അതിഥി തൊഴിലാളിക്ക് ലോട്ടറി അടിച്ചത് ഒരു ലക്ഷം രൂപ ; ഓഫീസുകൾ കയറിയിറങ്ങിയിട്ടും പണം കിട്ടിയില്ല; സമ്മാനത്തുക ലഭിക്കാതെ വലഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി

സ്വന്തം ലേഖകൻ മൂവാറ്റുപുഴ: ഒരുലക്ഷം രൂപ ലോട്ടറി അടിച്ചിട്ടും സമ്മാന തുക ലഭിക്കാതെ ഇതര സംസ്ഥാന തൊഴിലാളി. ടിക്കറ്റുമായി ലോട്ടറി കടകളിലും ബാങ്കുകളിലും മുവാറ്റുപുഴയിലെ ലോട്ടറി ഉപ ഓഫീസിലെത്തിയിട്ടും സമ്മാന തുക ലഭിച്ചില്ല. അസം സ്വദേശിയായ മതലേബ് ഉദ്ദീനാണ് കേരള സര്‍ക്കാരിന്റെ ലോട്ടറിയുടെ സമ്മാനത്തിന് അര്‍ഹനായത്. എന്നൽ അതിഥി തൊഴിലാളി ആയതിനാല്‍ സമ്മാനതുക ഉടനെ തരാനാകില്ലെന്നാണ് മതലേബിന് ലഭിക്കുന്ന മറുപടി. കേരള സര്‍ക്കാരിന്റെ വിന്‍ വിൻ ലോട്ടറിയുടെ തിങ്കളാഴ്ചത്തെ നറുക്കെടുപ്പില്‍ മതലേബ് എടുത്ത W 750422 എന്ന നമ്പറിനാണ് സമ്മാനം ലഭിച്ചത്. ഒരു ലക്ഷം […]

നാട്ടുകാർ ചികിത്സാപിരിവെടുത്ത കുടുംബത്തിന് ക്രിസ്മസ് ബംബറില്‍ ഒരുകോടി;വൈക്കം സ്വദേശി അഖിലേഷിനാണ് കഷ്ടപ്പാടിനിടയിൽ ഭാഗ്യം കൈവന്നത്

സ്വന്തം ലേഖകൻ കോട്ടയം:ലോട്ടറിയടിച്ച വാർത്തകൾ കേൾക്കുമ്പോൾ പലപ്പോഴും അർഹിച്ചവരെ തന്നെയാണ് ഭാ​ഗ്യം തേടിയെത്തിയതെന്ന് തോന്നാറില്ലേ. വീടിന്റെ ജപ്തിക്ക് തൊട്ടുമുൻപ് ലോട്ടറി അടിച്ചവരും ജീവിതത്തിന്റെ മുന്നിൽ പകച്ചുനിൽക്കുന്ന സമയത്ത് ലോട്ടറിയിലൂടെ വൻതുക സമ്മാനം നേടി ജീവിതം മാറിമറഞ്ഞവരുമായ ഒരുപാട് ആളുകളുണ്ടാവും.അത്തരം ഒരു വാർത്തയാണ് കോട്ടയത്ത് നിന്നും പുറത്ത് വരുന്നത്. മാസങ്ങളോളം നീണ്ട ആശുപത്രി ചികിത്സയ്ക്ക് നാട്ടുകാർ പിരിവെടുത്ത കുടുംബത്തിന് ക്രിസ്മസ് പുതുവത്സര ബംബർ ലോട്ടറിയുടെ ഒരു കോടി സമ്മാനം. വൈക്കം പുത്തൻവീട്ടിൽ കരയിൽ അഖിലേഷിനാണ് (59) ഇക്കുറി ക്രിസ്മസ് – പുതുവത്സര ബംബർ ലോട്ടറി രണ്ടാം […]

പഴയ ലോട്ടറി വില്‍പ്പനക്കാരന്‍ ഇപ്പോള്‍ പോലീസ്; തേടിയെത്തിയത് 80 ലക്ഷത്തിന്റെ ഭാഗ്യം

സ്വന്തം ലേഖകന്‍ കൊല്ലം: ശാസ്താംകോട്ട കാരാളിമുക്കിലെ സീനാ ലക്കി സെന്ററില്‍ ലോട്ടറി വില്‍പ്പനക്കാരനായിരുന്ന പയ്യനെ തേടി പത്ത് വര്‍ഷത്തിനിപ്പുറം കാരുണ്യ ലോട്ടറിയുടെ 80 ലക്ഷത്തിന്റെ ഭാഗ്യമെത്തി. പക്ഷേ, പഴയ ലോട്ടറിക്കാരന്‍, അരിനല്ലൂര്‍ കോവൂര്‍ റിയാസ് മന്‍സിലില്‍ ജെ.റിയാസ് (34) ഇപ്പോള്‍ കുണ്ടറ സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറാണ്. പി.എസ്.സി പരീക്ഷയും പഠനവുമൊക്കെയായി നടന്ന കാലത്ത് ഒന്നര വര്‍ഷത്തോളം ലോട്ടറി കടയില്‍ ജോലി നോക്കിയിരുന്ന റിയാസ് ഇതിനുശേഷം ഗള്‍ഫില്‍ പോയി. പിന്നീട് പൊലീസില്‍ ജോലി ലഭിച്ചു. സ്ഥിരമായി ലോട്ടറി എടുക്കുന്ന ശീലം ഇല്ലെങ്കിലും ഇടയ്ക്കിടെ ഭാഗ്യം […]

ലോട്ടറി വില കൂട്ടാതെ വഴിയില്ല, അല്ലെങ്കിൽ സമ്മാനത്തുക കുറയ്‌ക്കേണ്ടി വരും : തോമസ് ഐസക്

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ജിഎസ്ടി വർധിപ്പിച്ച സാഹചര്യത്തിൽ ലോട്ടറി വില വർധിപ്പിക്കേണ്ടി വരുമെന്ന് ധനമന്ത്രി തോമസ് ഐസക്. ലോട്ടറി വില കൂട്ടാതെ വേറെ വഴിയില്ല. വില കൂട്ടിയില്ലെങ്കിൽ സമ്മാനത്തുക കുറയ്‌ക്കേണ്ട സാഹചര്യം വരും. നേരിയ രീതിയിൽ മാത്രമേ വില വർധിപ്പിക്കൂവെന്നും ധനമന്ത്രി അറിയിച്ചു. അടുത്ത സാമ്പത്തിക വർഷത്തിലേക്കുള്ള ബജറ്റിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോൾ ആണ് തോമസ് ഐസക് ഇക്കാര്യം വ്യക്തമാക്കിയത്. വലിയ സാമ്പത്തിക ഞെരുക്കത്തിൻറെ കാലത്താണ് ഈ ബജറ്റ്. കേന്ദ്രത്തിൽ നിന്ന് കിട്ടേണ്ട വിഹിതത്തിൽ 15,000 കോടി രൂപ കുറവാണ് ഇക്കുറി ലഭിച്ചത്. […]