വിവാഹം കഴിഞ്ഞ ഭാരവാഹികളെ ചൊല്ലി തർക്കം; കെപിസിസി ഓഫിസിൽ ​ഗ്രൂപ്പ് തിരിഞ്ഞടി, കെഎസ് യു ഭാരവാഹികൾ തമ്മിൽ തല്ലി

വിവാഹം കഴിഞ്ഞ ഭാരവാഹികളെ ചൊല്ലി തർക്കം; കെപിസിസി ഓഫിസിൽ ​ഗ്രൂപ്പ് തിരിഞ്ഞടി, കെഎസ് യു ഭാരവാഹികൾ തമ്മിൽ തല്ലി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് ചേർന്ന കെഎസ് യു സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിനിടെ വാക്കേറ്റവും കയ്യാകളിയും. കോൺഗ്രസ് എ, ഐ ഗ്രൂപ്പുകൾ ഒന്നിച്ച് സംസ്ഥാന പ്രസിഡന്റിനെതിരെ തിരിഞ്ഞതാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്.

വിവാഹം കഴിഞ്ഞ ഭാരവാഹികളെ ചൊല്ലിയായിരുന്നു അടി. കെഎസ് യുവിന്റെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗമാണ് കെപിസിസി ഓഫീസിൽ ചേർന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹം കഴിഞ്ഞവരും പ്രായ പരിധി കഴിഞ്ഞവരുമായ 10 പേരാണ് കെഎസ് യു കമ്മിറ്റിയിലുള്ളത്. ഇതിൽ കുറച്ച് പേർ കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു. മുഴുവൻ പേരെയും എന്തുകൊണ്ടാണ് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് പുറത്താക്കാത്തത് എന്ന ചോദ്യമാണ് എ ഗ്രൂപ്പിന്റെ സംസ്ഥാന ഭാരവാഹികളിൽ ചിലർ എക്സിക്യൂട്ടിവ് യോഗത്തിൽ ഉന്നയിച്ചത്.

എന്നാൽ അങ്ങനെ തീരുമാനം എടുക്കാൻ കഴിയില്ലെന്നും ഇക്കാര്യത്തിൽ എൻഎസ് യുഐ നേതൃത്വമാണ് തീരുമാനമെടുക്കേണ്ടതെന്നും സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ മറുപടി നൽകി.

ഇതിന് ശേഷം രണ്ട് ഭാരവാഹികളുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് എ ഗ്രൂപ്പുകാരനായ ആലപ്പുഴയിൽ നിന്നുള്ള നേതാവ് പറഞ്ഞപ്പോൾ തൃശൂരിൽ നിന്നുള്ള, കെ സി വേണുഗോപാൽ പക്ഷക്കാരനായ ഈ ഭാരവാഹി പ്രകോപിതനാകുകയും ഉന്തും തള്ളും ആരംഭിക്കുകയും ചെയ്തു. ഇതോടെ ചേരി തിരിഞ്ഞ് അടി ആരംഭിച്ചു. ഭാരവാഹികൾ അകത്തുനടന്ന യോഗത്തിൽ നിന്ന് അടിതുടങ്ങി. പിന്നാലെ അടിച്ചുകൊണ്ട് പുറത്തേക്ക് വരികയായിരുന്നു. എന്നാൽ ഇവിടെയുണ്ടായിരുന്ന കെപിസിസി നേതാക്കൾ ഭാരവാഹികളെ അനുനയിപ്പിക്കാൻ ശ്രമം നടത്തി. എന്നാൽ കുറച്ച് നേരം കൂടി ഈ അടി നീണ്ടുനിന്നു.

Tags :