video
play-sharp-fill

ആകര്‍ഷകമായ പുതിയ ഓഫറുകളുമായി കൊച്ചി മെട്രോ; ഗ്രൂപ്പ് ടിക്കറ്റ് ബുക്കിങ്ങിലൂടെ പകുതി പൈസയ്ക്ക് വരെ യാത്ര ചെയ്യാം

സ്വന്തം ലേഖകൻ കൊച്ചി: ആകര്‍ഷകമായ പുതിയ ഓഫറുകളുമായി കൊച്ചി മെട്രോ. വാര്‍ഷികത്തോടനുബന്ധിച്ച് ഗ്രൂപ്പ് ടിക്കറ്റ് ബുക്കിങ്ങില്‍ 50 ശതമാനം വരെ ഇളവാണ് മെട്രോ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഓഫര്‍ പ്രകാരം കൂട്ടമായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ യാത്രക്കാരുടെ എണ്ണമനുസരിച്ച് 25 മുതല്‍ 50 ശതമാനം വരെ ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കും. 50 മുതല്‍ 100 വരെ യാത്രക്കാര്‍ക്കായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ടിക്കറ്റ് നിരക്കില്‍ 25 ശതമാനവും 100ന് മുകളില്‍ ബുക്ക് ചെയ്താല്‍ 50 ശതമാനവും ഇളവ് ലഭിക്കുന്നതാണ് ഓഫര്‍. വിനോദയാത്രാ സംഘങ്ങള്‍ക്ക് ഏറെ […]

20 രൂപയ്ക്ക് ഏത് ദൂരവും എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം…! അന്താരാഷ്ട്ര വനിതാദിനത്തിൽ സ്ത്രീകൾക്ക് ഇളവുകൾ പ്രഖ്യാപിച്ച് കൊച്ചി മെട്രോ; നാല് മെട്രോ സ്റ്റേഷനുകളിൽ സ്ഥാപിച്ച നാപ്കിൻ വെൻഡിംഗ് മെഷീനുകൾ വനിതാ ദിനത്തിൽ ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ കൊച്ചി: അന്താരാഷ്ട്ര വനിതാദിനത്തിൽ സ്ത്രീകൾക്ക് ഇളവുകൾ പ്രഖ്യാപിച്ച് കൊച്ചി മെട്രോ. കൊച്ചി മെട്രോയുടെ ഏത് സ്റ്റേഷനിൽ നിന്നും സ്ത്രീകൾക്ക് ഏത് ദൂരവും എത്ര തവണ വേണമെങ്കിലും വെറും ഇരുപത് രൂപയ്ക്ക് യാത്ര ചെയ്യാം. ഇതിന് പുറമേ കഴിഞ്ഞ ഒരു വർഷത്തിനിടെ ഏറ്റവുമധികം തവണ കൊച്ചി മെട്രോയിൽ യാത്ര ചെയ്ത മൂന്ന് വനിതകളെ കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ അന്നേദിവസം ഉച്ചക്ക് 12 മണിക്ക് കലൂർ മെട്രോ സ്റ്റേഷനിൽ വച്ച് ആദരിക്കും. വനിതാദിനത്തോടനുബന്ധിച്ച് കൊച്ചി മെട്രോയുടെ വിവിധ സ്റ്റേഷനുകളിൽ സ്ത്രീകൾക്കായി പരിപാടികളും മെഡിക്കൽ […]

ശിവരാത്രി ദിനത്തില്‍ സര്‍വീസ് ദീര്‍ഘിപ്പിച്ച്‌ കൊച്ചി മെട്രോ; 18, 19 തീയതികളിലാണ് സര്‍വ്വീസ് ദീര്‍ഘിപ്പിക്കുന്നത്; സമയക്രമം ചുവടെ

സ്വന്തം ലേഖകൻ കൊച്ചി: ശിവരാത്രി ദിനത്തില്‍ സര്‍വീസ് ദീര്‍ഘിപ്പിച്ച്‌ കൊച്ചി മെട്രോ.ഫെബ്രുവരി 18 ന് രാത്രി 11.30 വരെ മെട്രോ സര്‍വീസ് നടത്തും.ശിവരാത്രിയോടനുബന്ധിച്ച്‌ ആലുവ മണപ്പുറത്ത് ബലിതര്‍പ്പണത്തിന് എത്തുന്നവര്‍ക്ക് ഉപകാരപ്രദമാകുന്നതിനായാണ് കൊച്ചി മെട്രോ ഫെബ്രുവരി 18, 19 തീയതികളില്‍ സര്‍വ്വീസ് ദീര്‍ഘിപ്പിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം : ശിവരാത്രിയോടനുബന്ധിച്ച്‌ ആലുവ മണപ്പുറത്ത് ബലിതര്‍പ്പണത്തിന് എത്തുന്നവര്‍ക്ക് ഉപകാരപ്രദമാകുന്നതിനായി കൊച്ചി മെട്രോ ഫെബ്രുവരി 18, 19 തീയതികളില്‍ സര്‍വ്വീസ് ദീര്‍ഘിപ്പിക്കുന്നു. ആലുവയില്‍ നിന്നും എസ്‌എന്‍ ജംഗ്ഷനില്‍ നിന്നും 18 ശനിയാഴ്ച്ച രാത്രി 11.30 വരെ ട്രെയിന്‍ […]

