play-sharp-fill

അത് ജമന്തിച്ചെടിയാണമ്മേ.., വീട്ടുകാരറിയാതെ പൂച്ചെടികള്‍ക്കൊപ്പം കഞ്ചാവുകൃഷി നടത്തിയ യുവാവ് പിടിയില്‍ ; സംഭവം ആലപ്പുഴയില്‍

സ്വന്തം ലേഖകന്‍ ആലപ്പുഴ: ജമന്തിച്ചെടിയാണെന്ന് പറഞ്ഞ് വീട്ടുകാരെ കബളിപ്പിച്ച് പൂച്ചട്ടിയിലെ  ചെടികൾക്കൊപ്പം കഞ്ചാവ് കൃഷി നടത്തിയ യുവാവ് പൊലീസ് പിടിയില്‍. ആലപ്പുഴയിലാണ് സംഭവം നടന്നത്. വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ അരൂര്‍ ഉടുമ്പുചിറ വീട്ടില്‍ വിനീഷിനെയാണ് അറസ്റ്റ് ചെയ്തത്. ജമന്തി ചെടിയാണെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് യുവാവ് വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളര്‍ത്തിയത്. വീട്ടിലെ പൂച്ചെടികള്‍ക്കിടയിലാണ് കഞ്ചാവ് ചെടി നട്ടത്. പൂച്ചെടികള്‍ക്കൊപ്പം വ്യത്യസ്തമായ ഒരു ചെടി കണ്ടപ്പോള്‍ എന്ത് ചെടിയാണെന്ന് പ്രായമായ അമ്മ ചോദിച്ചപ്പോള്‍ ജമന്തിയാണെന്ന് അമ്മയെ പറഞ്ഞ് പറ്റിക്കുകയായിരുന്നു യുവാവ്. പൊലീസിന് ലഭിച്ച് രഹസ്യവിവരത്തെ […]

കൊടുങ്ങല്ലൂര്‍ ഭരണിക്കാവില്‍ മൃഗബലി ; കോഴി വെട്ടല്‍ നടത്തി രക്ഷപ്പെട്ട നാലംഗ സംഘത്തിലെ രണ്ട് പേര്‍ കൂടി പൊലീസ് പിടിയില്‍ : അറസ്റ്റിലായവരില്‍ കോട്ടയം പാലാ സ്വദേശിയും

സ്വന്തം ലേഖകന്‍ കൊടുങ്ങല്ലൂര്‍ : ശ്രീകുറുംബക്കാവില്‍ ഭരണി മഹോത്സവത്തിന്റെ ഭാഗമായ കോഴികല്ല് മൂടല്‍ ദിവസം കോഴിയെ വെട്ടല്‍ നടത്തി രക്തമൊഴുക്കി രക്ഷപ്പെട്ട നാലംഗ സംഘത്തിലെ രണ്ടുപേര്‍ കൂടി പൊലീസ് പിടിയില്‍. പിടിയിലായവരില്‍ കോട്ടയം പാലാ പുലിയന്നൂര്‍ സ്വദേശിയും. ശ്രീകുറുംബക്കാവില്‍ ഭരണി മഹോത്സവത്തിന്റെ ഭാഗമായ കുലാചാരമായ ജന്തുബലി പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ച വിശ്വവാമാചാര ധര്‍മ്മ രക്ഷാസംഘം സംസ്ഥാന ഭാരവാഹിയായ പേരമംഗലം താഴെക്കാട്ടില്‍ റിജുരാജ (33), കോട്ടയം പുലിയന്നൂര്‍ പാല പനച്ചിക്കാട്ട് ജയഷൃഷ്ണന്‍ (48) എന്നിരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ മറ്റു പ്രതികളായ കൊടുങ്ങല്ലൂര്‍ വി.പി. തുരുത്ത് […]

ലോക് ഡൗണില്‍ വീട്ടില്‍ വാറ്റുചാരായം നിര്‍മ്മിച്ച് സൃഹൃത്തുമായി മദ്യപിച്ച ശേഷം മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍ ; സംഭവം ബാലുശേരിയില്‍

