എത്ര കൊണ്ടാലും പഠിക്കാതെ കെ.ടി ജലീൽ ; ഖുറാൻ വിതരണ വിവാദങ്ങളുടെ ചൂടാറും മുൻപ് ബന്ധു നിയമനത്തിനൊരുങ്ങി മന്ത്രി ; സംസ്ഥാന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ ബന്ധു ഉൾപ്പടെ 13 പേരെ സ്ഥിരപ്പെടുത്താൻ നീക്കം ; നടപടി ചട്ടങ്ങൾ മറികടന്ന്

എത്ര കൊണ്ടാലും പഠിക്കാതെ കെ.ടി ജലീൽ ; ഖുറാൻ വിതരണ വിവാദങ്ങളുടെ ചൂടാറും മുൻപ് ബന്ധു നിയമനത്തിനൊരുങ്ങി മന്ത്രി ; സംസ്ഥാന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ ബന്ധു ഉൾപ്പടെ 13 പേരെ സ്ഥിരപ്പെടുത്താൻ നീക്കം ; നടപടി ചട്ടങ്ങൾ മറികടന്ന്

സ്വന്തം ലേഖകൻ

തിരുവനന്തപുരം:സംസ്ഥാന സർക്കാറിനെ ഏറെ വിവാദത്തിലാക്കിയ ഖുറാൻ വിതരണ വിവാദങ്ങളുടെ ചൂടാറും മുൻപ് തന്നെ ബന്ധു നിയമനത്തിനൊരുങ്ങി മന്ത്രി കെ.ടി ജലീൽ. ജലീലിന് കീഴിലുള്ള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ അദ്ദേഹത്തിന്റെ ബന്ധു ഉൾപ്പെടെ 13 പേരെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളാണ് പുരോഗമിക്കുന്നത്.

എല്ലാവിധ ചട്ടങ്ങളും മറികടന്നാണ് ഈ ബന്ധുനിയമനം. ബന്ധപ്പെട്ട വകുപ്പുകളെ പോലും അറിയിക്കാതെയാണ് ജലീലിന്റെ പുതിയ നീക്കം. ന്യൂനപക്ഷ ക്ഷേമ ഡയറക്ടർ ഇതു സംബന്ധിച്ച ഫയൽ പൊതുഭരണ വകുപ്പിന് സമർപ്പിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ യുഡിഎഫ് സർക്കാരിന്റെ കാലത്തു താൽക്കാലികമായി നിയമിച്ച 70 പേരെ പിരിച്ചുവിട്ടിരുന്നു.ഇതിന് പകരം നിയമിച്ചവരിൽ ജലീലിന്റെ ബന്ധുവിനെ അടക്കം ചിലരെ സ്ഥിരപ്പെടുത്താനാണു നീക്കം.

നിയമനത്തിന്റെ കാര്യം നിയമ-ധന വകുപ്പുകൾ പോലും അറിഞ്ഞിട്ടില്ല. അതേസമയം ചട്ടങ്ങൾ ലംഘിച്ച് ഒരു കൂട്ടരെ മാത്രം സ്ഥിരപ്പെടുത്തിയാൽ നിയമനടപടിയിലേക്കു നീങ്ങാനാണ് ഡയറക്ടറേറ്റിലെ ഒരു വിഭാഗം ജീവനക്കാരുടെ തീരുമാനം.

എന്നാൽ താൽക്കാലിക ജീവനക്കാർ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടു നൽകിയ അപേക്ഷ മാനുഷിക പരിഗണന കണക്കിലെടുത്തു തുടർനടപടികൾക്കായി അയയ്ക്കുക മാത്രമാണു ചെയ്തതെന്നാണ് ന്യൂനപക്ഷ ക്ഷേമ ഡയറക്ടർ എ.ബി. മൊയ്തീൻകുട്ടിയുടെ വാദം.

 

Tags :