video
play-sharp-fill

മകൻ ഓടിച്ചിരുന്ന ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യവേ പിടിവിട്ട് താഴെ വീണു ; കോട്ടയം കൊഴുവനാലിൽ യുവതിക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം കൊഴുവനാലിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. കൊഴുവനാൽ ഐക്കരയിൽ പരേതനായ തങ്കപ്പന്റെ മകൾ ബിന്ദു(48) ആണ് മരിച്ചത് . മകൻ ഓടിച്ചിരുന്ന ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യവേ പിടിവിട്ട് താഴെ വീണാണ് അപകടം സംഭവിച്ചത് . ഉടൻ തന്നെ മെഡിസിറ്റി അശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട് വീട്ടുവളപ്പിൽ. മകൻ : അശ്വിൻ പ്രസാദ്

എം സി റോഡിൽ നാട്ടകത്ത് നിയന്ത്രണം വിട്ട ഓട്ടോ പാർക്ക് ചെയ്തിരുന്ന കണ്ടെയ്നർ ലോറിയിലിടിച്ചു ; ഓട്ടോ ഡ്രൈവർക്ക് പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം : എം സി റോഡിൽ നാട്ടകത്ത് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കണ്ടെയ്നർ ലോറിയിലിടിച്ചു. ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. സിമന്റ് കവല സ്വദേശിയായ തോമസിനാണ് പരിക്കേറ്റത് . ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ഓട്ടോയുടെ മുൻഭാഗം പൂർണമായും തകർന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം. നാട്ടകം ഭാഗത്ത് നിന്ന് വന്ന ഓട്ടോ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിൽ പാർക്ക് ചെയ്ത ലോറിയിൽ ഇടിക്കുകയായിരുന്നു.

അമിതവേഗവും ഡ്യൂക്ക് ബൈക്കും വില്ലനായി; നടുറോഡില്‍ പൊലിഞ്ഞത് മൂന്ന് യുവാക്കളുടെ ജീവൻ..! കണ്ടുനിന്നവരെയും കണ്ണീരിലാഴ്ത്തി രക്ഷിതാക്കളുടെ കൂട്ടക്കരച്ചില്‍; കോട്ടയത്തെ നടുക്കിയ അപകടത്തിനു പിന്നില്‍ അശ്രദ്ധയും അമിത വേഗവും

സ്വന്തം ലേഖകൻ ഗാന്ധിനഗര്‍: കോട്ടയത്തെ നടുക്കിയ അപകടത്തിനു പിന്നില്‍ അശ്രദ്ധയും അമിത വേഗവും.ഇന്നലെ വൈകുന്നേരമാണ് കുമാരനല്ലൂരിൽ ബൈക്ക് ടോറസ് ലോറിയുമായി കൂട്ടിയിടിച്ച് മൂന്നു യുവാക്കൾ മരിച്ചത്. സംക്രാന്തി പ്ലാക്കില്‍പറമ്ബില്‍ ബാബുവിന്‍റെ മകന്‍ ആല്‍വിന്‍ ബാബു (20), സംക്രാന്തി തോണ്ടുതറയില്‍ സക്കീര്‍ ഹുസൈന്‍റെ മകന്‍ മുഹമ്മദ് ഫാറൂഖ് (20), തിരുവഞ്ചൂര്‍ തൂത്തൂട്ടി പുതുപ്പറമ്ബില്‍ പ്രദീപിന്‍റെ മകന്‍ പ്രവീണ്‍ മാണി (20) എന്നിവരാണു മരിച്ചത്. അമിതവേഗത്തില്‍ പാഞ്ഞെത്തി ഒരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടയില്‍ ബൈക്ക് ടോറസ് ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്നു പേരും റോഡിലേക്കു തെറിച്ചുവീഴുകയും […]

