play-sharp-fill

ചവറയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ ബാറിൽ വോട്ടർമാർക്ക് ടോക്കൻ നൽകി സൗജന്യ മദ്യവിതരണം ;വീഡിയോ ദൃശ്യങ്ങൾ യു.ഡി.എഫ് പുറത്ത് വിട്ടതോടെ വെട്ടിലായി എൽ.ഡി.എഫ് :വീഡിയോ ഇവിടെ കാണാം

സ്വന്തം ലേഖകൻ കൊല്ലം : ചവറയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ ബാറിൽ നിന്നും വോട്ടർമാർക്ക് സൗജന്യ ടോക്കൺ വഴി മദ്യം നൽകി വിതരണം. ടോക്കൺ നൽകിയുള്ള മദ്യവിതരണത്തിന്റെ വിഡിയോ ദൃശ്യങ്ങൾ യു ഡി എഫ് പുറത്തുവിട്ടു. ഇതോടെ ചവറ നിയോജക മണ്ഡലത്തിലെ എൽഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥി വെട്ടിലായിരിക്കുകയാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ സുജിത് വിജയൻപിളളയുടെ ഉടമസ്ഥതയിലുളള ബാറുകളിൽ നിന്നും മാത്രം ലഭ്യമാകുന്ന ടോക്കണുകളാണ് വോട്ടർമാർക്കിടയിൽ കറങ്ങുന്നതെന്നാണ് യു ഡി എഫ് നേതാക്കൾ പറയുന്നത് . ടോക്കൺ വാങ്ങി മദ്യം വിതരണം ചെയ്യുന്ന ബാറിനകത്തെ ദൃശ്യങ്ങൾ പുറത്ത് […]

ഇടതുമുന്നണിക്ക് തുടർഭരണം കിട്ടുമെന്ന മാധ്യമ സർവേകൾ പണം നൽകി ഉണ്ടാക്കിയത് ; ബി.ജെ.പിയെ എതിർക്കാൻ സി.പിഎമ്മിനാവില്ല, കോൺഗ്രസാണ് ആർ.എസ്.എസിനെ ഫലപ്രദമായി നേരിടുന്നതെന്ന് രാഹുൽ ഗാന്ധി

സ്വന്തം ലേഖകൻ കണ്ണൂർ: കേരളത്തിൽ എൽ.ഡി.എഫിന് ഭരണത്തുടർച്ച ഉണ്ടാകുമെന്ന മാധ്യമ സർവേകൾ പണം നൽകി ഉണ്ടാക്കിയതാണെന്ന് രാഹുൽ ഗാന്ധി. ഇത്തവണ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് കേരളം തൂത്തുവാരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കേരളത്തിലെ തൊഴിലില്ലായ്മയ്ക്കുള്ള മരുന്നാണ് ന്യായ് പദ്ധതി. ന്യായ് പദ്ധതി നടപ്പാക്കാനുള്ള പണം കണ്ടെത്താൻ ബുദ്ധിമുട്ട് ഉണ്ടാവില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ബിജെപിയെ എതിർക്കാൻ സിപിഎമ്മിനാവില്ല. സിപിഎം മുക്ത ഭാരതം എന്ന് മോദി ഒരിക്കലും പറയാത്തത് എന്തുകൊണ്ടാണ്. കോൺഗ്രസാണ് ആർഎസ്എസിനെ ഫലപ്രദമായി നേരിടുന്നതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.കേരളത്തിലെ കോൺഗ്രസ് എംഎൽഎമാരെ വിലയ്‌ക്കെടുക്കാൻ ബിജെപിക്കാവില്ല. കഴിഞ്ഞ […]

കള്ളനും പെണ്ണുപിടിയനുമൊന്നുമല്ല ഞാൻ, സ്ഥാനാർത്ഥിയായി എന്നതിന്റെ പേരിൽ ഒരു മനുഷ്യനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ശരിയല്ല ; ഫെയ്‌സ്ബുക്ക് ലൈവിൽ പൊട്ടിക്കരഞ്ഞ് ഫിറോസ് കുന്നംപറമ്പിൽ

