play-sharp-fill

വീട്ടുകാർ അറിയാതെ ബുള്ളറ്റിൽ രാത്രികാല യാത്ര; 3 പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ നടപടി; പിടിയിലായത് മോട്ടോർ വാഹന വകുപ്പിന്റെ രാത്രികാല പരിശോധനയിൽ

കൊച്ചി : വീട്ടുകാർ അറിയാതെ ബുള്ളറ്റിൽ രാത്രികാല യാത്ര. അപകടകരമായ രീതിയിൽ ഇരുചക്രവാഹനമോടിച്ച പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. ശനിയാഴ്ച രാത്രി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവള പരിസരങ്ങളില്‍ നടത്തിയ വാഹന പരിശോധനയിലാണ് വിദ്യാർത്ഥികൾ പിടിയിലാകുന്നത്. റോയൽ എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ മൂന്നുപേര്‍ യാത്ര ചെയ്യുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് ഇവർ വിദ്യാർത്ഥികൾ ആണെന്ന് മനസ്സിലായത്. 18 വയസില്‍ താഴെ പ്രായമുള്ള തൃശൂര്‍ മാള സ്വദേശികളായ മൂന്നുപേരും പ്ലസ്ടുവിന് ഒരേ ക്ലാസില്‍ പഠിക്കുന്നവരുമാണ്. രാത്രി വീടുകളില്‍ ഉറങ്ങാന്‍ കിടന്ന ശേഷം ഇവര്‍ വീട്ടുകാര്‍ അറിയാതെ […]

രാത്രികാല അപകടങ്ങൾ വർദ്ധിക്കുന്നു..! രാത്രിയിൽ ഡിം ലൈറ്റ് അടിക്കാത്തവരെ ഇനി ലക്‌സ് മീറ്റർ കുടുക്കും

സ്വന്തം ലേഖകൻ കൊച്ചി: രാത്രിയിൽ അപകടങ്ങൾ വർദ്ധിക്കുന്നതോടെ പുതിയ നടപടിയുമായി മോട്ടോർ വാഹന വകുപ്പ് അധികൃതർ. രാത്രിയിൽ വണ്ടിയുടെ ഡിം ലൈറ്റ് അടിക്കാത്തവർക്കെതിരെ നടപടിയെടുക്കാനാണ് മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ നീക്കം. ഡിം ലൈറ്റ് അടിക്കാത്തവരെയും തീവ്രവെളിച്ചം ഉപയോഗിക്കുന്നവരെയും പിടികൂടാനുള്ള നടപടികൾ സ്വീകരിക്കുകയാണ് വാഹനവകുപ്പ്.ലക്‌സ് മീറ്റർ എന്ന ഉപകരണം ഉപയോഗിച്ചാണ് ഡിം അടിക്കാത്തവരെയും തീവ്ര വെളിച്ചം ഉപയോഗിക്കുന്നവരെയും വാഹനവകുപ്പ് പിടികൂടുക. ആഡംബര വാഹനങ്ങളിലെ ബീം റെസ്ട്രിക്ടർ അഴിച്ചുമാറ്റുന്നതും ശ്രദ്ധയിൽ പെട്ടിതിനെ തുടർന്നാണ് പരിശോധനകൾ കർശനമാക്കുന്നത്. മോട്ടോർ വാഹന വകുപ്പിന്റെ ഇന്റർസെപ്റ്റർ വാഹന സ്‌ക്വാഡിനാണ് മെഷീൻ […]

വഴിയില്‍ തടഞ്ഞ് നിര്‍ത്തി വാഹനങ്ങളുടെ രേഖകള്‍ പരിശോധിക്കാന്‍ അധികാരമുള്ളത് യൂണിഫോമിലുള്ള സബ് ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥര്‍ക്ക് മാത്രം; ദിവസക്കൂലിക്ക് സേനയെ സഹായിക്കാന്‍ നിയമിക്കപ്പെട്ട ഹോംഗാര്‍ഡുകൾ റോഡിൽ ഗുണ്ടായിസം കാണിക്കുന്നു; രേഖകളുമായി വാഹനത്തിൽ ഇരുന്നാൽ മതിയെന്ന ഡി ജി പി യുടെ നിർദ്ദേശത്തിന് പുല്ലുവില

സ്വന്തം ലേഖകന്‍ ശാസ്താംകോട്ട; ദിവസക്കൂലിക്ക് പോലീസ് സേനയെ സഹായിക്കാന്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിച്ചിരിക്കുന്ന ഹോംഗാര്‍ഡുകള്‍ വാഹന പരിശോധനയുടെ പേരിൽ ഗുണ്ടായിസം കാണിക്കുന്നതായി  പരാതി. കേന്ദ്ര മോട്ടോര്‍വാഹന നിയമഭേദഗതി പ്രകാരമുള്ള സമഗ്ര വാഹനപരിശോധന നടത്തുന്നതിന് ഇല്ലാത്ത അധികാരം ഉപയോഗിക്കുകയാണ് ഹോംഗാര്‍ഡുകള്‍. ഇവര്‍ക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സര്‍വ്വ സ്വാതന്ത്ര്യം നല്‍കിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ സ്റ്റേഷനിലും വാഹനത്തിലും ഇരുന്ന് ഹോം ഗാര്‍ഡുകളെ കൊണ്ട് വാഹനം തടഞ്ഞ് പരിശോധന നടത്തുന്നതാണ് ഇപ്പോള്‍ വ്യാപകമായുള്ള രീതി. മോട്ടോര്‍ വാഹന ചട്ടം അനുസരിച്ച് സബ് ഇന്‍സ്‌പെക്ടറുടെ റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥന് […]

വധുവരന്മാർ സഞ്ചരിച്ച കാറിൽ നമ്പർപ്ലേറ്റിന് പകരം ജസ്റ്റ് മാരീഡ് ബോർഡ് ; ഉടമയെ തേടി മോട്ടോർ വാഹന വകുപ്പ് അധികൃതർ

സ്വന്തം ലേഖകൻ പാലക്കാട് : വിവാഹ ദിനത്തിൽ വധുവരൻമാർ സഞ്ചരിച്ച കാറിൽ നമ്പർപ്ലേറ്റിൽ വാഹന നമ്പറിന് പകരം വെച്ചത് ‘ജസ്റ്റ് മാരീഡ്’ ബോർഡ്. കാറിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ തന്നെ പരാതിയെത്തിയതോടെ മോട്ടോർവാഹനവകുപ്പിന്റെ നടപടി. വിവാഹസംഘം സഞ്ചരിച്ചതെന്നു പറയുന്ന കാറിന്റെ ഗ്ലാസ്സിൽ ഒരു ഫോൺ നമ്പറുമുണ്ട്. ഈ ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. എന്നാൽ, ഉടമയെ കണ്ടെത്താൻ സാധിക്കാതെ വരികെയായിരുന്നു. ഇത്തരത്തിൽ മാസങ്ങൾക്ക് മുൻപ് നികുതിയടയ്ക്കാതെ ഒരു വാഹനം ഓടിയിരുന്നു. എന്നാൽ അന്ന് അത് മോട്ടോർവാഹനവകുപ്പ് അധികൃതർ […]