പത്താംക്ലാസ് വിദ്യാർത്ഥിനിയെ ചാറ്റിങ്ങിലൂടെ കുടുക്കി അർധരാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കിയ യുവാവ് പിടിയിൽ : സംഭവം മലപ്പുറത്ത്

പത്താംക്ലാസ് വിദ്യാർത്ഥിനിയെ ചാറ്റിങ്ങിലൂടെ കുടുക്കി അർധരാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കിയ യുവാവ് പിടിയിൽ : സംഭവം മലപ്പുറത്ത്

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം : കൊളത്തൂരിൽ പതിനഞ്ചുകാരിയെ പെൺകുട്ടിയെ ചാറ്റിങ്ങിലൂടെ കുടുക്കി അർധ രാത്രി വീട്ടിൽ നിന്ന് വിളിച്ചിറക്കിയ യുവാവ് പെലീസ് പിടിയിൽ. പടപ്പറമ്പ് പരവക്കൽ ചക്കുംകുന്നൻ മുസ്തഫ (21)യെയാണ് കൊളത്തൂർ സിഐ പിഎം ഷമീർ അറസ്റ്റ് ചെയ്തത്.

പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി അമ്മയുടെ ഫോണിൽ നിന്നും ഇൻസ്റ്റഗ്രാമിലൂടെയാണ് യുവാവുമായി ചാറ്റിങ്ങ് നടത്തി വന്നിരുന്നത്. ആഴ്ചകളായി ചാറ്റിങ്ങിലൂടെ പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചതിനു ശേഷമാണ് വീട്ടിൽ നിന്നും രാത്രിയിൽ പുറത്തു വരാൻ പെൺകുട്ടിയോട് യുവാവ് ആവശ്യപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടിൽ ഉണ്ടായിരുന്ന ബന്ധുവായ സമപ്രായക്കാരിയോടൊപ്പമാണ് പെൺകുട്ടി യുവാവിനെ കാണാൻ രാത്രിയിൽ വീട്ടിൽ നിന്നും ഇറങ്ങിയത്.

രാത്രി ടോയ്‌ലെറ്റിൽ പോവുന്നതിനായി എഴുന്നേറ്റ പെൺകുട്ടിയുടെ അച്ഛൻ മറ്റൊരു മുറിയിൽ കിടന്നിരുന്ന കുട്ടികളെ കാണാഞ്ഞതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഒരു കിലോമീറ്ററപ്പുറത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നും പെൺക്കുട്ടികളെ കണ്ടെത്തിയത്.

പെൺക്കുട്ടികളെ വീട്ടുകാർ തിരയുന്നുണ്ടെന്ന് മനസിലാക്കിയ മുസ്തഫ ഉടനെ മുങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പതിനഞ്ചുകാരിയുടെ പിതാവിന്റെ പരാതിയിലാണ് മുസ്തഫയ്‌ക്കെതിരേ കേസെടുത്തത്. പോക്‌സോ നിയമപ്രകാരമാണ് യുവാവിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഇയാളെ മഞ്ചേരി പോക്‌സോ കോടതിയിൽ ഹാജരാക്കി