കെ.എസ്.യു മാർച്ചിലെ സംഘർഷം : ഷാഫിയുടെ രക്തം പുരണ്ട വസ്ത്രം നിയമസഭയിൽ ; വൻ പ്രതിപക്ഷ ബഹളം ;സ്പീക്കർ ഇറങ്ങിപ്പോയി

  സ്വന്തം ലേഖിക തിരുവനന്തപുരം: കെ.എസ്.യു നടത്തിയ നിയമസഭാ മാർച്ചിൽ ഷാഫി പറമ്പിൽ എം.എൽ.എ അടക്കമുള്ളവരെ മർദ്ദിച്ച സംഭവത്തിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം.ബഹളത്തെ തുടർന്ന് സ്പീക്കർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷം സ്പീക്കറുടെ ഡയസിൽ കയറി പ്രതിഷേധിക്കുകയാണ്. ബാനറുകളും പ്ലക്കാഡുകളുമായാണ് പ്രതിപക്ഷാംഗങ്ങൾ സഭയിലെത്തിയത്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിന്റെ ചോര പുരണ്ട വസ്ത്രവും ഷാഫി പറമ്പിലിനും അഭിജിത്തിനും മർദനമേൽക്കുന്നതിന്റെ ചിത്രങ്ങളും പ്രതിപക്ഷാംഗങ്ങൾ ഉയർത്തിക്കാട്ടി. ചോദ്യോത്തരവേള നിറുത്തിവച്ച് അടിയന്തരപ്രമേയത്തിന്റെ നോട്ടീസ് പരിഗണിച്ച് അനുമതി നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ചോദ്യോത്തവേള ബഹിഷ്‌കരിക്കുന്നുവെന്നും ചെന്നിത്തല […]

മോഡറേഷൻ മാർക്ക് തട്ടിപ്പ് : കെ.എസ്.യു മാർച്ചിൽ സംഘർഷം ; ഷാഫി പറമ്പിൽ എം.എൽ.എയ്ക്ക് പരിക്ക്

  സ്വന്തം ലേഖിക തിരുവനന്തപുരം: കേരള സർവകലാശാല മാർക്ക് തട്ടിപ്പിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു പ്രവർത്തകർ നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് നടത്തിയ ലാത്തി ചാർജിൽ ഷാഫി പറമ്പിൽ എം.എൽ.എ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിന്റെ തലക്കും പരിക്കേറ്റു. തലക്ക് ലാത്തിയടിയേറ്റെന്നും പൊലീസ് മർദിച്ചെന്നും എം.എൽ.എ പറഞ്ഞു. കേരള സർവകലാശാലയിലെ മാർക്ക് തട്ടിപ്പും വാളയാർ കേസും ഉന്നയിച്ചായിരുന്നു കെ.എസ്.യുവിെൻറ മാർച്ച്. മാർച്ചിനിടെ ഷാഫി പറമ്പിൽ എം.എൽ.എയുടെ നേതൃത്വത്തിൽ പ്രവർത്തകർ റോഡ് ഉപരോധിച്ചിരുന്നു. ഈ പ്രവർത്തകരെ പൊലീസ് അറസ്റ്റ് […]

മന്ത്രി എ.കെ ബാലന് നേരെ കരിങ്കൊടി കാട്ടി കെഎസ്‌യൂ പ്രവർത്തകർ ; പ്രതിഷേധത്തിനിടെ വഴിയാത്രക്കാരിക്ക് പരിക്ക്

  സ്വന്തം ലേഖിക തിരുവനന്തപുരം: മന്ത്രി എകെ ബാലന് നേരെ കരിങ്കൊടി കാട്ടി കെഎസ്യു പ്രതിഷേധം. വാളയാർ സംഭവത്തിൽ പ്രതിഷേധിച്ചാണ് കെഎസ്യു മന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയത്. സംഭവത്തിൽ മൂന്ന് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധത്തിനിടെ വഴിയാത്രക്കാരിയായ സ്ത്രീയ്ക്ക് പരിക്കേറ്റു. നിയമസഭാസമ്മേളനത്തിന് പോവുകായിരുന്ന മന്ത്രിയെ തിരുവനന്തപുരം നഗരസഭാമന്ദിരത്തിന് മുന്നിലെ റോഡിൽ വെച്ച് തടഞ്ഞു നിർത്തി അഞ്ച് കെഎസ് യു പ്രവർത്തകർ ചേർന്നാണ് കരിങ്കൊടി കാണിച്ചത്. തുടർന്ന് പോലീസ് ഇടപെട്ടതോടെ രണ്ട് പേർ ഓടി രക്ഷപ്പെട്ടു. മൂന്ന് പേരെ അറസ്റ്റ് ചെയ്ത് നീക്കി. […]