‘കായംകുളത്ത് നിന്ന് റായ്പൂരിലേക്ക് ഫ്ലൈറ്റ് ഇല്ലല്ലോ?’; നിഖില്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ മൂന്നു വര്‍ഷം പഠിച്ചു; വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ നിർണായക വെളിപ്പെടുത്തലുമായി കേരള സർവകലാശാല വിസി
സ്വന്തം ലേഖകൻ തിരുവനന്തപുരം: എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കേരള സര്‍വകലാശാല വിസി മോഹന്‍ കുന്നുമ്മല്‍. നിഖില്‍ തോമസ് 2017 മുതല്‍ 2020 വരെ മൂന്ന് വര്‍ഷവും കായംകുളം എംഎസ്എം കോളജില്‍ പഠിച്ചിരുന്നുവെന്നും പരീക്ഷയെഴുതിയിരുന്നുവെന്നും മോഹന്‍ കുന്നുമ്മല്‍ വ്യക്തമാക്കി. ഇതേ കാലഘട്ടത്തില്‍ തന്നെയാണ് കലിംഗ യൂണിവേഴ്‌സ്റ്റിയില്‍ പഠിച്ചത് എന്ന് സര്‍ട്ടിഫിക്കറ്റില്‍ പറയുന്നത്. മാര്‍ച്ച് 2017ല്‍ ആണ് നിഖില്‍ പ്ലസ് ടു പാസാകുന്നത്. ജൂലൈ 2017ല്‍ അദ്ദേഹം കലിംഗയില്‍ വിദ്യാര്‍ഥിയായി എന്നാണ് അവരുടെ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നത്. കായംകുളത്ത് […]