.   കൂറുമാറ്റ നിയമപ്രകാരം അയോഗ്യരാക്കപ്പെടുന്നവര്‍ ആറ് വര്‍ഷം മത്സരിക്കാന്‍ പാടില്ലെന്നാണ് നിയമം. ജലീലിന്റെ കാര്യത്തിൽ അത്‌ ബാധകമല്ല. അതുകൊണ്ട് തന്നെ ഇടത് മുന്നണിക്ക് തുടര്‍ഭരണം കിട്ടിയാല്‍ വീണ്ടും ജലീലിനെ മന്ത്രിയാക്കുന്നതില്‍ നിയമ തടസമില്ല.   ജലീല്‍ കുറ്റക്കാരനാണെന്ന് ലോകായുക്ത പ്രഖ്യാപിച്ച നിമിഷം തന്നെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കാന്‍ മുഖ്യമന്ത്രിയോട് ശുപാര്‍ശ […]

നാല് മണിക്ക് സ്‌കൂൾ വിടുന്നതിന് മുൻപേ 3.55 ന് ഇറങ്ങിയോടുന്നത് ബാൽ ജലീലിന്റെ ഒരു ഹോബിയായിരുന്നു : ജലീലിനെ ട്രോളി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ

സ്വന്തം ലേഖകൻ കോഴിക്കോട്: ബന്ധു നിയമന വിവാദത്തിൽ കുടുങ്ങി രാജിവച്ച മന്ത്രി കെ.ടി. ജലീലിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്. നാല് മണിക്ക് സ്‌കൂൾ മുൻപേ 3.55 ന് ഇറങ്ങിയോടുന്നത് ബാൽ ജലീലിന്റെ ഒരു ഹോബിയായിരുന്നുവെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്‌സ്ബുക്കിൽ കുറിച്ചത്.നിലവിലെ സർക്കാരിന്റെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെയാണ് ജലീലിന്റെ രാജി. ഈ സാഹചര്യം ചൂണ്ടിക്കാണിച്ചാണ് രാഹുൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. നോമ്പുള്ള ഒരു മനുഷ്യന്റെ രക്തം ഇങ്ങനെ ഊറ്റി കുടിക്കുന്നത് ശരിയല്ല എന്നാണ് ഒരാൾ ഇതിന് കമന്റായി ഇട്ടിരിക്കുന്നത്.അതേസമയം രാവിലെ […]

അവസാനം വരെ ജലീലിന് പിണറായി കട്ടസപ്പോർട്ട് നൽകിയത് മുസ്ലീം സമുദായത്തിലേക്ക് സി.പി.എമ്മിനെ അടുപ്പിനുള്ള പാലമായി കണ്ട് ; ജലീലിന്റെ പേരിൽ പാർട്ടിയ്ക്കുള്ളിൽ ഭിന്നത രൂപപ്പെട്ടതോടെ കൈയൊഴിഞ്ഞു : മുഖ്യമന്ത്രി ജലീലിനോട് കടക്കുപുറത്ത് പറഞ്ഞതിന്റെ കാരണങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ മുങ്ങിക്കുളിച്ച് നിന്ന കെ.ടി ജലീലിന് തുടക്കം മുതൽക്ക് തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാവിധ പിൻതുണയും നൽകിയിരുന്നു. മാർക്ക് ദാനവിവാദത്തിൽ ഉൾപ്പടെ മുഖ്യമന്ത്രിയുടെ കട്ട സപ്പോർട്ട് സംസ്ഥാനം കണ്ടതാണ്. മാർക്ക് ദാന വിവാദത്തിലടക്കം പ്രതിപക്ഷം ശക്തമായ പ്രക്ഷോഭങ്ങൾ നടത്തിയപ്പോഴും മന്ത്രിക്കസേരയിൽ ജലീലിന് ഉറച്ചിരുന്നത് മു്ഖ്യന്റെ പിൻതുണയോടെയാണ്. മന്ത്രിയെ വ്യക്തമായി കുറ്റപ്പെടുത്തുന്ന തരത്തിലുള്ള വിധി ലോകായുക്തയുടെ ഭാഗത്തുനിന്ന് ഉണ്ടായപ്പോൾ ജലീലിനോട് രാജിവയ്ക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടില്ല. മറിച്ച് വിധിക്കെതിരെ ഹർജി നൽകാൻ സമയം വേണമെന്ന ജലീലിന്റെ ആവശ്യം അംഗീകരിച്ച് എല്ലാ […]

