play-sharp-fill
തെരഞ്ഞെടുപ്പ് അങ്കത്തിനൊരുങ്ങി ധർമ്മജൻ ബോൾഗാട്ടി ; ഇടതുകോട്ടയിൽ ധർമ്മജൻ ബോൾഗാട്ടിയെ രംഗത്തിറക്കാൻ കോൺഗ്രസ് നീക്കം

തെരഞ്ഞെടുപ്പ് അങ്കത്തിനൊരുങ്ങി ധർമ്മജൻ ബോൾഗാട്ടി ; ഇടതുകോട്ടയിൽ ധർമ്മജൻ ബോൾഗാട്ടിയെ രംഗത്തിറക്കാൻ കോൺഗ്രസ് നീക്കം

സ്വന്തം ലേഖകൻ

കൊച്ചി : സി.പിഎമ്മിന്റെ സിറ്റിംഗ് സീറ്റായ ബാലുശേരി നിയമസഭാ മണ്ഡലത്തിൽ ധർമജൻ ബോൾഗാട്ടിയെ രംഗത്തിറക്കാൻ നീക്കവുമായി കോൺഗ്രസ്. സ്ഥാർത്ഥിയാകുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ ധർമ്മജൻ ബോൾഗാട്ടിയുമായി ആശയവിനിമയം നടത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

നേരത്തെ മുതൽ കോൺഗ്രസിനോടുള്ള ആഭിമുഖ്യം ധർമ്മജൻ പരസ്യമായി വ്യക്തമാക്കിയിരുന്നു. ചർച്ചയ്ക്ക് പിന്നാലെ കോൺഗ്രസ് ആവശ്യപ്പെട്ടാൽ മത്സരരംഗത്ത് ഉണ്ടാകുമെന്നും ധർമ്മജൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇടതിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കാനാണ് കോൺഗ്രസിന്റെ നീക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുസ്ലിംലീഗിന്റെ സീറ്റാണ് ബാലുശേരി. എന്നാൽ ഇത്തവണ തെരഞ്ഞെടുപ്പിൽ ബാലുശേരി വേണ്ടെന്ന് മുസ്ലിംലീഗ് കോൺഗ്രസിനെ അറിയിച്ചിട്ടുണ്ട്. പകരം കുന്നമംഗലമോ കോങ്ങാട് സീറ്റോ മതിയെന്നാണ് ലീഗിന്റെ നിലപാട്.

കുന്നമംഗലം കൊടുക്കാൻ കോൺഗ്രസ് തയ്യാറാണ്. പേരാമ്പ്ര സീറ്റും ലീഗ് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 15464 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബാലുശേരിയിൽ സി.പി.എമ്മിലെ പുരുഷൻ കടലുണ്ടി വിജയിച്ചത്.

മുസ്ലിം ലീഗിലെ യു.സി രാമനെയാണ് പരാജയപ്പെടുത്തിയത്.തുടർച്ചയായി മത്സരിച്ച പുരുഷൻ കടലുണ്ടി ഇത്തവണ മാറി നിൽക്കുമെന്നാണ് സി.പി.എം കേന്ദ്രങ്ങളിൽ നിന്നും പുറത്ത് വരുന്ന റിപ്പോർട്ടുകൾ.