ആധാർ ഉണ്ടെങ്കിൽ മാത്രം കേരളത്തിൽ സർക്കാർ ജോലി ചെയ്യാം..! പിഎസ്‌സിയിൽ തൊഴിൽതട്ടിപ്പ് തടയാൻ കർശന നടപടികളുമായി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് ; നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം : പി.എസ്.സിയിലെ തൊഴിൽതട്ടിപ്പ് തടയാൻ അരയും തലയും മുറുക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ്. സംസ്ഥാനത്ത് സർക്കാർ ജോലിക്ക് ആധാർ കാർഡ് നിർബന്ധമാക്കി ഉത്തരവ്. നിയമനപരിശോധന സുരക്ഷിതമാക്കാനും തൊഴിൽതട്ടിപ്പ് തടയാനും സർക്കാർജോലിക്ക് ആധാർ നിർബന്ധമാക്കണമെന്ന് പിഎസ് സി കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥഭരണപരിഷ്‌കാര വകുപ്പ് ആധാർ നിർബന്ധമാക്കി ഉത്തരവിറക്കിയിരിക്കുന്നത്. ഇത് പ്രകാരം ജോലിയിൽ പ്രവേശിക്കുന്നവർ ഒരുമാസത്തിനകം അവരുടെ പിഎസ് സി ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രൊഫൈലിൽ ആധാർ ബന്ധിപ്പിക്കണം. ഇത് നിയമനാധികാരികൾ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു. ജോലിയിൽ പ്രവേശിച്ച് ഇതിനകം […]

പി.എസ്.സി പരിശീലന കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ഇനി പിടിവീഴും ..! പരിശീലന കേന്ദ്രങ്ങളിലെ മുഴുവൻ സർക്കാർ ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ ശേഖരിക്കാൻ നീക്കം ; നടപടി പൊതുഭരണ വകുപ്പ് അണ്ടർ സെക്രട്ടറി തയ്യാറാക്കിയ പിഎസ്‌സി പരീക്ഷാ സഹായി പിടിച്ചെടുത്തതിനെ തുടർന്ന്

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിവാദങ്ങളൊഴിയാതെ പി.എസ.്‌സി. പിഎസ്‌സിയുടെ പരീക്ഷാ പരിശീലന കേന്ദ്രങ്ങളിൽ നിന്ന് പൊതുഭരണ വകുപ്പ് അണ്ടർ സെക്രട്ടറി ഒദ്യോഗാർത്ഥികൾക്കായി തയ്യാറാക്കിയ പരീക്ഷാ സഹായി പിടിച്ചെടുത്തു. വിജിലൻസ് അന്വേഷണം നേരിടുന്ന പൊതുവകുപ്പ് അണ്ടർ സെക്രട്ടറിയായ രഞ്ജൻ രാജ് തയ്യാറാക്കിയ പരീക്ഷാ സഹായിയാണ് വിജിലൻസ് അധികൃതർ പിടിച്ചെടുത്തത്. ഇതോടെ സംസ്ഥാനത്ത് പി.എസ്.സി പരിശീലന കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ഇനി പിടിവീഴും. പരിശീലന കേന്ദ്രങ്ങളിലെ മുഴുവൻ സർക്കാർ ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ ശേഖരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് സർക്കാർ അനുവാദമില്ലാതെ പുസ്തകമെഴുതിയതിന് ഇയാൾക്കെതിരെ നടപടിയുണ്ടാകും.നിലവിൽ മുന്നോക്ക […]