‘നോ എന്നാല്‍ നോ തന്നെ’; സമ്മതമില്ലാതെ ഒരു പെണ്‍കുട്ടിയുടേയോ സ്ത്രീയുടേയോ ദേഹത്ത് തൊടാന്‍ പാടില്ല, ഹൈക്കോടതി

‘നോ എന്നാല്‍ നോ തന്നെ’; സമ്മതമില്ലാതെ ഒരു പെണ്‍കുട്ടിയുടേയോ സ്ത്രീയുടേയോ ദേഹത്ത് തൊടാന്‍ പാടില്ല, ഹൈക്കോടതി

സ്വന്തം ലേഖകൻ

കൊച്ചി: സമ്മതമില്ലാതെ ഒരു പെണ്‍കുട്ടിയുടേയോ സ്ത്രീയുടേയോ ദേഹത്ത് തൊടാന്‍ പാടില്ലെന്ന് ഹൈക്കോടതി. പീഡന കേസില്‍ ആഭ്യന്തര പരാതി പരിഹാര സമിതിയുടെയും കോളജ് പ്രിന്‍സിപ്പലിന്റെയും ഉത്തരവു ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കവെ ആയിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.

നല്ല പെരുമാറ്റത്തിന്റെയും മര്യാദയുടെയും പാഠങ്ങള്‍ പ്രൈമറി ക്ലാസ് മുതല്‍ പാഠ്യക്രമത്തിന്റെ ഭാഗമാവണം എന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. വ്യക്തമായ സമ്മതമില്ലാതെ ഒരു പെണ്‍കുട്ടിയെയോ സ്ത്രീയെയോ തൊടരുത് എന്ന് ആണ്‍കുട്ടികളെ സ്‌കൂളുകളിലും വീടുകളിലും വെച്ച് തന്നെ പഠിപ്പിക്കേണ്ടതുണ്ട് എന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നോ എന്നാല്‍ നോ എന്ന് തന്നെയാണ്. അക്കാര്യം ആണ്‍കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട് എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സ്ത്രീകളെ ഉപദ്രവിക്കുന്നവര്‍ ദുര്‍ബലരാണ് എന്നും ഹൈക്കോടതി പറഞ്ഞു.

അടുത്തിടെ നടിയും ദേശീയ പുരസ്‌കാര ജേതാവുമായ അപര്‍ണ് ബാലമുരളിയോട് കോളെജ് വിദ്യാര്‍ത്ഥി അപമര്യാദയായി പെരുമാറിയത് ചര്‍ച്ചയായിരുന്നു. സ്ത്രീകളെ ഉപദ്രവിക്കുന്നവന്‍ അല്ല യഥാര്‍ഥ പുരുഷന്‍. ഇക്കാര്യം കുട്ടികളെ പറഞ്ഞ് പഠിപ്പിക്കേണ്ടതുണ്ട് എന്നും സ്ത്രീകളെ ഉപദ്രവിക്കുന്നത് പുരുഷത്വത്തിന്റെ ലക്ഷണമല്ല എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.