സ്വന്തം ലേഖകന്‍ കോഴിക്കോട് : ലോക് ഡൗണ്‍ കാലത്ത് വീടിനുള്ളില്‍ വച്ച് സുഹൃത്തുമായി ചേര്‍ന്ന് ചാരായം വാറ്റി മദ്യപിച്ച ശേഷം മകളെ പീഡിപ്പിച്ച പിതാവ് റിമാന്‍ഡില്‍. മദ്യപിച്ച് മകളെ ഉപദ്രവിക്കാന്‍ ശ്രമിച്ച ബാലുശേരി  വയലട സ്വദേശിയായ പിതാവിനെ ബാലുശേരി സി.ഐ. ജീവന്‍ ജോര്‍ജാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം നടന്നത്. വീട്ടില്‍ വാറ്റുചാരായം നിര്‍മ്മിച്ച് സുഹൃത്തുമായി മദ്യപിച്ച ശേഷം രാത്രി ഇയാള്‍ മകളെ ശല്യപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതെ തുടര്‍ന്ന് പെണ്‍കുട്ടിയും സഹോദരിയും കൂടി അടുത്ത വീട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞ് രാവിലെ സ്ഥലത്തെത്തിയ […]

ലോക് ഡൗൺ കാലത്ത് അതിർത്തി കടക്കാൻ കുതന്ത്രങ്ങളും…! മിഥുനം മോഡലിൽ യുവതിയെ ലോറി ഡ്രൈവറുടെ കാബിനുള്ളിൽ പായയിൽ പൊതിഞ്ഞ് കടത്താൻ ശ്രമിച്ചവരെ പൊലീസ് കുടുക്കിയതിനെ

സ്വന്തം ലേഖകൻ കിളിമാനൂർ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ അതിർത്തി കടക്കാൻ പലവിധ കുതന്ത്രങ്ങളും സ്വീകരിച്ച് വരികെയാണ്. സംസ്ഥാന പാതയിൽ ജില്ലാ അതിർത്തിയായ തട്ടത്തുമല വാഴോട്ട് താൽക്കാലിക ചെക്പോസ്റ്റിൽ നടന്ന വാഹന പരിശോധനയ്ക്കിടയിൽ യുവതിയെ പായയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചവർ അറസ്റ്റിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ് 1.30ന് നടന്ന വാഹനപരിശോധനയിൽ ദമ്പതികളും ഡ്രൈവറുമടക്കം 3 പേരെ അറസ്റ്റ് ചെയ്ത് നാലാഞ്ചിറയിലെ ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മാറ്റി. തമിഴ്നാട് വില്ലിപുറം ജില്ല മാരിയപ്പൻകോവിൽ സ്ട്രീറ്റ് സ്വദേശികളായ മുത്തുകൃഷ്ണൻ(30), ഈശ്വരി(26), ഡ്രൈവർ […]

നിസ്‌കാരത്തിനിടെ പൊലീസിനെ കണ്ട് ഇറങ്ങിയോടി വിശ്വാസികൾ ; പരപ്പനങ്ങാടിയിൽ ലോക് ഡൗൺ നിർദ്ദേശം ലംഘിച്ച് തറാവീഹ് നമസ്‌കാരം നടത്തിയ ഏഴ് പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ മലപ്പുറം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നിലനിൽക്കുന്ന ലോക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച് തറാവീഹ് നമസ്‌കാരം നടത്തിയലർ പൊലീസ് പിടിയിൽ. ലോക് ഡൗൺ നിർദ്ദേശം ലംഘിച്ച് ഏഴുപേരെയാണ് പരപ്പനങ്ങാടി പൊലീസ് പിടികൂടിയത്. ആരാധനാലയങ്ങളിൽ ലോക് ഡൗണിൽ കൂട്ട പ്രാർത്ഥന പാടില്ലെന്ന നിർദ്ദേശം ലംഘിച്ചതിനാണ് അറസ്റ്റ്. പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ ഹെൽത്ത് സെന്ററിനു സമീപമുള്ള നമസ്‌കാര പള്ളിയിൽ രാത്രി നമസ്‌കാരം നടത്തുകയായിരുന്ന ചെട്ടിപ്പടി സ്വദേശികളായ അബ്ദുള്ള കോയ, കാസിം, മുഹമ്മദ് ഇബ്രാഹിം, നാസർ, റസാഖ്, സെയ്ദലവി, മുഹമ്മദ് അഷറഫ് എന്നിവരെയാണ് പൊലീസ് […]

