video
play-sharp-fill

50 പൈസയെ ചൊല്ലി തർക്കം ; ഹോട്ടലുടമയെ കുത്തിക്കൊന്നു ; പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ ; കടയിൽ അതിക്രമിച്ചു കയറി കുറ്റകൃത്യം ചെയ്‌തതിന് ഏഴു വർഷം തടവും 50, 000 രൂപ പിഴയും

സ്വന്തം ലേഖകൻ കൊച്ചി : എറണാകുളം പറവൂരിൽ ഹോട്ടലുടമയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. വെടിമറ സ്വദേശി അനൂപിനെയാണ് അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കടയിൽ അതിക്രമിച്ചു കയറി കുറ്റകൃത്യം ചെയ്‌തതിന് ഏഴു വർഷം തടവും 50, 000 /- രൂപ പിഴയും അടക്കണം. കേസില്‍ അനൂപിന്‍റെ രണ്ട് കൂട്ടു പ്രതികള്‍ക്കും നേരത്തെ തടവ് ശിക്ഷ ലഭിച്ചിരുന്നു. 2006 ജനുവരി പതിനേഴിനായിരുന്നു കേസിനാസ്പദമായ സംഭവം. കേസിലെ രണ്ടാം പ്രതിയായ സബീർ എന്നയാൾ സന്തോഷ് നടത്തി വന്നിരുന്ന പറവൂർ ചേന്ദമംഗലം […]

ഓപ്പറേഷന്‍ ഓയോ റൂംസ്; റെയ്ഡില്‍ 9 പേര്‍ അറസ്റ്റില്‍;സിറ്റിയിലെ ലോഡ്ജുകളിലും ഓയോ റൂമുകളിലുമായി 310 ഇടങ്ങളിൽ പോലീസ് പരിശോധന നടത്തി

സ്വന്തം ലേഖകൻ കൊച്ചി: ലഹരി നിര്‍മാര്‍ജനത്തിന് കൊച്ചി സിറ്റി പോലീസ് നടപ്പിലാക്കിയ ‘ഓപ്പറേഷന്‍ ഓയോ റൂംസ്’ റെയ്ഡില്‍ 9 പേര്‍ അറസ്റ്റില്‍. വിവിധ സ്റ്റേഷനുകളിലായാണ് അറസ്റ്റ് നടന്നത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ഇന്നലെ മാത്രം 9 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സിറ്റിയിലെ ലോഡ്ജുകളും ഓയോ റൂമുകളുമായി 310 ഇടങ്ങളിലാണ് പോലീസ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും സിറ്റിയിലെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധന തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ കെ സേതുരാമന്‍ അറിയിച്ചു

കൊതുകുകൾ ഭരിക്കുന്ന കൊച്ചി; ജനങ്ങൾ ബുദ്ധിമുട്ടിൽ

സ്വന്തം ലേഖകൻ കൊച്ചി; നഗരത്തിൽ രൂക്ഷമായ കൊതുകുശല്യം. മഴക്കാലം എത്തുന്നതിന് മുൻപ് അടിയന്തര നടപടി സ്വീകരിക്കണം എന്നാണ് ജനങ്ങളുടെ ആവശ്യം. 2022-2023 സാമ്ബത്തിക വര്‍ഷം 12 കോടിയാണ് കൊതുകു നശീകരണത്തിനായി കോര്‍പ്പറേഷന്‍ വകയിരുത്തിയത്. എന്നാല്‍ ഇതിന്റെ പകുതി പോലും വിനിയോഗിച്ചില്ല എന്നതാണ് യാഥാര്‍ഥ്യം. കൊച്ചിയിലെ ജനങ്ങള്‍ കൊതുകുകളെ കൊണ്ട് പൊറുതിമുട്ടുമ്ബോള്‍ കൊതുകു നശീകരണത്തിനായി കോര്‍പ്പറേഷന്‍ ഫണ്ട് കാര്യമായി വിനിയോഗിക്കുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്. കൊച്ചി കാണാന്‍ പുറത്തിറങ്ങുന്നവര്‍ക്കും നഗരത്തില്‍ വീടുളളവര്‍ക്കും കൊതുകിന്റെ ശല്യം ശക്തമാണ്.മഴക്കാലമെത്തുന്നതിന് മുന്‍പേ കൊച്ചിയെ പകര്‍ച്ചവ്യാധികള്‍ കീഴടക്കുമെന്നും ജനങ്ങള്‍ ആശങ്ക പ്രകടിപ്പിക്കുന്നു. ശാസ്ത്രീയമായ […]

