play-sharp-fill

ഇനി ഉമ്മൻ ചാണ്ടിയെ അപമാനിക്കില്ല, തോമസ്-ജോസഫ് ലയനം പി.ജെ ജോസഫിന്റെ അഹങ്കാരവും വിവരക്കേടുമെന്ന് പി.സി.ജോർജ്

സ്വന്തം ലേഖകൻ കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ തൂക്കുമന്ത്രിസഭ വരുമെന്ന് പി.സി ജോർജ് എംഎൽഎ. പൂഞ്ഞാറിന്റെ ശക്തി തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭ രൂപീകരിക്കുമ്പോൾ ബോധ്യപ്പെടുത്തുമെന്നും ജോർജ് വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ ബിജെപി അഞ്ചു സീറ്റുകൾ വരെ നേടുമെന്നും പി.സി ജോർജ് പറഞ്ഞു. ഉമ്മൻ ചാണ്ടിക്കെതിരെ പ്രസ്താവന നടത്തിയത് അപ്പോഴത്തെ അരിശത്തിൽ. ഇനിയും ഉമ്മൻ ചാണ്ടിയെ അപമാനിക്കാനില്ല. തന്റെ യുഡിഎഫ് മുന്നണി പ്രവേശം തടഞ്ഞതിൽ രമേശ് ചെന്നിത്തലയ്ക്കും പങ്കുണ്ടെന്ന് പി സി പറയുന്നു. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ചേർന്നാണ് തന്നെ വെട്ടിയതെന്നാണ് ജോർജിന്റെ ആരോപണം. […]

ഇത്തവണയും മഞ്ചേശ്വരത്ത് അയാളുണ്ട്..! കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയിൽ കെ.സുരേന്ദ്രന് വിജയം നഷ്ടമാക്കിയ കെ.സുന്ദര ; സുന്ദരയെ ഇറക്കിയതിന് പിന്നിൽ രാഷ്ട്രീയ എതിരാളികളെന്ന് ബി.ജെ.പി പ്രവർത്തകർ

സ്വന്തം ലേഖകൻ തിരുവനന്തപുരം :കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലം മഞ്ചേശ്വരത്ത് ബിജെപിയ്ക്ക് ഏറെ നിരാശയാണ് പകർന്നത്. വെറും 89 വോട്ടുകൾക്കാണ് മുസ്ലീം ലീഗ് സ്ഥാനാർത്ഥിയായ പിബി അബ്ദുൾ റസാഖിനോട് നിലവിലെ ബിജെപി സംസ്ഥാന അധ്യക്ഷനായ കെ.സരേന്ദ്രൻ അന്ന് പരാജയം ഏറ്റുവാങ്ങിയത്. അന്ന് കെ.സുരേന്ദ്രന് കപ്പിനും ചുണ്ടിനുമിടയിൽ വിജയം നിഷേധിച്ചതിന് പിന്നിലുണ്ടായിരുന്ന ഒരാളായിരുന്നു ‘കെ സുന്ദര’ എന്ന ബിഎസ്പി സ്ഥാർനാർത്ഥി. കെ.സുരേന്ദ്രന്റെ പേരുമായുള്ള സാമ്യത പോലും അനുകൂലമായി വന്നതോടെ കെ സുന്ദര നേടിയത് 467 വോട്ടുകളാണ്. ഐസ്‌ക്രീം ചിഹ്നത്തിലാണ് കെ.സുരേന്ദ്രനെതിരെ സുന്ദര മത്സരിച്ചത്. പേരിലെയും ചിഹ്നത്തിലേയും സാദൃശ്യമാണ് […]

ഒടുവിൽ ജോസഫ് പത്തിലുറപ്പിച്ചു..! കടുത്തുരുത്തി ഉൾപ്പടെ പത്ത് സീറ്റുകൾ ജോസഫ് വിഭാഗത്തിന് ; സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന്

സ്വന്തം ലേഖകൻ കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് പത്ത് സീറ്റ്. കാസർഗോട്ടെ തൃക്കരിപ്പൂർ കൂടി ജോസഫ് വിഭാഗത്തിന് നൽകാൻ തീരുമാനിച്ചതോടെയാണ് പത്ത് സീറ്റ് ലഭിച്ചത്. അവസാന നിമിഷം വരെ മൂവാറ്റുപുഴ സീറ്റിനായി ജോസഫ് സമർദ്ദം ചെലുത്തിയിരുന്നു. എന്നാൽ ജോസഫ് പിന്മാറാൻ തയാറാകാഞ്ഞതോടെ കോൺഗ്രസ് ഒടുവിൽ തൃക്കരിപ്പൂർ നൽകുകയായിരുന്നു. നേരത്തെ ഒമ്പത് സീറ്റുകൾ നൽകാനായിരുന്നു കോൺഗ്രസിന്റെ തീരുമാനം. എന്നാൽ, പത്തിൽ ജോസഫ് ഉറച്ചുനിന്നതോടെ തീരുമാനം മാറ്റുകയായിരിന്നു. തർക്കം പരിഹരിച്ചതോടെ ജോസഫ് വിഭാഗം ഇന്ന് സ്ഥാനാർഥികളെ പ്രഖ്യാപിക്കും.കോട്ടയത്ത് കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടെങ്കിലും കടുത്തുരുത്തി, […]

