എം.എൽ.എ രാവിലെ ചിന്നക്കടയിൽ വന്ന് നിന്ന് എല്ലാവരെയും കൈവീശി കാണിക്കാം; മണ്ഡലത്തിൽ തന്നെ നിൽക്കുന്നതല്ല എം.എൽ.എയുടെ ജോലി, തിരുവനന്തപുരത്തും ഡൽഹിയിലും ഉദ്യോഗസ്ഥരെ പോയി കണ്ട് റോഡ് താ, പാലം താ എന്ന് പറഞ്ഞാണ് വികസനം കൊണ്ടുവരുന്നത് : വോട്ടർമാരെ കളിയാക്കി മുകേഷ് കുമാർ

എം.എൽ.എ രാവിലെ ചിന്നക്കടയിൽ വന്ന് നിന്ന് എല്ലാവരെയും കൈവീശി കാണിക്കാം; മണ്ഡലത്തിൽ തന്നെ നിൽക്കുന്നതല്ല എം.എൽ.എയുടെ ജോലി, തിരുവനന്തപുരത്തും ഡൽഹിയിലും ഉദ്യോഗസ്ഥരെ പോയി കണ്ട് റോഡ് താ, പാലം താ എന്ന് പറഞ്ഞാണ് വികസനം കൊണ്ടുവരുന്നത് : വോട്ടർമാരെ കളിയാക്കി മുകേഷ് കുമാർ

സ്വന്തം ലേഖകൻ

കൊല്ലം: സിറ്റിംഗ് എം എൽ എ ആയ മുകേഷിന് ഇക്കുറി തെരഞ്ഞെടുപ്പ് രണ്ടാംമൂഴമാണ്. കഴിഞ്ഞ തവണ വോട്ട് ചെയ്ത് വിജയിപ്പിച്ചവർ ഇക്കുറിയും ഉണ്ടാകുമെന്ന ധാരണയിൽ മത്സര രംഗത്തിറങ്ങിയ മുകേഷിന് കാര്യങ്ങൾ അത്ര എളുപ്പമല്ല. വോട്ടർമാരുടെ അടുത്ത് നിന്നും നേരിടുന്ന ഓരോ ചോദ്യങ്ങൾക്കും മറുപടി പറയാൻ വ്യാകുലതപ്പെടുന്ന മുകേഷിനെയാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഉടനീളം കണ്ടത്.

‘അറിയാലോ, സ്ഥാനാർത്ഥിയാണ്, സഹായിക്കണം.’ എന്ന് രണ്ട് മൂന്ന് വാക്കുകളേ മുകേഷ് പറയുകയുള്ളു. അതും തൊഴുകയ്യുമായിട്ട്. എംഎൽഎയെ മണ്ഡലത്തിൽ കാണാനില്ലെന്ന ആരോപണത്തിനു മുകേഷിന്റെ മറുപടി ഇങ്ങനെ: ‘എംഎൽഎ രാവിലെ ചിന്നക്കടയിൽ വന്നു നിൽക്കാം. എന്നിട്ട് ഓരോരുത്തരെയും കൈവീശി കാണിച്ചിട്ടു പറയാം, ഏയ് ഞാൻ ഇവിടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എംഎൽഎയുടെ ജോലി മണ്ഡലത്തിൽ തന്നെ നിൽക്കുകയല്ല. ഡൽഹിയിലും തിരുവനന്തപുരത്തുമൊക്കെ ഉദ്യോഗസ്ഥരെ പോയി കണ്ടു റോഡു താ, പാലം താ… എന്നൊക്കെ പറഞ്ഞാണ് മണ്ഡലത്തിൽ വികസനം കൊണ്ടുവന്നത്. അതിനു ചിന്നക്കടയിൽ നിന്നാ മതിയോ?’ എന്നാൽ ഈ മറുപടി വോട്ടർമാർക്ക് അത്ര രസിച്ചിട്ടില്ല.

ചോദ്യം ചോദിച്ച തങ്ങളെ എം എൽ എ കളിയാക്കുകയല്ലേ ചെയ്തതെന്ന് ജനങ്ങൾ ചിന്തിച്ചാലും അതിൽ അതിശയപ്പെടാനില്ല. നിലവിലെ റിപ്പോർട്ടുകളും പ്രതികരണവുമെല്ലാം വിലയിരുത്തുമ്പോൾ ജനവികാരം മുകേഷിനനുകൂലമല്ലെന്നാണ് റിപ്പോർട്ടുകൾ.