ആധാർ ഉണ്ടെങ്കിൽ മാത്രം കേരളത്തിൽ സർക്കാർ ജോലി ചെയ്യാം..! പിഎസ്‌സിയിൽ തൊഴിൽതട്ടിപ്പ് തടയാൻ കർശന നടപടികളുമായി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് ; നിർദ്ദേശങ്ങൾ ഇങ്ങനെ

ആധാർ ഉണ്ടെങ്കിൽ മാത്രം കേരളത്തിൽ സർക്കാർ ജോലി ചെയ്യാം..! പിഎസ്‌സിയിൽ തൊഴിൽതട്ടിപ്പ് തടയാൻ കർശന നടപടികളുമായി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് ; നിർദ്ദേശങ്ങൾ ഇങ്ങനെ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : പി.എസ്.സിയിലെ തൊഴിൽതട്ടിപ്പ് തടയാൻ അരയും തലയും മുറുക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ്. സംസ്ഥാനത്ത് സർക്കാർ ജോലിക്ക് ആധാർ കാർഡ് നിർബന്ധമാക്കി ഉത്തരവ്.

നിയമനപരിശോധന സുരക്ഷിതമാക്കാനും തൊഴിൽതട്ടിപ്പ് തടയാനും സർക്കാർജോലിക്ക് ആധാർ നിർബന്ധമാക്കണമെന്ന് പിഎസ് സി കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥഭരണപരിഷ്‌കാര വകുപ്പ് ആധാർ നിർബന്ധമാക്കി ഉത്തരവിറക്കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് പ്രകാരം ജോലിയിൽ പ്രവേശിക്കുന്നവർ ഒരുമാസത്തിനകം അവരുടെ പിഎസ് സി ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രൊഫൈലിൽ ആധാർ ബന്ധിപ്പിക്കണം. ഇത് നിയമനാധികാരികൾ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു.

ജോലിയിൽ പ്രവേശിച്ച് ഇതിനകം നിയമനപരിശോധന (സർവീസ് വെരിഫിക്കേഷൻ) പൂർത്തിയാക്കാത്തവരും പിഎസ് സിയിലെ അവരുടെ പ്രൊഫൈലിൽ ആധാർ ബന്ധിപ്പിക്കണമെന്നും ഉത്തരവിലുണ്ട്.

ആറ് മാസം മുൻപ് തന്നെ പിഎസ് സി ആധാർ ബന്ധപ്പെടുത്തി പരിശോധനകൾ ആരംഭിച്ചിരുന്നു. ആൾമാറാട്ടത്തിലൂടെ ഉണ്ടാകുന്ന തൊഴിൽ തട്ടിപ്പുകൾ തടയാനായി ഒറ്റത്തവണ പരിശോധന, നിയമനപരിശോധന, ഓൺലൈൻ പരീക്ഷകൾ, അഭിമുഖം എന്നിവയാണ് ആധാറുമായി ബന്ധപ്പെടുത്തി ബയോമെട്രിക് തിരിച്ചറിയൽ നടപ്പിലാക്കിയത്.

ജോലി ലഭിച്ചുവെന്നും സർവീസിൽ ജോയിൻ ചെയ്യണമെന്നുമുളള നിയമന ഉത്തരവ് നേരിട്ട് കൈമാറുമ്പോഴാണ് ആധാറുമായി ബന്ധിപ്പിച്ച് വിരലടയാളം ഉൾപ്പെടെ തിരിച്ചറിയൽ പിഎസ് സി നടത്തിയിരുന്നത്. എന്നാൽ കൊറോണ വൈറസ് വ്യാപനത്തിന്റെ ഇത് തത്കാലത്തേക്ക് നിർത്തി വയ്ക്കുകായിരുന്നു.

സർക്കാർ ജോലിയിൽ സ്ഥിരപ്പെടാൻ പിഎസ്സിയുടെ നിയമനപരിശോധന 2010 മുതലാണ് ഏർപ്പെടുത്തിയത്. സേവനപുസ്തകത്തിലെ ഫോട്ടോ, പേര്, വിലാസം, വിരലടയാളം, തിരിച്ചറിയൽ അടയാളങ്ങൾ എന്നിവ നിയമനാധികാരി സാക്ഷ്യപ്പെടുത്തി പി.എസ്.സിക്ക് കൈമാറും.

ഇവ ജീവനക്കാരന്റെ ബയോമെട്രിക് വിവരങ്ങളുമായി ഒത്തുനോക്കിയാണ് നിയമനപരിശോധന നടക്കുന്നത്. അതിനുശേഷമേ ജീവനക്കാരനെ ജോലിയിൽ സ്ഥിരപ്പെടുത്തൂ.

ഒരു വർഷം മുൻപ് ആധാറിനെ തിരിച്ചറിയൽരേഖയാക്കി പിഎസ് സി അംഗീകരിച്ചിരുന്നു. പ്രൊഫൈലിൽ ആധാർ നമ്പർ ബന്ധപ്പെടുത്തുന്ന രീതിയും ആരംഭിച്ചു.