സഞ്ജുവും ചിത്രയും മതി…! ശ്രീധരൻ വേണ്ടേ വേണ്ട ; സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഐക്കൺ സ്ഥാനത്ത് നിന്നും ശ്രീധരനെ മാറ്റി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഐക്കൺ സ്ഥാനത്ത് നിന്ന് ഇ.ശ്രീധരനെ നീക്കി. ഇ.ശ്രീധരൻ ബി.ജെ.പിയിൽ അംഗത്വമെടുത്തതോടെയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിർദേശപ്രകാരം ശ്രീധരന്റെ ചിത്രം പോസ്റ്ററുകളിൽ നിന്നും നീക്കം ചെയ്തത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഐക്കൺ ആയിരുന്നു ഇ.ശ്രീധരൻ. നിയമസഭാ തിരഞ്ഞെടുപ്പിലും ഇദ്ദേഹത്തെ ഐക്കണാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ബിജെപിയിൽ അംഗമായതോടെ ഇ.ശ്രീധരന് രാഷ്ട്രീയ നിഷ്പക്ഷതയില്ലാതായെന്നും അതിനാൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പോസ്റ്ററുകളിൽ നിന്ന് നീക്കം ചെയ്യണമെന്നുമായിരുന്നു മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ നൽകിയ നിർദേശം. ഇ.ശ്രീധരനും കെ.എസ്.ചിത്രയും ആയിരുന്നു 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ […]

തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ കച്ചകെട്ടി നേതാക്കൾ : സ്ഥാനമോഹികളുടെ എണ്ണം വർദ്ധിച്ചതോടെ അഞ്ചുതവണ മത്സരിച്ചവർ ഇനി കളത്തിലിറങ്ങേണ്ടെന്ന് കോൺഗ്രസിന്റെ നിർദ്ദേശം : ഉമ്മൻചാണ്ടിക്കും തിരുവഞ്ചൂരിനും ചെന്നിത്തലയ്ക്കും ഇളവ് നൽകാനും നീക്കം ; കോൺഗ്രസിൽ ഇത്തവണയും എങ്ങുമെത്താതെ യുവജനപ്രാതിനിധ്യവും വനിതാസീറ്റുകളും

സ്വന്തം ലേഖകൻ കൊച്ചി: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാർത്ഥിയാകാൻ കച്ചകെട്ടി ഇറങ്ങിയിരിക്കയാണ് നേതാക്കൾ. കാലമെത്ര കഴിഞ്ഞിട്ടും ഈ നിയമസഭാ തെരഞ്ഞെടുപ്പിലും യുവപ്രാതിനിധ്യവും വനിതാ സീറ്റുമെല്ലാം വിദൂരമാകുന്ന കാഴ്ചയാണ് നിലവിലുള്ളത്. കോൺഗ്രസിലെ സ്ഥാനമോഹികളുടെ എണ്ണം പെരുകിയതോടെ നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ചുവട്ടം മത്സരിച്ചവർ ഇനി മത്സരിക്കാൻ ഇറങ്ങേണ്ടന്നാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതിയുടെ ശുപാർശ. എന്നാൽ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും തിരുവഞ്ചൂരിനും മാത്രമായി ഇളവും നൽകാനാണ് നീക്കമുണ്ട്. ഈ നീക്കം നടപ്പിലായാൽ ഇത് നടപ്പിലായാൽ കെ.സിജോസഫ്, കെ.ബാബു തുടങ്ങിയവർ മത്സരിക്കാൻ ഉണ്ടാവില്ല. യുവത്വത്തിന് പ്രാധാന്യം കൊടുക്കണമെന്നാണു കോൺഗ്രസ് തെരഞ്ഞെടുപ്പ് […]

തെരഞ്ഞെടുപ്പ് അങ്കത്തിനൊരുങ്ങി ധർമ്മജൻ ബോൾഗാട്ടി ; ഇടതുകോട്ടയിൽ ധർമ്മജൻ ബോൾഗാട്ടിയെ രംഗത്തിറക്കാൻ കോൺഗ്രസ് നീക്കം

