play-sharp-fill

കേരള ബാങ്കില്‍ 586 ഒഴിവുകൾ; ഗോള്‍ഡ് അപ്രൈസറാവാന്‍ അവസരം;ആർക്കെല്ലാം അപേക്ഷിക്കാം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരള ബാങ്ക് വിവിധ ശാഖകളിലേക്ക് ഗോള്‍ഡ് അപ്രൈസര്‍മാരെ നിയമിക്കുന്നു.കമ്മിഷന്‍ വ്യവസ്ഥയില്‍ താത്കാലികാടിസ്ഥാനത്തിലായിരിക്കും നിയമനം. ആകെ 586 ഒഴിവുകളാനുള്ളത്. വനിതകള്‍ക്കും അപേക്ഷിക്കാം.ഒരാള്‍ ഒന്നില്‍ക്കൂടുതല്‍ ജില്ലകളിലേക്ക് അപേക്ഷിക്കരുത്. ഓരോ ജില്ലയിലേക്കും അപേക്ഷിക്കുന്നവര്‍, ആ ജില്ലയിലെ ബാങ്കിന്റെ ഏത് ശാഖയിലും ജോലിചെയ്യാന്‍ തയ്യാറായിരിക്കണം. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൽ താഴെക്കാണുന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം; പത്താംക്ലാസ് ജയം. സ്വര്‍ണത്തിന്റെ മാറ്റ് പരിശോധിക്കുന്നതില്‍ ഏതെങ്കിലും അംഗീകൃതസ്ഥാപനം/ഏജന്‍സി നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ആഭരണനിര്‍മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗത്വം.സ്വര്‍ണപ്പണിയില്‍ കുറഞ്ഞത് അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.പ്രായം: 21-50 വയസ്സ്. അഭിമുഖം, […]

രാജമ്മയെന്ന സാധുവായ വീട്ടമ്മയിൽ ബാങ്ക് മാനേജർ സുശീല കണ്ടത് തന്നെപോലെയുള്ള മറ്റൊരു സ്ത്രീയെ; ബാങ്കിന്റെ കടം വീട്ടാനാവശ്യമായ തുക കണ്ടെത്തിയത് സഹപ്രവർത്തകരെ കൂട്ടിയുണ്ടാക്കിയ വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി ;പണം പിരിച്ചെടുത്ത് കടംവീട്ടി പ്രമാണം ബാങ്ക് അധികൃതർ കൈമാറിയപ്പോൾ കണ്ണുനിറഞ്ഞ് രാജമ്മ : നന്മ നിറഞ്ഞ കേരളാ ബാങ്ക് ജീവനക്കാർക്ക് കൈയ്യടിച്ച് നാട്ടുകാർ

സ്വന്തം ലേഖകൻ പന്തളം: വായ്പയെടുക്കുന്ന തുക പലിശയും പിഴപ്പലിശയും കൂട്ടുപലിശയുമൊക്കെയായി തിരിച്ചടയ്ക്കാൻ കഴിയാതെ വരുന്ന സാധാരണക്കാരെ ആത്മഹത്യയിലേക്ക് തള്ളി വിടുന്ന ബാങ്കുകളുടെയും ബാങ്ക് ജീവനക്കാരുടെയും കഥകളാണ് നമ്മളിതുവരെ കേട്ടുപഴകിയത്. ഇവരിൽ നിന്നെല്ലാം വ്യത്യസ്തരാവുകയാണ് കേരളാ ബാങ്ക് പന്തളം ശാഖയിലെ മാനേജരും മറ്റ് ജീവനക്കാരും. കിടപ്പാടം ജപ്തി ചെയ്തു പോകേണ്ടിയിരുന്ന ആരോരുമില്ലാത്ത രാജമ്മയെന്ന വീട്ടമ്മയ്ക്ക് വേണ്ടി പണം പിരിച്ച് കടംവീട്ടി പണയത്തിലിരുന്ന പ്രമാണം തിരികെ നൽകി മാതൃകയായിരിക്കുകയാണ് കേരളാ ബാങ്ക് ജീവനക്കാർ. തോന്നല്ലൂർ ഇളശേരിൽ കെ. രാജമ്മയ്ക്ക് തുണയായത് വീടിന്റെ പ്രമാണം പണയത്തിലിരുന്ന കേരള ബാങ്ക് […]