യൂട്യൂബ് നോക്കി വീട്ടിൽ ചാരായം വാറ്റി ; അമ്മയും മകനും പൊലീസ് പിടിയിൽ : സംഭവം പത്തനംതിട്ടയിൽ

സ്വന്തം ലേഖകൻ പത്തനംതിട്ട: ലോക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ മദ്യം കിട്ടാതായതോടെ സംസ്ഥാനത്ത് പലയിടത്തുമായി വ്യാപകമായി ചാരായം വാറ്റും വ്യാജമദ്യ നിർമ്മാണവും നടക്കുന്നുണ്ട്. പത്തനംതിട്ടയിൽ അനധികൃതമായി ചാരായം വാറ്റിയ അമ്മയും മകനും അറസ്റ്റിൽ. പത്തനംതിട്ട കുമ്പഴ വലഞ്ചുഴിയിലാണ് വ്യാജ വാറ്റ് പിടിച്ചത്. ഇവരുടെ പക്കൽ നിന്ന് ഒന്നര ലിറ്റർ ചാരായം കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. വീട്ടിൽ വച്ച് ചാരായം വാറ്റിയ കുമ്പഴ വലഞ്ചുഴിയിൽ ചാങ്ങപ്ലാക്കൽ വീട്ടിൽ ജിജി തോമസ്, അമ്മ തങ്കമ്മ എന്നിവരാണ് പൊലീസ് പിടിയിലായത്. യൂട്യൂബിൽ നോക്കിയാണ് ഇവർ ചാരായ നിർമാണം മനസ്സിലാക്കിയതെന്ന് പൊലീസ് […]

നെടുമ്പാശ്ശേരിയിൽ മസ്ജിദിന്റെ ജനൽചില്ല് കല്ലെറിഞ്ഞു തകർത്ത സംഭവം : പ്രതി പരാതി നൽകിയ പള്ളിക്കമ്മിറ്റി സെക്രട്ടറിയുടെ മകൻ ; യുവാവ് പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കൊച്ചി : നെടുമ്പാശ്ശേരി മേയ്ക്കാട് ജുമാമസ്ജിദിന്റെ ജനൽച്ചില്ല് കല്ലെറിഞ്ഞു തകർത്ത പ്രതി പൊലീസ് പിടിയിൽ. മേയ്ക്കാട് ചെരിയംപറമ്പിൽ നാസിഫ് (23) ആണ് പിടിയിലായത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകി ഇതേ പള്ളി കമ്മിറ്റി സെക്രട്ടറി ബാവകുഞ്ഞിന്റെ മകനാണ് നാസിഫ്. ഇക്കഴിഞ്ഞ രണ്ടിനാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്.നാളുകളായുള്ള നാസിഫിന്റെ കൂട്ടുകെട്ടുകളും പ്രവൃത്തികളും സംബന്ധിച്ചുള്ള വീട്ടുകാരുടെ പരാതികളും വീട്ടുകാരുടെ സമുദായപ്രവർത്തനങ്ങളോടുള്ള എതിർപ്പുമാണ് നാസിഫ് പള്ളിയുടെ ജനൽചില്ല് തകർത്തെറിഞ്ഞതിന് കാരണം. എന്നാൽ ഈ സംഭവത്തെ നിസാമുദ്ദീൻ സംഭവവുമായി ചിലർ ബന്ധപ്പെടുത്തി ചിലർ നാട്ടിൽ പ്രശ്‌നമുണ്ടാക്കാൻ ശ്രമിച്ചിരുന്നു. […]

പത്താംക്ലാസ് വിദ്യാർത്ഥിനിയെ ചാറ്റിങ്ങിലൂടെ കുടുക്കി അർധരാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കിയ യുവാവ് പിടിയിൽ : സംഭവം മലപ്പുറത്ത്

