വിവാഹം കഴിഞ്ഞവർ കമ്മിറ്റിയിൽ വേണ്ട..! കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റുമാർ രാജി‍വെച്ചു..! കൂടുതൽ പേർ രാജിയിലേക്ക്

വിവാഹം കഴിഞ്ഞവർ കമ്മിറ്റിയിൽ വേണ്ട..! കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റുമാർ രാജി‍വെച്ചു..! കൂടുതൽ പേർ രാജിയിലേക്ക്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പുനഃസംഘടന തർക്കത്തെ തുടർന്ന്
കെ.എസ്.യു സംസ്ഥാന കമ്മിറ്റിയിലെ വിവാഹിതർ രാജിവച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ വിശാഖ് പത്തിയൂർ, അനന്തനാരായണൻ എന്നിവരാണ് രാജിവെച്ചത്.

കെ സി വേണുഗോപാൽ ഗ്രൂപ്പുകാരനാണ് അനന്ത നാരായണൻ. വിവാഹം കഴിഞ്ഞവർ ഭാരവാഹികളായി വേണ്ടെന്ന കോൺഗ്രസ് നേതാക്കളുടെ നിലപാടാണ് രാജിക്ക് കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ രാജിവെച്ചേക്കുമെന്നാണ് സൂചന. സംഘടന തിരഞ്ഞെടുപ്പിലൂടെ അംഗങ്ങളെ തിരഞ്ഞെടുത്തിരുന്ന കെഎസ്‌യുവില്‍ ഇത്തവണ നാമനിര്‍ദേശത്തിലൂടെയാണ് കമ്മിറ്റി നിലവില്‍ വന്നത്.

വിവാഹം കഴിഞ്ഞവര്‍ കമ്മിറ്റിയില്‍ വേണ്ടെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന നേതൃത്വത്തിനെതിരായ തന്റെ വിയോജിപ്പും പരസ്യമായി വിശാഖ് ഉന്നയിച്ചു. പ്രായപൂര്‍ത്തിയായ ഒരു ഇന്ത്യന്‍ പൗരന് വിവാഹം കഴിക്കാം എന്നുള്ള നിയമം രാജ്യത്ത് നിലനില്‍ക്കെ വിവാഹം കഴിഞ്ഞു എന്ന കാരണത്താല്‍ ആളുകളെ മാറ്റി നിര്‍ത്തുന്നത് പുരോഗമന പ്രസ്ഥാനമായ കെഎസ്‌യുവിന് ചേരുന്ന നടപടി അല്ലെന്ന് വിശാഖ് പറഞ്ഞു.

വിവാഹം കഴിഞ്ഞ മറ്റു ചില ആളുകളും ഭാരവാഹിത്വത്തില്‍ ഉണ്ട് അവരെ സ്ഥാനത്ത് തുടരുവാന്‍ നേതൃത്വം തയ്യാറാകണമെന്നും അവരുടെ കഴിവിനെയും പ്രവര്‍ത്തന പരിചയത്തെയും പരമാവധി സംഘടന ഉപയോഗപ്പെടുത്തണമെന്നും വിശാഖ് രാജി കത്തിലൂടെ ആവശ്യപ്പെട്ടു. ഏപ്രില്‍ 8 നാണ് കെഎസ്‌യു പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്. സംസ്ഥാന നേതൃത്വം നല്‍കിയ പട്ടിക വെട്ടി പുതിയ പട്ടിക പ്രഖ്യാപിച്ചുവെന്ന ആരോപണം അന്ന് തന്നെ ഉയര്‍ന്നിരുന്നു.

Tags :