സ്വന്തം ലേഖകൻ തവനൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചതോടെ തന്നെ വ്യക്തിപരമായി ആക്ഷേപിക്കുകയാണ് രാഷ്ട്രീയ എതിരാളികൾ ചെയ്യുന്നതെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായ ഫിറോസ് കുന്നംപറമ്പിൽ. അപവാദങ്ങൾ പ്രചരിക്കാൻ തുടങ്ങിയതോടെ ഉമ്മയും ഭാര്യയും വിളിച്ച് കരയുകയാണെന്നും ഫിറോസ് ഫെയ്‌സ്ബുക്ക് ലൈവിൽ പറഞ്ഞു. ഞാൻ കള്ളനാണ്, പെണ്ണുപിടിയനാണ് എന്ന രീതിയിൽ പ്രചരണം നടത്തുമ്പോൾ വ്യക്തിപരമായി എന്നെ ഇല്ലാതാക്കാനേ അവർക്ക് സാധിക്കൂ. അപവാദ പ്രചരണങ്ങൾ നടത്തുന്നതിലൂടെ തന്നെയും കുടുംബത്തെയും നശിപ്പിക്കാൻ അവർക്ക് പറ്റും. എന്നാൽ ഇതൊക്കെ തവനൂരിലെ ജനങ്ങൾ കാണുന്നുണ്ട്. ഒരു സ്ഥാനാർഥിയായി എന്നതിന്റെ പേരിൽ ഇത്രമാത്രം ഒരു മനുഷ്യനെ […]

അവസാനഘട്ടത്തിൽ നൂറിലേറെ സീറ്റുകൾ ഉറപ്പിച്ച് എൽ.ഡി.എഫ് ; ജോസ് കെ.മാണിയുടെ മുന്നണിപ്രവേശനം ഗുണകരമാകുമെന്ന് ഇടതുപക്ഷം ; മൂന്ന് ജില്ലകൾ പിടിച്ചാൽ കളിമാറുമെന്ന് യു.ഡി.എഫ് : ഇരുമുന്നണികളുടെയും കണക്കുകൂട്ടലുകൾക്ക് തുരങ്കം വയ്ക്കാൻ കളം നിറഞ്ഞ് എൻ.ഡി.എ

സ്വന്തം ലേഖകൻ തിരുവനന്തപുരം : നിയമസഭ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ ഏറെ പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും. കഴിഞ്ഞ അഞ്ച് വർഷത്തെ വികസന പ്രവർത്തനങ്ങൾ മുന്നിച്ച് വച്ച് ശക്തമായ പ്രചരണത്തിലൂടെ ഭരണത്തുടർച്ച നേടാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇടതുപക്ഷം. എന്നാൽ പരസ്യ പ്രചരണം അവസാന ഘട്ടത്തിൽ എത്തിയതോടെ കളം തിരിച്ചുപിടിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് യുഡിഎഫ്. എന്നാൽ എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും സീറ്റ് പ്രവചന കണക്ക് കൂട്ടലുകൾക്ക് തുരങ്കം വെയ്ക്കാൻ എൻഡിഎ കളത്തിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. 2016ൽ 91 സീറ്റുകൾ നേടിയാണ് ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വന്നത്. ഇത്തവണത്തെ […]

വോട്ടല്ലേ, പാഴാവരുതല്ലോ…..! കാട്ടുവഴിയിലൂടെ 14 കിലോമീറ്റർ താണ്ടി ഉദ്യേഗസ്ഥരെത്തി, കറുപ്പന്റെ ഒരു വോട്ടിനായി

സ്വന്തം ലേഖകൻ പാലക്കാട്: ദുർഘടം പിടിച്ച കാട്ടുവഴിയിലൂടെ 14 കിലോമീറ്റർ താണ്ടി പോളിങ് ഉദ്യോഗസ്ഥർ നെല്ലിയാമ്പതിയിലെ ആനമട ബൂത്തിലെ വോട്ടറായ കറുപ്പന്റെ വീട്ടിലെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രത്യേക തപാൽ വോട്ട് ശേഖരിക്കുന്നതിന്റെ ഭാഗമായാണ് പോളിങ്ങ് ഉദ്യോഗസ്ഥരുടെ സംഘം കറുപ്പനെ തേടി വീട്ടിലെത്തിയത്. പാലക്കാട് ജില്ലയിലെ വനത്തോടുചേർന്നുള്ള നെല്ലിയാമ്പതി ആനമട ബൂത്തിലെ വോട്ടറാണ് കറുപ്പ്. കറുപ്പ ന് 80 വയസ് കഴിഞ്ഞതിനാൽ കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ പത്യേക തപാൽ വോട്ട് അനുവദിച്ചിരുന്നു. തോട്ടംതൊഴിലാളികൾ മാത്രമാണ് ഈ ബൂത്തിൽ വോട്ടർമാരായി ഉള്ളത്. ഇതിൽ തപാൽ വോട്ട് […]