സ്വന്തം ലേഖകൻ കൊച്ചി : സി.പിഎമ്മിന്റെ സിറ്റിംഗ് സീറ്റായ ബാലുശേരി നിയമസഭാ മണ്ഡലത്തിൽ ധർമജൻ ബോൾഗാട്ടിയെ രംഗത്തിറക്കാൻ നീക്കവുമായി കോൺഗ്രസ്. സ്ഥാർത്ഥിയാകുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ ധർമ്മജൻ ബോൾഗാട്ടിയുമായി ആശയവിനിമയം നടത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. നേരത്തെ മുതൽ കോൺഗ്രസിനോടുള്ള ആഭിമുഖ്യം ധർമ്മജൻ പരസ്യമായി വ്യക്തമാക്കിയിരുന്നു. ചർച്ചയ്ക്ക് പിന്നാലെ കോൺഗ്രസ് ആവശ്യപ്പെട്ടാൽ മത്സരരംഗത്ത് ഉണ്ടാകുമെന്നും ധർമ്മജൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇടതിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കാനാണ് കോൺഗ്രസിന്റെ നീക്കം. മുസ്ലിംലീഗിന്റെ സീറ്റാണ് ബാലുശേരി. എന്നാൽ ഇത്തവണ തെരഞ്ഞെടുപ്പിൽ ബാലുശേരി വേണ്ടെന്ന് മുസ്ലിംലീഗ് കോൺഗ്രസിനെ അറിയിച്ചിട്ടുണ്ട്. പകരം […]

തനിക്ക് കുട്ടനാടും വേണ്ട മുട്ടനാടും വേണ്ട ; പാലാ സീറ്റ് വിട്ടുകൊടുത്തിട്ടുള്ള ഒത്തുതീർപ്പിനില്ലെന്ന് മാണി സി കാപ്പൻ

സ്വന്തം ലേഖകൻ കൊച്ചി: നിയമസഭാ തെരഞ്ഞടുപ്പ് അടുത്തതോടെ ഏറ്റവും കൂടുതൽ തർക്കവും അവകാശ വാദവും ഉയർന്ന് കേൾക്കുന്ന സീറ്റാണ് പാലാ. പാലാ എം.എൽ.എയും എൻ.സി.പി നേതാവുമായ മാണി സി.കാപ്പൻ പാലാ സീറ്റ് ജോസ് കെ മാണിയ്ക്ക് നൽകില്ലെന്ന അവകാശ വാദവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. പാലാ സീറ്റ് വിട്ടുകൊടുത്തുള്ള ഒത്തു തീർപ്പിനില്ലെന്ന് മാണി സി കാപ്പൻ പറഞ്ഞു. തനിക്ക് കുട്ടനാടും വേണ്ട മുട്ടനാടും വേണ്ട.താൻ പാലാ സീറ്റിലാണ് മൽസരിച്ച് വിജയിച്ചത്.അങ്ങനെ മൽസരിച്ച് വിജയിച്ച സീറ്റ് തരുവോയെന്ന് ചോദിച്ച് പുറകെ ചെല്ലേണ്ട കാര്യമില്ലെന്നും മാണി സി.കാപ്പൻ പറഞ്ഞു. […]

ജോസ് കെ.മാണി പാലായിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകും ; മുന്നോടിയായി എം.പി സ്ഥാനം രാജി വയ്ക്കും : മുന്നണി വിട്ട് യു.ഡി.എഫിലേക്ക് ചേക്കേറാനുള്ള തീരുമാനവുമായി എൻ.സി.പി

സ്വന്തം ലേഖകൻ കോട്ടയം: ഇടത് മുന്നണി സ്ഥാനാർത്ഥിയായി ജോസ് കെ മാണി പാലായിൽ മത്സരിക്കും. ഇതിന് മുന്നോടിയായി രാജ്യസഭ എം.പി സ്ഥാനം ജോസ് കെ മാണി രാജിവയ്ക്കും. കുട്ടനാട് സീറ്റ് എൻ.സി.പിയിൽ നിന്ന് സി പി എം ഏറ്റെടുക്കുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നു. ഇതിന് പിന്നാലെ എൽ.ഡി.എഫ് വിടാൻ എൻ.സി.പി തീരുമാനമെടുത്തു. ഇതുമായി ബന്ധപ്പെട്ട് എൻ.സി.പി ദേശീയ അദ്ധ്യക്ഷൻ ഔദ്യോഗിക പ്രഖ്യാപനം നടത്തും. അതേസമയം മുന്നണിമാറ്റം എ കെ ശശീന്ദ്രൻ വിഭാഗം ഇതുവരെ അംഗീകരിച്ചിട്ടില്ല. അവരെയും ഒപ്പം കൂട്ടാനുളള ശ്രമമാണ് നടക്കുന്നതെന്നാണ് എൻ സി […]