കോട്ടയം ടി ബി റോഡിൽ വാഹനാപകടം..! കോൺക്രീറ്റ് മിക്‌സർ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം : നഗരമധ്യത്തിൽ ടി ബി റോഡിൽ അനുപമ തീയേറ്ററിന് സമീപം വാഹനാപകടം. കോൺക്രീറ്റ് മിക്‌സർ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. ഓട്ടോ ഡ്രൈവർ പാക്കിൽ സ്വദേശി ബിജുവിനാണ് പരിക്കേറ്റത്. ഡ്രൈവറുടെ കാലിനു പൊട്ടലുണ്ട്. ഇന്ന് 3 മണിയോടെയാണ് അപകടമുണ്ടായത്. ലോറി ഓട്ടോയുടെ സൈഡിൽ തട്ടി ഓട്ടോ തലകീഴായി മറിഞ്ഞു. കാലിനു ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവറെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

കോട്ടയം സംക്രാന്തിയിൽ ടോറസ് ലോറിയുടെ അടിയിലേക്ക് വീണ ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു

സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം സംക്രാന്തിയിൽ ടോറസ് ലോറിയുടെ അടിയിലേക്ക് വീണ ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം സംക്രാന്തി ജംഗ്ഷനിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. സംക്രാന്തി ജംഗ്ഷനിൽ നിന്ന് പേരൂർ റോഡിലെക്ക് ടോറസ് ലോറി തിരിഞ്ഞപ്പോൾ ഇടതുവശത്തുകൂടി സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിക്കടിയിലേക്ക് മറിഞ്ഞ് വിഴുകയായിരുന്നു. ലോറിയുടെ അടിയിലേക്ക് വീണെങ്കിലും ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു.

കോട്ടയം ചിങ്ങവനത്ത് വാഹനാപകടം; കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറി

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം ചിങ്ങവനത്ത് എംസി റോഡിൽ വാഹനാപകടം. റോഡിലെ ഡിവൈഡറിൽ കാർ ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ 11.30 തോടെയായിരുന്നു അപകടം. ഡ്രൈവർക്ക് ഡിവൈഡർ കാണാൻ സാധിക്കാഞ്ഞതാണ് അപകടകാരണം. അപകടത്തിൽ ആർക്കും പരിക്കില്ല

കോട്ടയം നഗരമധ്യത്തിൽ ടിബി റോഡിൽ വാഹനാപകടം; ബുള്ളറ്റും കാറും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രക്കാരനായ യുവാവിന് പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം:കോട്ടയം നഗരമധ്യത്തിൽ ടിബി റോഡിൽ വാഹനാപകടം . ബുള്ളറ്റും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. ഇയാളെ കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും കോടിമത ഭാഗത്തേയ്ക്കു വരികയായിരുന്നു കാർ എതിർ ദിശയിൽ വന്ന ബുള്ളറ്റുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബുള്ളറ്റ് റോഡരികിലേയ്ക്കു മറിഞ്ഞു. ബുള്ളറ്റ് യാത്രക്കാരനായ യുവാവിന് മുഖത്തും കാലിലും സാരമായി പരിക്കേറ്റു. ഇയാളെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

കോട്ടയം മണിപ്പുഴയിൽ നിയന്ത്രണം നഷ്ടമായ കാർ ബൈക്കിലിടിച്ച് അപകടം ; ഒരാൾക്ക് പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം മണിപ്പുഴയിൽ വാഹനാപകടം . നിയന്ത്രണം നഷ്ടമായ കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരാന് പരിക്കേറ്റു. എം സി റോഡിൽ കോടിമത പാർക്കിനു സമീപമാണ് അപകടം . കോട്ടയം ഭാഗത്ത് നിന്നും എത്തിയ കാർ പാർക്കിനു മുന്നിൽ യൂടേൺ എടുക്കുന്നതിനിടെനിയന്ത്രണം നഷ്ട്ടപ്പെടുകയും എതിരെ വന്ന എത്തിയ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരൻ റോഡിൽ തെറിച്ചു വീണു.അപകടത്തിൽ പരിക്കേറ്റ യുവാവിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.