‘നോ എന്നാല്‍ നോ തന്നെ’; സമ്മതമില്ലാതെ ഒരു പെണ്‍കുട്ടിയുടേയോ സ്ത്രീയുടേയോ ദേഹത്ത് തൊടാന്‍ പാടില്ല, ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: സമ്മതമില്ലാതെ ഒരു പെണ്‍കുട്ടിയുടേയോ സ്ത്രീയുടേയോ ദേഹത്ത് തൊടാന്‍ പാടില്ലെന്ന് ഹൈക്കോടതി. പീഡന കേസില്‍ ആഭ്യന്തര പരാതി പരിഹാര സമിതിയുടെയും കോളജ് പ്രിന്‍സിപ്പലിന്റെയും ഉത്തരവു ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കവെ ആയിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. നല്ല പെരുമാറ്റത്തിന്റെയും മര്യാദയുടെയും പാഠങ്ങള്‍ പ്രൈമറി ക്ലാസ് മുതല്‍ പാഠ്യക്രമത്തിന്റെ ഭാഗമാവണം എന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. വ്യക്തമായ സമ്മതമില്ലാതെ ഒരു പെണ്‍കുട്ടിയെയോ സ്ത്രീയെയോ തൊടരുത് എന്ന് ആണ്‍കുട്ടികളെ സ്‌കൂളുകളിലും വീടുകളിലും വെച്ച് തന്നെ പഠിപ്പിക്കേണ്ടതുണ്ട് എന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. നോ […]

സുനാമി ഇറച്ചി വിറ്റ കേന്ദ്രവുമായി കൊച്ചിയിലെ നൂറിലേറെ ഹോട്ടലുകൾക്ക് ബന്ധം, നഗരത്തിലെ പ്രധാന ഹോട്ടലുകളുമായെല്ലാം ഇടപാടുകൾ

കൊച്ചി: പൊലീസ് റെയ്ഡിലെ കണക്കുകൾ അനുസരിച്ച് സുനാമി ഇറച്ചി കേന്ദ്രവുമായി കൊച്ചിയിലെ നൂറിലധികം ഹോട്ടലുകൾക്ക് ബന്ധമുണ്ടെന്ന് വിവരം. കൊച്ചി നഗരത്തിലെ പ്രധാന ഹോട്ടലുകളുമായെല്ലാം ഇടപാടുകളുള്ളതാണ് ഈ ഇറച്ചി വിൽപ്പന കേന്ദ്രം. സുനാമി ഇറച്ചി വിൽപ്പനക്കാരുമായി ഹോട്ടലുകൾക്കുള്ള ബന്ധം വ്യക്തമായപ്പോൾ കൊച്ചിക്കാർ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്. അഴുകിയ 500 കിലോ ഇറച്ചി പിടിച്ചെടുത്ത കളമശേരിയിലെ വാടക വീട്ടിൽ നടത്തിയ പരിശോധനയിൽ 49 ഹോട്ടലുകളുടെ ബില്ലുകളാണ് നഗരസഭയ്ക്ക് ലഭിച്ചത്. ഇവർക്കൊപ്പം പൊലീസും നടത്തിയ പരിശോധനയിൽ 55 ഹോട്ടലുകളുടെ ബില്ലുകൾ കൂടി പിടിച്ചെടുത്തതായാണ് വിവരം. സുനാമി ഇറച്ചി സൂക്ഷിച്ച മണ്ണാർക്കാട് […]

ഭാര്യയോടൊപ്പം വിരുന്നിനെത്തിയ വീട്ടിലെ കുളിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ചു ; പെൻ മറന്നുവെച്ചെന്ന വ്യാജേന തിരികെയെത്തി ക്യാമറ എടുക്കാൻ ശ്രമം ; സംശയം തോന്നിയ യുവതി പെൻ ക്യാമറ പരിശോധിച്ചപ്പോൾ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ; യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ കേസിൽ ഐടി വിദഗ്ധൻ പിടിയിൽ

