വ്യാജപേരിൽ കോവിഡ് പരിശോധന : കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ കെ.എം അഭിജിത്തിനെതിരെ പൊലീസ് കേസെടുത്തു ; കേസെടുത്തിരിക്കുന്നത് ആൾമാറാട്ടം, പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വ്യാജ പേരും മേൽവിലാസവും നൽകി കൊവിഡ് പരിശോധന നടത്തിയെന്ന പരാതിയിൽ കെ.എസ്.യു സംസ്ഥാന അധ്യക്ഷനെതിരെ പൊലീസ് കേസെടുത്തു. എന്ന പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാലിന്റെ പരാതിയെ തുടർന്നാണ് കെ.എസ്.യു സംസ്ഥാന അദ്ധ്യക്ഷൻ കെ.എം അഭിജിത്തിനെതിരെ കേസെടുത്തിരിക്കുന്നത്.

പരിശോധനാ രജിസ്ട്രറിൽ പേര് മാറ്റിയതിനാൽ ആൾമാറാട്ടം, പകർച്ചാവ്യാധി നിയന്ത്രണ നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. രജിസ്റ്ററിൽ കെ.എം അഭി എന്ന പേരാണ് നൽകിയിരിക്കുന്നത്.

ഇതിന് അഭിജിത്തിനെ സഹായിച്ച ആരോഗ്യപ്രവർത്തകനെതിരെയും കേസുണ്ടാകും. പരിശോധനക്ക് സ്വന്തം പേരും ഫോൺ നമ്പരും അഭിജിത്ത് നൽകിയില്ല. പരിശോധനയക്ക് പിന്നാലെ രോഗം സ്ഥിരീകരിച്ചിട്ടും ഇത് നൽകിയില്ല.

വൈറസ് സ്ഥിരീകരിച്ച രോഗിയുടെ ഫോൺനമ്പർ ഉപയോഗിച്ചാണ് സമ്പർക്ക പട്ടിക തയ്യാറാക്കുക. എന്നാൽ അഭിജിത്ത് നൽകിയത് സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണയുടെ നമ്പരായിരുന്നു.

അഭിജിത്ത് ആൾമാറാട്ടം നടത്തിയതിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ താൻ അഭിജിത്തിന്റെ പേര് മാറ്റി നൽകിയിട്ടില്ലെന്നും ക്ലറിക്കൽ തെറ്റ് കൊണ്ടാവാം ഇങ്ങനെ സംഭവിച്ചതെന്നും സംഭവത്തെക്കുറിച്ച് കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണ പറഞ്ഞു.
്.