പിണറായി മന്ത്രിസഭയിൽ നിന്നും അഞ്ച് വർഷത്തിനിടെ രാജിവച്ചത് അഞ്ച് മന്ത്രിമാർ ; ബന്ധുനിയമന വിവാദത്തിൽ കുടുങ്ങി ജലീൽ പടിയിറങ്ങിയത് മന്ത്രിസഭയുടെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: പിണറായി സർക്കാർ അധികാരത്തിൽ വന്ന് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ അഞ്ച് മന്ത്രിമാരാണ് വിവിധ വിവാദങ്ങളിൽ കുടുങ്ങി രാജിവച്ച് പുറത്ത് പോകേണ്ടി വന്നത്. വ്യവസായ മന്ത്രി ഇ.പി ജയരാജൻ, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ, തോമസ് ചാണ്ടി, മാത്യു ടി തോമസ് ഏറ്റവും ഒടുവിലായി ബന്ധുനിയമനത്തിൽ കുടുങ്ങി കെ.ടി ജലീൽ എന്നിവരാണ് രാജിവച്ച അഞ്ച് മന്ത്രിമാർ. ഇതിൽ ഇ.പി ജയരാജനും ബന്ധുനിയമനത്തിന്റെ പേരിലായിരുന്നു സ്ഥാനം തെറിച്ചത്. എന്നാൽ, ബന്ധുനിയമന വിവാദവുമായി വിജിലൻസ് അന്വേഷണത്തിൽ ക്ലീൻ ചിറ്റ് വാങ്ങി ജയരാജൻ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തുകയും […]

ന്യൂനപക്ഷ വികസന കോർപ്പറേഷനിൽ ജനറൽ മാനേജരെ നിയമിക്കുന്നതിനുള്ള യോഗ്യത ബിടെക്കും പി.ജി.ഡി.സി.എ എന്നാക്കി മാറ്റണം ; ബന്ധുവായ അദീബിനെ നിയമിക്കുന്നതിനായി യോഗ്യതാ മാനദണ്ഡം മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ജലീലിന്റെ കത്ത് പുറത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം : ബന്ധുവായ അദീബിനെ ന്യൂനപക്ഷ വികസന കോർപ്പറേഷനിൽ ജനറൽ മാനേജരായി നിയമിക്കുന്നതിനായി യോഗ്യതാ മാനദണ്ഡം മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള മന്ത്രി കെ.ടി. ജലീലിന്റെ കത്ത് പുറത്ത്. ബന്ധു അദീബിനെ ന്യൂനപക്ഷ വികസന കോർപ്പറേഷനിൽ ജനറൽ മനേജരായി നിയമിക്കുന്നതിനായാണ് കെ.ടി. ജലീൽ നിയമന മാനദണ്ഡം മാറ്റിയത്. അദീബിന്റെ യോഗ്യതയ്ക്ക് അനുസരിച്ച് യോഗ്യതാ മാനദണ്ഡം മാറ്റാൻ നിർദ്ദേശിക്കുന്ന ജലീലിന്റെ കത്താണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പഴയ ഉത്തരവിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് 2016 ജൂലൈ 26ൽ ജിഐഡി സെക്രട്ടറിക്കാണ് കെ.ടി ജലീൽ കത്ത് നൽകിയിരിക്കുന്നത്. […]

എനിക്ക് വധഭീഷണിയുണ്ട്, തവനൂരിൽ ഞാൻ ജയിച്ചാൽ എന്നെ അവർ ഇല്ലാതാക്കും; എന്നാലും ഞാൻ തളരില്ല, വൃക്കരോഗികൾക്കുള്ള സഹായം ജലീൽ ഇടപെട്ട് മുടക്കി : കെ.ടി ജലീലിനെതിരെ രൂക്ഷവിമർശനവുമായി ഫിറോസ് കുന്നംപറമ്പിൽ രംഗത്ത്