മറുപടി പറയുന്നത് പിതൃത്വം ഉള്ളതുകൊണ്ടാണ്, ശബരിമല ജീവിതവിഷയവും ജീവിതസമരവുമാണ് ; അഞ്ച് വർഷം തന്നാൽ നിങ്ങൾക്ക് മനസിലാകും ഞങ്ങൾ എന്താണെന്ന് : സുരേഷ് ഗോപി

സ്വന്തം ലേഖകൻ തുശൂർ : ശബരിമല വിഷയത്തിൽ മറുപടി പറയുന്നത് മറുപടി ഉള്ളതുകൊണ്ടും പിതൃത്വം ഉള്ളതുകൊണ്ടാണെന്നും നടനും തുശൂരിലെ ബി.ജെ.പി സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി. ശബരിമല ജീവിതവിഷയവും ജീവിതസമരവുമാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ‘ഡോളർ സംസാരിക്കാൻ പാടില്ല, കടൽക്കൊളള സംസാരിക്കാൻ പാടില്ല, കിറ്റ് പ്രശ്‌നം സംസാരിക്കാൻ പാടില്ല. സ്വപ്ന-സരിത ഇങ്ങനെയുളള വിഷയങ്ങളൊന്നും ചർച്ചയിൽ വരരുത്. അതിനല്ലേ മഹാനായ ദേവസ്വം ബോർഡ് മന്ത്രി തന്നെ ഇതെടുത്തങ്ങിട്ട് എല്ലാവരുടേയും കണ്ണും മൂക്കും അടപ്പിച്ചുകളയാമെന്ന് വിചാരിച്ചത്. നല്ല ഫ്രോഡ് പരിപാടിയാണ് അദ്ദേഹം കാണിച്ചതെന്നും സുരേഷ് ഗോപി […]

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രിൽ ആറിന് തൊഴിലാളികൾക്ക് വേതനത്തോടുകൂടിയുള്ള അവധി ; ഉത്തരവ് ലംഘിച്ചാൽ പിഴ

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് നിയമസഭാ വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ ആറിന് തൊഴിലാളികൾക്ക് വേതനത്തോടുകൂടിയുള്ള അവധി നൽകണമെന്ന് ലേബർ കമ്മീഷണർ ഉത്തരവ്, 1960ലെ കേരളാ ഷോപ്‌സ് ആൻഡ് കോമേഴ്‌സൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരമാണ് ലേബർ കമ്മീഷന്റെ ഉത്തരവ്. സംസ്ഥാനത്തെ സ്വകാര്യ വാണിജ്യ, വ്യവസായ, വ്യാപാര സ്ഥാപനങ്ങളിലോ മറ്റ് ഏതെങ്കിലും സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്നവർക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് അവസരമൊരുക്കണമെന്നും ഉത്തരവിലുണ്ട്. വാണിജ്യ, വ്യാപാര, വ്യവസായ സ്ഥാപനങ്ങളിൽ ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്നവർക്കും കരാർ/ കാഷ്വൽ തൊഴിലാളികൾക്കും ഉത്തരവ് ബാധകമായിരിക്കും. അവധി അനുവദിക്കുന്നതുവഴി തൊഴിലാളികളുടെ വേതനത്തിൽ കുറവ് […]

മുപ്പത് വർഷം തന്റെ ചോരയും നീരും കൊടുത്ത് കുടുംബം പോലും ഉപേക്ഷിച്ച് ജീവന് തുല്യം സ്‌നേഹിച്ച പ്രസ്ഥാനം പത്രപ്രസ്താവന കൊണ്ട് എന്നെ പുറത്താക്കി ; എന്റെ പ്രതിഷേധം കോൺഗ്രസ് നേതൃത്വത്തിനെതിരെയായിരുന്നു, പാർട്ടിയ്‌ക്കെതിരെയായിരുന്നില്ലെന്ന്‌ ലതികാ സുഭാഷ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോൺഗ്രസിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം മുതൽ ഏറെ ഉയർന്ന് കേട്ടിരുന്ന പേരായിരുന്നു ലതികാ സുഭാഷിന്റേത്. കഴിഞ്ഞ മുപ്പത് വർഷങ്ങളായി പാർട്ടിയ്ക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന ലതികയ്ക്ക് സീറ്റ് നിഷേധിച്ചത് ഏറെ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷ ലതികാ സുഭാഷിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും നീക്കം ചെയ്തതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കെ പി സി സി ആസ്ഥാനമായ ഇന്ദിരാ ഭവന് മുന്നിൽ മാധ്യമങ്ങളെയും ജനങ്ങളെയും സാക്ഷിയാക്കിയായിരുന്നു […]

