പി.എസ്.സി പരിശീലന കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ഇനി പിടിവീഴും ..! പരിശീലന കേന്ദ്രങ്ങളിലെ മുഴുവൻ സർക്കാർ ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ ശേഖരിക്കാൻ നീക്കം ; നടപടി പൊതുഭരണ വകുപ്പ് അണ്ടർ സെക്രട്ടറി തയ്യാറാക്കിയ പിഎസ്‌സി പരീക്ഷാ സഹായി പിടിച്ചെടുത്തതിനെ തുടർന്ന്

പി.എസ്.സി പരിശീലന കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ഇനി പിടിവീഴും ..! പരിശീലന കേന്ദ്രങ്ങളിലെ മുഴുവൻ സർക്കാർ ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ ശേഖരിക്കാൻ നീക്കം ; നടപടി പൊതുഭരണ വകുപ്പ് അണ്ടർ സെക്രട്ടറി തയ്യാറാക്കിയ പിഎസ്‌സി പരീക്ഷാ സഹായി പിടിച്ചെടുത്തതിനെ തുടർന്ന്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിവാദങ്ങളൊഴിയാതെ പി.എസ.്‌സി. പിഎസ്‌സിയുടെ പരീക്ഷാ പരിശീലന കേന്ദ്രങ്ങളിൽ നിന്ന് പൊതുഭരണ വകുപ്പ് അണ്ടർ സെക്രട്ടറി ഒദ്യോഗാർത്ഥികൾക്കായി തയ്യാറാക്കിയ പരീക്ഷാ സഹായി പിടിച്ചെടുത്തു. വിജിലൻസ് അന്വേഷണം നേരിടുന്ന പൊതുവകുപ്പ് അണ്ടർ സെക്രട്ടറിയായ രഞ്ജൻ രാജ് തയ്യാറാക്കിയ പരീക്ഷാ സഹായിയാണ് വിജിലൻസ് അധികൃതർ
പിടിച്ചെടുത്തത്. ഇതോടെ സംസ്ഥാനത്ത് പി.എസ്.സി പരിശീലന കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ഇനി പിടിവീഴും. പരിശീലന കേന്ദ്രങ്ങളിലെ മുഴുവൻ സർക്കാർ ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ ശേഖരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.

സംഭവുമായി ബന്ധപ്പെട്ട് സർക്കാർ അനുവാദമില്ലാതെ പുസ്തകമെഴുതിയതിന് ഇയാൾക്കെതിരെ നടപടിയുണ്ടാകും.നിലവിൽ മുന്നോക്ക വികസന കോർപ്പറേഷനിൽ ഡെപ്യൂട്ടേഷനിലാണ് രഞ്ജൻ രാജ്. സംഭവിത്തിൽ പരിശീലന കേന്ദ്രം നടത്തിപ്പുകാരനായ ഷിബു കെ നായരടേയും രഞ്ജൻ രാജിന്റേയും മൊഴിയെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജിലൻസിന്റെ പ്രത്യേക യൂണിറ്റ് ഡിവൈഎസ്പി ജെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്. അക്ഷയ, വീറ്റോ എന്നീ സ്ഥാപനങ്ങളുമായി ബന്ധമുണ്ടെന്ന് ഇവർ സമ്മതിച്ചതായാണ് സൂചന. ഷിബു കെ നായർ 2013മുതൽ അവധിയിലാണ്. കേസുമായി ബന്ധപ്പെട്ട് ഷിബുവിന്റെയും രഞ്ജന്റെയും സ്വത്ത് വിവരങ്ങളും വിജിലൻസ് പരിശോധിക്കുന്നുണ്ട്. കൂടാതെ സംസ്ഥാനത്തെ പരിശീലന കേന്ദ്രങ്ങളിൽ പരിശീലകരായി എത്തുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ മുഴുവൻ വിവരങ്ങളും വിജിലൻസ് ശേഖരിക്കുമെന്നും അറിയിച്ചു.