സ്വന്തം ലേഖകൻ മലപ്പുറം: വിവാദങ്ങളിൽ മുങ്ങിനിൽക്കുന്ന മന്ത്രിയായ കെ.ടി.ജലീലിനെതിരെ രൂക്ഷ വിമർശനവുമായി യുഡിഎഫ് സ്ഥാനാർത്ഥിയും സാമൂഹിക പ്രവർത്തകനുമായ ഫിറോസ് കുന്നുംപറമ്പിൽ രംഗത്ത്. നിയമസഭാ തെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ കെ.ടി ജലീൽ പരാജയപ്പെട്ടാൽ മാഷാ അല്ലാഹ് സ്റ്റിക്കർ ഒട്ടിച്ച ഇന്നോവ വരാമെന്നും താൻ ജീവനോടെ ഉണ്ടാകമോയെന്ന് അറിയില്ലെന്നും ഫിറോസ് കുന്നംപറമ്പിൽ വ്യക്തമാക്കി. തവനൂരിൽ തോൽവിയാണെങ്കിൽ എന്നെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടക്കും, അതിൽ യാതൊരു വിധ സംശയവും വേണ്ട. എന്തു വേണമെങ്കിലും സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു. തീർച്ചയായും വധഭീഷണിയുണ്ടെന്നും ഫിറോസ് വ്യക്തമാക്കുന്നു. ഞാൻ എന്തായാലും സ്വർണം […]

രണ്ട് ടേം പൂർത്തിയാക്കിയവർ തെരഞ്ഞെടുപ്പിൽ നിന്നും മാറണമെന്ന വ്യവസ്ഥ കർശനമാക്കാനൊരുങ്ങി സി.പി.എം സെക്രട്ടറിയേറ്റ് ; സ്ഥാനാർത്ഥിയാകാൻ ടിക്കറ്റില്ലാതെ അഞ്ച് മന്ത്രിമാരും സ്പീക്കറുമടക്കം 25ലേറെ പേർ : വിജയസാധ്യത ഏറെയുള്ളവരെ ഒഴിവാക്കിയപ്പോൾ വിവാദങ്ങളുടെ തോഴനായ കെ.ടി ജലീലിനെ മത്സരിപ്പിക്കാനൊരുങ്ങി സി.പി.എം

സ്വന്തം ലേഖകൻ തിരുവനന്തപുരം: തുടർച്ചയായി രണ്ട് ടേം പൂർത്തിയാക്കിയവർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കണ്ടെന്ന തീരുമാനം കർക്കശമാക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. വ്യവസ്ഥ കർക്കശമാക്കുന്നതോടെ നിലവിലെ അഞ്ച് മന്ത്രിമാരും സ്പീക്കറുമടക്കം ഇരുപത്തിയഞ്ചോളം പേരാണ് മത്സരക്കളത്തിന് പുറത്തേക്ക് പോകുന്നത്. എന്നാൽ വിവാദങ്ങളുടെ തോഴനായ കെ.ടി ജലീൽ ഇത്തവണയും മത്സര രംഗത്ത് ഉണ്ടാകും. കഴിഞ്ഞ 3 തവണ സി.പി.എം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചതിനാലാണ് ഇത്തവണ ജലീൽ കളത്തിലിറങ്ങുക. തോമസ് ഐസക് (ആലപ്പുഴ), ജി.സുധാകരൻ (അമ്പലപ്പുഴ), പ്രൊഫ. സി.രവീന്ദ്രനാഥ് (പുതുക്കാട്) എ.കെ.ബാലൻ (തരൂർ), ഇ.പി.ജയരാജൻ (മട്ടന്നൂർ) എന്നിവരാണ് ഇക്കുറി നിയമസഭാ […]