സ്വന്തം ലേഖകൻ മലപ്പുറം : കൊളത്തൂരിൽ പതിനഞ്ചുകാരിയെ പെൺകുട്ടിയെ ചാറ്റിങ്ങിലൂടെ കുടുക്കി അർധ രാത്രി വീട്ടിൽ നിന്ന് വിളിച്ചിറക്കിയ യുവാവ് പെലീസ് പിടിയിൽ. പടപ്പറമ്പ് പരവക്കൽ ചക്കുംകുന്നൻ മുസ്തഫ (21)യെയാണ് കൊളത്തൂർ സിഐ പിഎം ഷമീർ അറസ്റ്റ് ചെയ്തത്. പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി അമ്മയുടെ ഫോണിൽ നിന്നും ഇൻസ്റ്റഗ്രാമിലൂടെയാണ് യുവാവുമായി ചാറ്റിങ്ങ് നടത്തി വന്നിരുന്നത്. ആഴ്ചകളായി ചാറ്റിങ്ങിലൂടെ പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചതിനു ശേഷമാണ് വീട്ടിൽ നിന്നും രാത്രിയിൽ പുറത്തു വരാൻ പെൺകുട്ടിയോട് യുവാവ് ആവശ്യപ്പെട്ടത്. വീട്ടിൽ ഉണ്ടായിരുന്ന ബന്ധുവായ സമപ്രായക്കാരിയോടൊപ്പമാണ് പെൺകുട്ടി യുവാവിനെ […]

തലസ്ഥാനത്ത് വീട്ടിൽ ഉറങ്ങിക്കിടന്ന യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം : യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരം ; പ്രതി പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വീട്ടിൽ ഉറങ്ങിക്കിടന്ന യുവതിയുടെ നേരെ ആസിഡ് ആക്രമണം. കഴക്കൂട്ടത്തിനടുത്ത് മംഗലപുരം കാരമൂട്ടിന് സമീപത്താണ് സംഭവം. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന യുവതിയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. ടെക്‌നോപാർക്കിലെ ജീവനക്കാരിയായ മുപ്പത്തൊമ്പതുകാരി ശശികലയ്ക്കാണ് ആസിഡ് ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് പുലർച്ചെ മൂന്ന് മണിക്ക് ജനൽ ഗ്ലാസ് പൊട്ടിച്ചാണ് മുഖത്ത് ആസിഡൊഴിച്ചത്. ആസിഡ് ആക്രമണത്തിൽ 29 ശതമാനം പൊള്ളലേറ്റ യുവതിയുടെ നില ഗുരുതരമാണ്. ഇതേ തുടർന്ന് ശശികലയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്നു ശശികല. സംഭവവുമായി ബന്ധപ്പെട്ട് കൊയ്ത്തൂർകോണം സ്വദേശി വിനേഷിനെ പൊലീസ് […]

സ്കൂൾ ടോയ്ലറ്റിൽ വച്ച് നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു : ബിജെപി നേതാവായ അധ്യാപകൻ പിടിയിൽ

സ്വന്തം ലേഖകൻ കണ്ണൂർ: ടോയ്‌ലെറ്റിൽ വച്ച് നാലാംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ അധ്യാപകനും ബി.ജെ.പി നേതാവുമായ പത്മരാജനെ അറസ്റ്റുചെയ്തു. പൊയിലൂരിലെ ബന്ധുവീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് വൈകുന്നതിനെതിരെ സംസ്ഥാന വ്യാപകമായി വൻ പ്രതിഷേധം ഉയർന്നിരുന്നു.ഇതിന് പിന്നാലെയാണ് ഇയാളെ പിടികൂടിയത്. വിദ്യാർത്ഥിനിയെ സ്‌കൂളിലെ ടോയ്ടലറ്റിൽ വച്ച് ഇയാൾ പീഡിപ്പിക്കുകയായിരുന്നു.സംഭവം പുറത്തറിഞ്ഞതോടെ പത്മരാജനെതിരെ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. കുട്ടി പീഡനത്തിന് ഇരയായതായി വൈദ്യ പരിശോധനയിൽ തെളിയുകയും ചെയ്തിരുന്നു. പരാതി നൽകി ഒരു മാസം പിന്നിടുമ്പോഴാണ് […]