വോട്ടർമാരെ സ്വാധീനിക്കാൻ പുതുവഴികളുമായി ബി.ജെ.പി ; വോട്ട് പിടിക്കാൻ വിശ്വാസികളായ സ്ത്രീകളെ ഉൾപ്പെടുത്തി വാട്ട്‌സ്അപ്പ് ഗ്രൂപ്പുകൾ : ക്ഷേത്രങ്ങളുടെ ചുവട് പിടിച്ച് ബി.ജെ.പി വളരുന്ന വഴികൾ പരിശോധിച്ച് സിപിഎം

സ്വന്തം ലേഖകൻ തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ബി.ജെ.പിയ്ക്ക് നേടാൻ സാധിച്ചില്ലെങ്കിലും മുൻപ് ഉണ്ടായിരുന്നതിനെക്കാൾ നില മെച്ചപ്പെടുത്താൻ ബി.ജെ.പിയ്ക്ക് സാധിച്ചിട്ടുണ്ട്. തലസ്ഥാനത്ത് കോർപ്പറേഷൻ പരിധിയിൽ ക്ഷേത്രങ്ങൾക്ക് ചുറ്റിലുമുള്ള വാർഡുകളിൽ ബി.ജെ.പി സ്വാധീനം ശക്തമാക്കുന്നുവെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിന്റെ പ്രാഥമിക വിലയിരുത്തൽ. തീരദേശ വാർഡുകളടക്കം മുസ്ലിം, ക്രൈസ്തവ ഭൂരിപക്ഷ മേഖലകളിൽ കോൺഗ്രസിന്റെ സ്വാധീനത്തിൽ ഇടിവുണ്ടായിട്ടുണ്ട്. സ്ഥാനാർത്ഥി നിർണയത്തിലുണ്ടായ ചെറിയ പാകപ്പിഴകളും കണക്കുകൂട്ടലിലെ പിഴവുമില്ലായിരുന്നുവെങ്കിൽ അറുപതിലേറെ സീറ്റുകൾ എൽ.ഡി.എഫിന് ലഭിച്ചേനെയെന്നും സി.പി.എം വിലയിരുത്തി. ക്ഷേത്ര ഭാരവാഹികളെയടക്കം സ്ഥാനാർത്ഥികളാക്കുന്നു, ഭക്തരെ ചേർത്ത് വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കുന്നു, വിശ്വാസികളായ വനിതകളെ […]

ഇടത്തേക്ക് വീശി ഇടുക്കിയിലെ കാറ്റ് ; തകര്‍ച്ച വിശ്വസിക്കിനാവാതെ യു.ഡി.എഫ്..!

സ്വന്തം ലേഖകന്‍ ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടുക്കിയിലെ ഇടത്പക്ഷത്തിന്റെ നേട്ടം വിശ്വസിക്കാനാവാതെ യുഡിഎഫ്. വിജയത്തിനാധാരമായത് ചിട്ടയായ പ്രവര്‍ത്തനവും സര്‍ക്കാരിന്റെ മികവുമാണെന്ന കണക്കുകൂട്ടലിലാണ് എല്‍ഡിഎഫ്. പ്രതീക്ഷിച്ച നേട്ടം നേടാനാകാത്തതില്‍ അസ്വസ്ഥമാണ് ബി.ജെ.പി നേത്യത്വം. യുഡിഎഫ് കോട്ടയെന്ന് അവകാശപ്പെടുന്ന ഇടുക്കി ഇടത് തരംഗത്തില്‍ ചുവന്നു. ജില്ല പഞ്ചായത്തില്‍ 10 സീറ്റ് എല്‍ഡിഎഫ് തിരിച്ചു പിടിച്ചു. കഴിഞ്ഞ തവണ 11 സീറ്റ് കിട്ടിയിടത്ത് യുഡിഎഫ് നേടിയത് ആറ് സീറ്റുകള്‍. ബ്ലോക്ക് പഞ്ചായത്തിലുണ്ടായിരുന്ന മേല്‍ക്കൈയും യുഡിഎഫിന് നഷ്ടമായി. ബ്ലോക്കുകളുടെ എണ്ണം രണ്ടില്‍ നിന്ന് നാലാക്കി ഉയര്‍ത്താനും എല്‍ഡിഎഫിന് കഴിഞ്ഞു. യുഡിഎഫ് […]