സ്വന്തം ലേഖകൻ കൊച്ചി : സന്ദർശനത്തിനു പോയ വീട്ടിലെ കുളിമുറിയിൽ ഒളിക്യാമറ വച്ച് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ ഐ.ടി വിദഗ്ദൻ പിടിയിൽ. കോന്തുരുത്തി സ്വദേശി സനലിനെയാണ് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കുളിമുറിയിൽ പെൻക്യാമറ ഒളിപ്പിച്ച് വെച്ചാണ് ഇയാൾ ദൃശ്യങ്ങൾ പകർത്തിയത്.  ഭാര്യയോടൊപ്പം സൗഹൃദ സന്ദർശനത്തിന് എത്തിയ വീട്ടിലെ കിടപ്പു മുറിയോട് ചേർന്നുള്ള കുളിമുറിയിലാണ് സനൽ രഹസ്യ ക്യാമറ ഒളിപ്പിച്ചു വച്ചത്. വീട്ടുകാരും ഭാര്യയും അറിയാതെയായിരുന്നു ഇത്. കുളിമുറിയിൽ പെൻക്യാമറ ഒളിപ്പിച്ച ശേഷം തിരിച്ച് പോയ സനൽ കുറച്ചു കഴിഞ്ഞ് തിരച്ചെത്തി. […]

വാഹനത്തിന്റെ വാറന്റി നൽകുന്നില്ല ; കൊച്ചിയിലെ ഫോക്സ് വാഗൻ ഷോറൂമിന് മുന്നിൽ സിനിമാ താരത്തിന്റെ പ്രതിഷേധം ; വാറന്ററി നിഷേധിച്ചത് ഇന്ധനത്തിന് പകരം വെള്ളം നിറച്ചുവെന്ന് പറഞ്ഞ് ; വാഹനം 16 മാസമായി ഉപയോഗശൂന്യം

കൊച്ചി : വാഹനം വാങ്ങിയപ്പോൾ നൽകിയ വാഗ്ദാനം പാലിക്കാത്തതിനാൽ കൊച്ചിയിലെ ഫോക്സ് വാഗൻ ഷോറൂമിന് മുന്നിൽ സിനിമാ താരത്തിന്റെ പ്രതിഷേധം. സിനിമ സീരിയൽ താരം കിരൺ അരവിന്ദാക്ഷനാണ് പ്രതിഷേധവുമായി എത്തിയത്. യഥാർത്ഥ കാരണം മറച്ചുവച്ച് ഇന്ധനത്തിന് പകരം വെള്ളം നിറച്ചുവെന്ന് പറഞ്ഞ് വാറന്‍റി നിഷേധിച്ചുവെന്നാണ് കിരണ്‍ ആരോപിക്കുന്നത്. 10 ലക്ഷം രൂപ വായ്പയെടുത്താണ് കിരൺ ഫോക്സ് വാഗൻ പോളോ ഡീസൽ കാർ വാങ്ങിയത്. ഡീസൽ വാഹനം 16 മാസമായി ഉപയോഗശൂന്യമായി കിടക്കുകയാണ്. 2021 ഓഗസ്റ്റിലാണ് ബ്രേക്ക് ഡൌണായി ഇവിടെ കിടക്കാൻ തുടങ്ങിയത്.കൊച്ചി മരടിലെ യാര്‍ഡിലാണ് […]

സ്ക്രാച്ച് ആൻഡ് വിൻ കാർഡ് തപാൽ വഴി ; എറണാകുളം സ്വദേശിക്ക് കിട്ടിയത് പതിനാറരലക്ഷം രൂപയുടെ വില കൂടിയ വാഹനം ; തട്ടിപ്പിന്റെ പുതുരൂപം ഇങ്ങനെ