റിപ്പബ്ലിക് ദിനം ഇത്തവണ മെട്രോയിൽ ആഘോഷിക്കാം; യാത്രക്കാര്‍ക്ക് വമ്പൻ ഇളവുകൾ പ്രഖ്യാപിച്ച്‌ കൊച്ചി മെട്രോ

സ്വന്തം ലേഖകൻ കൊച്ചി:ജനുവരി 26 ന് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിൽ യാത്രക്കാര്‍ക്ക് പ്രത്യേക ഓഫറുകളുമായി കൊച്ചി മെട്രോ രംഗത്ത്. റിപ്പബ്ലിക് ദിനത്തിൽ രാവിലെ ആറ് മുതല്‍ എട്ട് മണിവരെയും വൈകിട്ട് 9 മുതല്‍ 11 മണി വരെയുമാണ് ഇളവ്. അന്നേ ദിവസം മെട്രോ യാത്രക്കായുള്ള പരമാവധി ടിക്കറ്റ് നിരക്ക് 30 രൂപ ആയിരിക്കും. അതായത് ജനുവരി 26 ന് 40, 50, 60 രൂപ ടിക്കറ്റുകള്‍ക്ക് യഥാക്രമം 10, 20, 30 രൂപ ഇളവില്‍ ലഭിക്കും. മിനിമം ടിക്കറ്റ് നിരക്ക് പത്ത് […]

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കൊച്ചി മെട്രോ; രണ്ടാംഘട്ട നിർമാണം നീണ്ടുപോയേക്കും,അടിയന്തരമായി വേണ്ടത് 130 കോടി

സാമ്പത്തിക പ്രതിസന്ധിമൂലം കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിർമാണം ഇഴയുന്നു. ഫണ്ടില്ലാത്തതിനാൽ പ്രധാനമന്ത്രി ഔദ്യോഗിക പ്രഖ്യാപനം നടത്തി ഒരുമാസം കഴിഞ്ഞിട്ടും പദ്ധതി നിർമാണത്തിന് വേഗമില്ല. എന്നാൽ സാമ്പത്തിക പ്രതിസന്ധിയില്ലെന്നും ഫണ്ടുകൾ ഉടൻ ലഭ്യമാകുമെന്നുമാണ് കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ പറയുന്നത്. കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയാണ് കൊച്ചി മെട്രോയുടെ രണ്ടാംഘട്ടം. ഈ 11.2 കിലോ മീറ്റർ ദൂരത്തിൽ മാസങ്ങൾക്ക് മുമ്പ് റോഡ് വീതി കൂട്ടലും കാന പുനർനിർമാണവുമെല്ലാം ആരംഭിച്ചതാണ്. പക്ഷേ തുടക്കത്തിലെ ആവേശത്തിന് ശേഷം എല്ലാം നിലച്ചു. പ്രധാനമന്ത്രി പദ്ധതി […]

കൊച്ചി മെട്രോയിൽ ഇന്ന് മുതൽ യാത്രാനിരക്കിൽ 20 ശതമാനം ഇളവ്

സ്വന്തം ലേഖിക കൊച്ചി: യാത്രക്കാർക്ക് വീണ്ടും നിരക്കിളവുമായി കൊച്ചി മെട്രോ. ഇന്ന് മുതൽ ഈ മാസം 30 വരെ ടിക്കറ്റിൽ 20 ശതമാനം ഇളവാണ് ലഭിക്കുക. കൊച്ചി മെട്രോ തൈക്കുടം വരെ സർവീസ് ആരംഭിച്ച ശേഷം യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇതിന്റെ ഭാഗമായി കെ.എം.ആർ.എൽ പ്രഖ്യാപിച്ച 50 ശതമാനം ഇളവ് നൽകിയിരുന്നു. എന്നാൽ, ഈ നിരക്കിന്റെ കാലാവധി കഴിഞ്ഞ ദിവസം അവസാനിക്കെയാണ് പുതിയ നിരക്കിളവുമായി കൊച്ചിമെട്രോ വീണ്ടും എത്തുന്നത്. വ്യാഴാഴ്ച മുതൽ 20 ശതമാനം കിഴിവ് ടിക്കറ്റ് നിരക്കിൽ ലഭിക്കും. ഗ്രൂപ്പായി […]

കൊച്ചി മെട്രോ മഹാരാജാസ് മുതൽ തൈക്കുടം വരെ ഇനി കുതിക്കും ; പുതിയ പാതയുടെ ഉദ്ഘാടനം ഇന്ന്

സ്വന്തം ലേഖിക കൊച്ചി: കൊച്ചി മെട്രോ മൂന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള പാതയുടെ ഉദ്ഘാടനമാണ് ഇന്ന് നടക്കുക. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ കേന്ദ്ര നഗരകാര്യ സഹമന്ത്രി ഹർദീപ് സിങ്ങ് പുരി മുഖ്യാതിഥിയാകും. കൊച്ചി മെട്രോയോട് അനുബന്ധിച്ചുള്ള വാട്ടർ മെട്രോയുടെ ആദ്യ ടെർമിനലിൻറെയും പേട്ട എസ് എൻ ജംഗ്ഷൻറെയും നിർമ്മാണോൽഘാടനവും ഇതോടൊപ്പം നടക്കും. മഹാരാജാസ് ഗ്രൗണ്ട് മുതൽ തൈക്കൂടം വരെയുള്ള 5.5 കിലോമീറ്റർ പാതയാണ് മുഖ്യമന്ത്രി യാത്രക്കാർക്കായി […]