എം.എൽ.എ രാവിലെ ചിന്നക്കടയിൽ വന്ന് നിന്ന് എല്ലാവരെയും കൈവീശി കാണിക്കാം; മണ്ഡലത്തിൽ തന്നെ നിൽക്കുന്നതല്ല എം.എൽ.എയുടെ ജോലി, തിരുവനന്തപുരത്തും ഡൽഹിയിലും ഉദ്യോഗസ്ഥരെ പോയി കണ്ട് റോഡ് താ, പാലം താ എന്ന് പറഞ്ഞാണ് വികസനം കൊണ്ടുവരുന്നത് : വോട്ടർമാരെ കളിയാക്കി മുകേഷ് കുമാർ

സ്വന്തം ലേഖകൻ കൊല്ലം: സിറ്റിംഗ് എം എൽ എ ആയ മുകേഷിന് ഇക്കുറി തെരഞ്ഞെടുപ്പ് രണ്ടാംമൂഴമാണ്. കഴിഞ്ഞ തവണ വോട്ട് ചെയ്ത് വിജയിപ്പിച്ചവർ ഇക്കുറിയും ഉണ്ടാകുമെന്ന ധാരണയിൽ മത്സര രംഗത്തിറങ്ങിയ മുകേഷിന് കാര്യങ്ങൾ അത്ര എളുപ്പമല്ല. വോട്ടർമാരുടെ അടുത്ത് നിന്നും നേരിടുന്ന ഓരോ ചോദ്യങ്ങൾക്കും മറുപടി പറയാൻ വ്യാകുലതപ്പെടുന്ന മുകേഷിനെയാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഉടനീളം കണ്ടത്. ‘അറിയാലോ, സ്ഥാനാർത്ഥിയാണ്, സഹായിക്കണം.’ എന്ന് രണ്ട് മൂന്ന് വാക്കുകളേ മുകേഷ് പറയുകയുള്ളു. അതും തൊഴുകയ്യുമായിട്ട്. എംഎൽഎയെ മണ്ഡലത്തിൽ കാണാനില്ലെന്ന ആരോപണത്തിനു മുകേഷിന്റെ മറുപടി ഇങ്ങനെ: ‘എംഎൽഎ രാവിലെ […]

എവിടെ തിരിഞ്ഞാലും നീ താൻ…! പ്രചരണത്തിനായി ഇക്കുറി പണമൊഴുകുന്നത് സമൂഹമാധ്യമങ്ങൾ വഴി ; പരസ്യങ്ങൾക്കായി എൽ.ഡി.ഫ് ഫെയ്‌സ്ബുക്കിന് നൽകിയത് ലക്ഷങ്ങൾ ; കോൺഗ്രസ് ചെലവഴിച്ചത് 61,223 രൂപ

സ്വന്തം ലേഖകൻ തിരുവനന്തപുരം :പതിവ് പ്രചരണ രീതികളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ പ്രചരണത്തിനായി പണമൊഴുക്കുന്നത് സമൂഹമാധ്യങ്ങൾ വഴിയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ പതിനെട്ട് ലക്ഷത്തിലേറെ രൂപയാണ് പരസ്യത്തിനായി ഫേസ്ബുക്കിൽ പൊടിപൊടിച്ചത്. ഇതിൽ കൂടുതൽ പണം ഒഴുക്കിയത് എൽ.ഡി.എഫാണ്. എൽ ഡി എഫിന്റെ ഔദ്യോഗിക പേജായ എൽഡിഎഫ് കേരളയിലൂടെയാണ് ഉറപ്പാണ് എൽ.ഡി.എഫ് എന്ന പരസ്യം പുറത്ത് വിട്ടിരിക്കുന്നത്. ഈ വീഡിയോകൾ കൂടുതൽ പേരിലേക്ക് എത്തുന്നതിനായി 6.7 ലക്ഷമാണ് ഒരാഴ്ചയ്ക്കിടെ ഫേസ്ബുക്കിന് നൽകിയത്. കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ പതിനെട്ട് ലക്ഷമാണ് ഇക്കാലയളവിൽ ഫെയ്‌സ്ബുക്കിൽ […]