കെ.എം ഷാജിയും കെ.ടി ജലീലും ഉൾപ്പെട്ട മുക്കൂട്ട് സഖ്യത്തിനും കുരുക്ക് മുറുകുന്നു ; മുക്കൂട്ട് സഖ്യത്തിന് തീവ്രവാദ ബന്ധം ഉണ്ടോയെന്നും എൻ.ഐ.എ അന്വേഷണം : മന്ത്രിയ്ക്ക് വിലങ്ങുതടിയായി കസ്റ്റംസ് – എൻ.ഐ.എ അന്വേഷണം

സ്വന്തം ലേഖകൻ തിരുവനന്തപുരം: തനിയ്‌ക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങൾക്കെതിരെ തെളിവുകൾ കൊണ്ടുവരാൻ അന്വേഷണ ഏജൻസികൾക്ക് സാധിക്കില്ലെന്ന് അധിക ആത്മവിശ്വാസം ഇനി കെ.ടി.ജലീലിനെ അധികകാലം തുണച്ചേക്കില്ല. കസ്റ്റംസ്-എൻഐഎ അന്വേഷണം മന്ത്രിക്ക് വലിയ വിലങ്ങുതടിയാവും. . മന്ത്രിക്ക് എതിരായ തെളിവുകൾ മുഴുവൻ എൻഐഎയും കസ്റ്റംസും ശേഖരിച്ച് കഴിഞ്ഞതായാണ് ലഭിക്കുന്ന സൂചന. നയതന്ത്ര വഴിയിലെ സ്വർണ്ണക്കടത്തും സിമി ബന്ധം ഉൾപ്പെടെയുള്ള കാര്യങ്ങളിലുമാണ് കെ.ടി ജലീലിനെതിരെ ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. ഇതോടൊപ്പമാണ് കെ.ടി ജലീലിന് ബന്ധമുള്ള മുക്കൂട്ട് സംഘത്തിലേക്കും അന്വേഷണം എത്തിയിരിക്കുന്നത്. ജലീൽ ലീഗിലിരിക്കെയുള്ള മുക്കൂട്ട് സഖ്യവുമായുള്ള ബന്ധം ഇപ്പോഴും അതേ […]

എത്ര കൊണ്ടാലും പഠിക്കാതെ കെ.ടി ജലീൽ ; ഖുറാൻ വിതരണ വിവാദങ്ങളുടെ ചൂടാറും മുൻപ് ബന്ധു നിയമനത്തിനൊരുങ്ങി മന്ത്രി ; സംസ്ഥാന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ ബന്ധു ഉൾപ്പടെ 13 പേരെ സ്ഥിരപ്പെടുത്താൻ നീക്കം ; നടപടി ചട്ടങ്ങൾ മറികടന്ന്

സ്വന്തം ലേഖകൻ തിരുവനന്തപുരം:സംസ്ഥാന സർക്കാറിനെ ഏറെ വിവാദത്തിലാക്കിയ ഖുറാൻ വിതരണ വിവാദങ്ങളുടെ ചൂടാറും മുൻപ് തന്നെ ബന്ധു നിയമനത്തിനൊരുങ്ങി മന്ത്രി കെ.ടി ജലീൽ. ജലീലിന് കീഴിലുള്ള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ അദ്ദേഹത്തിന്റെ ബന്ധു ഉൾപ്പെടെ 13 പേരെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളാണ് പുരോഗമിക്കുന്നത്. എല്ലാവിധ ചട്ടങ്ങളും മറികടന്നാണ് ഈ ബന്ധുനിയമനം. ബന്ധപ്പെട്ട വകുപ്പുകളെ പോലും അറിയിക്കാതെയാണ് ജലീലിന്റെ പുതിയ നീക്കം. ന്യൂനപക്ഷ ക്ഷേമ ഡയറക്ടർ ഇതു സംബന്ധിച്ച ഫയൽ പൊതുഭരണ വകുപ്പിന് സമർപ്പിച്ചിരിക്കുകയാണ്. ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ യുഡിഎഫ് സർക്കാരിന്റെ കാലത്തു താൽക്കാലികമായി നിയമിച്ച […]