കൊച്ചി : സ്ക്രാച്ച് ആൻഡ് വിൻ കാർഡ് തട്ടിപ്പ് സംഘങ്ങൾ വീണ്ടും കേരളത്തിൽ സജീവം. തട്ടിപ്പിന്റെ പുതു രൂപം തപാൽ വഴിയാണ്. എറണാകുളം കാലടി സ്വദേശി റോയിക്ക് കഴിഞ്ഞദിവസം തപാലില്‍ ഒരു സമ്മാന കാർഡ് ലഭിച്ചു. കയ്യില്‍ കിട്ടിയ കാര്‍ഡ് ഉരച്ച്‌ നോക്കിയ റോയി ഒന്ന് ഞെട്ടി. റോയിക്ക് അടിച്ചത് 16 ലക്ഷം രൂപയുടെ വില കൂടിയ വാഹനം. ഈ സമ്മാനം കയ്യില്‍ കിട്ടുന്നതിന് എന്തൊക്കെ ചെയ്യണമെന്നും കാര്‍ഡില്‍ പറഞ്ഞിട്ടുണ്ട്. ഭാഗ്യവാനായ കസ്റ്റമറാണെന്നും പ്രത്യേക നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്തിയത് കൊണ്ടാണ് സ്‌ക്രാച്ച്‌ ആന്‍റ് വിന്‍ കാര്‍ഡ് […]

എറണാകുളത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച്‌ അപകടം; രണ്ടുപേർ മരിച്ചു ; അപകടമുണ്ടായത് വരാപ്പുഴ പാലത്തിനു സമീപം

കൊച്ചി : എറണാകുളത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു മരണം. വരാപ്പുഴ പാലത്തിനു സമീപം ബ്ലൂ ബസാർ മാർക്കറ്റിനു മുന്നിൽ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. തേവർകാട് പാറമ്മൽ സ്വദേശി ഡിക്സൺ ഫ്രാൻസിസ് (44), അത്താണി ഘണ്ടാകർണവെളി സ്വദേശിനി ബിന്ദു എന്നിവരാണ് മരിച്ചത്. ഇരുവരെയും ഉടൻ തന്നെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 10 മണിയോടെ മരിച്ചു. തേവർകാട് കോൺഗ്രസ് വാർഡ് പ്രസിഡന്റാണ് ഡിക്സൺ.

ഹൈഡ്രോളിക് സംവിധാനം തകരാറിൽ ; നെടുമ്പാശേരിയിൽ വിമാനം അടിയന്തരമായി ഇറക്കി; ലാൻഡ് ചെയ്യാനുള്ള ശ്രമം രണ്ട് തവണ പരാജയപ്പെട്ടിട്ടും പിന്മാറാതെ പൈലറ്റ്; വിമാനത്തിൽ ഉണ്ടായിരുന്ന 183 യാത്രക്കാരും സുരക്ഷിതർ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ഇറക്കി. ജിദ്ദ കോഴിക്കോട് സ്പേസ്ജെറ്റ് വിമാനമാണ് അടിയന്തരമായി ഇറക്കിയത്. വൈകീട്ട് 7.20നായിരുന്നു ലാൻഡിങ്.ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനെ തുടർന്നാണ് കരിപ്പൂരിൽ ഇറങ്ങാനിരുന്ന വിമാനം അടിയന്തരമായി ലാൻഡ് ചെയ്തത്.183 യാത്രികരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. സാഹസികമായാണ് പൈലറ്റ് വിമാനം നിയന്ത്രിച്ചത്. ലാൻഡ് ചെയ്യാനുള്ള ശ്രമം രണ്ട് തവണ പരാജയപ്പെട്ടിട്ടും പൈലറ്റ് പിൻമാറിയില്ല. മൂന്നാമത്തെ ശ്രമത്തിലാണ് ലാൻഡിങ് വിജയകരമായത്. വിമാനത്താവളത്തിൽ പ്രത്യേക അലേർട്ട് പുറപ്പെടുവിച്ച ശേഷമായിരുന്നു ലാൻഡിങ്. സമീപത്തെ ആശുപത്രികളോടും ഫയർഫോഴ്സിനോടും സജ്ജമായിരിക്കാനും നിർദേശം നൽകിയിരുന്നു. പൈലറ്റിന്റെ […]