സംസ്ഥാന സർക്കാരിന്റെ പിൻവാതിൽ നിയമനത്തിനെതിരെ വടിയെടുത്ത് ഹൈക്കോടതി ; പി.എസ്.സിക്ക് നിയമനാധികാരമുള്ള കേരളാ ബാങ്കിൽ സർക്കാർ തിരുകി കയറ്റി സ്ഥിരപ്പെടുത്തുന്നത് 1850 സഖാക്കളെ : അനുഭാവികളെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിനെതിരെ വിശദീകരണം തേടി കോടതി

സ്വന്തം ലേഖകൻ കൊച്ചി: പിണറായി സർക്കാറിന്റെ പിൻവാതിൽ നിയമനത്തിനെതിരെ വടിയെടുത്ത് ഹൈക്കോടതി. ഭരണ കാലത്ത് തങ്ങളുടെ അനുഭാവികളെയെല്ലാം കഴിയുന്നിടത്തെല്ലാം തിരുകി കയറ്റുകയാണ് പിണറായി സർക്കാർ ചെയ്തത്. എന്നാൽ താൽക്കാലികമായി നിയമിച്ചവരെയെല്ലാം സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളാണ് ഇപ്പോൽ സർക്കാറിൽ നിന്നും ഉണ്ടായിരിക്കുന്നത്. പിഎസ്‌സിക്ക് നിയമന അധികാരമുള്ള കേരളാ ബാങ്കിൽ പിഎസ്‌സിയെ നോക്കുകുത്തിയാക്കി നിയമനം നടത്തുന്ന സ്ഥിതിയാണ് നിലവിലുള്ളത്. കേരള ബാങ്കിൽ പിൻവാതിൽ നിയമനത്തിലൂടെ 1850 ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കത്തിനെതിരെയാണ് കോടതി. ഇതിനെതിരെ നൽകിയ ഹർജിയിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിന്റെയും ബാങ്കിന്റെയും വിശദീകരണം തേടി. ഹർജി 15ന് […]

സാമ്പത്തിക മാന്ദ്യത്തിന് പുറമെ കേരള ബാങ്കും എസ്.ബി.ഐയുടെ അടിത്തറ ഇളക്കുമോ…? മറ്റ് പൊതുമേഖലാ ബാങ്കുകളും ആശങ്കയിൽ

    സ്വന്തം ലേഖിക കണ്ണൂർ: സാമ്പത്തിക മാന്ദ്യത്തിന് പുറമെ കേരള ബാങ്കും അടിത്തറയിളക്കുമെന്ന ആശങ്കയിൽ എസ് ബി ഐ. എസ്ബിഐയ്ക്ക് പുറമെ സംസ്ഥാനത്തെ മറ്റ് പൊതുമേഖലാ ബാങ്കുകളും ഭീതിയുടെ നിഴലിലാണ്. നിലവിൽ കേരള സംസ്ഥാന സർക്കാരിന്റെ ബാങ്കിങ്ങ് ഇടപാടുകളെല്ലാം നടക്കുന്നത് എസ്.ബി. ഐ വഴിയാണ്. നേരത്തെ കേരളത്തിന്റെ സ്വന്തം ബാങ്കായ എസ്.ബി.ടി വഴിയായിരുന്നു ഇത്തരം ഇടപാടുകൾ നടന്നിരുന്നത്. എന്നാൽ എസ്.ബി.ഐ- എസ്.ബി.ടി ലയനത്തോടെ മുഴുവൻ ഇടപാടുകളും എസ്.ബി.ഐ വഴിയായി. ജീവനക്കാർക്ക് ശമ്പളം, പെൻഷൻ മറ്റ് ഇടപാടുകൾ സർവകലാശാല പണമടക്കൽ തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽ […]